കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

കോവിഡ് -19 രോഗികൾക്ക് മെഡിക്കൽ സൗകര്യങ്ങളും ഐസൊലേഷൻ വാർഡുകളുമുള്ള ഒരു താൽക്കാലിക ആശുപത്രി സ്ഥാപിക്കാൻ മെർസിഡീസ് ബെൻസ് ഇന്ത്യ തീരുമാനിച്ചു.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

പൂനെയിലെ ചകാൻ ഖേഡിലെ മാലുങ്കെ-ഇംഗലെ ഗ്രാമത്തിൽ പുതുതായി വികസിപ്പിച്ചെടുക്കുന്ന മെഡിക്കൽ സൗകര്യത്തിൽ ഐസൊലേഷൻ വാർഡുകളും 1500 രോഗികളെ പരിചരിക്കാനുള്ള ശേഷിയുമുണ്ടാകും എന്ന് കമ്പനി വ്യക്തമാക്കി.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

താൽക്കാലിക OPD സൃഷ്ടിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മാതാക്കൾ ഒരുക്കും.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

കൂടാതെ ആശുപത്രിയുടെയും ഐസൊലേഷൻ വാർഡിന്റെയും പ്രവർത്തനത്തിന് ആവശ്യമായ സ്ട്രെച്ചറുകൾ, വീൽ ചെയറുകൾ, PPE കിറ്റുകൾ, സാനിറ്റൈസറുകൾ തുടങ്ങി ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിനെ സഹായിക്കുമെന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് ഗ്രാന്റ് മെഡിക്കൽ ഫൗണ്ടേഷനെയും (റൂബി ഹാൾ ക്ലിനിക്ക്) കമ്പനി നേരിട്ട് പിന്തുണച്ചിട്ടുണ്ട്.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

സ്ഥിതിഗതികൾ വഷളായാൽ വരും കാലങ്ങളിൽ പ്രാദേശിക അധികാരികളെയും പ്രദേശത്തെ ജനങ്ങളെയും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കാൻ പുതിയ മെഡിക്കൽ സൗകര്യത്തിന് കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

പ്രതിസന്ധികളിൽ നിന്ന് ക്രമേണ കരകയറാനും സാധാരണ നിലയിലേക്ക് മടങ്ങാനും താമസിയാതെ കഴിയും എന്നും അദ്ദേഹം എല്ലാവരേയും ധൈര്യപ്പെടുത്തി.

കോവിഡ് -19 രോഗികൾക്ക് താൽക്കാലിക ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മെർസിഡീസ്

കൊവിഡ്-19 ബാധ നിയന്ത്രണ വിധേയമായതിനുശേഷം, ഈ സൗകര്യം അടച്ചുപൂട്ടുകയും മെഡിക്കൽ ഉപകരണങ്ങൾ ഖേഡിലെ സിവിൽ ആശുപത്രിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും. കൂടാതെ, ഐസൊലേഷൻ വാർഡുകളിൽ നിന്നുള്ള ഉപകരണങ്ങളും മറ്റും സർക്കാർ അധികൃതർ ആദിവാസി യൂത്ത് ഹോസ്റ്റലുകൾക്ക് നൽകും.

Most Read Articles

Malayalam
English summary
Mercedes Benz India to set up temporary hospital for Covid-19 patients. Read in Malayalam.
Story first published: Wednesday, April 1, 2020, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X