കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

വ്യാപകമായി പടർന്നു പിടിക്കുന്ന കൊവിഡ് -19 വൈറസ് ബാധയ്ക്കെതിരെ പൊരാടുന്നതിന് സഹായവുമായി ലോകമെമ്പാടുമുള്ള നിരവധി വാഹന നിർമ്മാതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

ധനസഹായങ്ങളും, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം പോലെ നിരവധി കാര്യങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നു. ഈ മഹാമാരിക്കെതിരെ ആഢംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസും രംഗത്ത് വന്നിരിക്കുകയാണ്.

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

3D പ്രിന്ററുകളുടെ സഹായത്തോടെ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ജർമ്മൻ വാഹന നിർമാതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തതായി കമ്പനി അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

പാസഞ്ചർ കാർ മേഖലയിലെ പ്രോട്ടോടൈപ്പ് നിർമ്മാണത്തിലും ചെറുകിട സീരീസ് ഉൽ‌പാദനത്തിലും ഉപയോഗിക്കുന്ന അഡിറ്റീവ് മാനുഫാക്ചറിംഗ് അഥവ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും പ്രയോഗത്തിലും എക്സപീരിയൻസ് ശേഖരിക്കുകയായിരുന്നു എന്ന് മെർസിഡീസ് പറഞ്ഞു.

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

തങ്ങളുടെ മികച്ച കഴിവുള്ള ടീമും 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ വർഷങ്ങളുടെ പരിചയവുമുള്ളതിനാൽ, മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപാദനത്തിൽ സംഭാവന നൽകാൻ കമ്പനി തയ്യാറാണ് എന്ന് മെർസിഡീസ് ബെൻസ് AG പ്രൊഡക്ഷൻ ആന്റ് സപ്ലൈ ചെയിന്റെ ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം ജോർജ് ബർസർ പറഞ്ഞു.

Most Read: കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

ഇതിനായി തങ്ങൾ ബാഡൻ-വുർട്ടെംബർഗ് സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ വൈദഗ്ധ്യവും വിശേഷിച്ച അറിവും ഈ ഉൽപാദനത്തിനായി ലഭ്യമാണ്.

Most Read: കൊവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

ഇപ്പോൾ തങ്ങളെ ബന്ധപ്പെടേണ്ടത് മെഡിക്കൽ ടെക്നോളജി മേഖലയാണ്. തങ്ങളുടെ 3D പ്രിന്ററുകളും മറ്റ് സൗകര്യങ്ങളും തീർച്ചയായും ലഭ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: കൊവിഡ്-19; വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് -19; മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്

പ്രതിവർഷം 150,000 പ്ലാസ്റ്റിക്, മെറ്റൽ ഘടകങ്ങൾ ഉത്പാദിപ്പിക്കാൻ 3D പ്രിന്റിംഗ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വാഹന നിർമ്മാതാക്കൾ വ്യക്തമാക്കി. ഉത്പാദനകേന്ദ്രത്തിന്റെ ശേഷി ഇപ്പോൾ പൂർണ്ണമായും മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.

Most Read Articles

Malayalam
English summary
Mercedes Benz offers support to produce medical equipments amidst Covid-19 outbreak. Read in Malayalam.
Story first published: Monday, March 30, 2020, 2:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X