അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരുന്നു. ഓരോ ദിവസം കഴിയുന്തോറും അപകടവുമായി ബന്ധപ്പെട്ട നിരവധി പുതിയ വിശദാംശങ്ങള്‍ വെളിപ്പെട്ടുവരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

സൈറസ് മിസ്ത്രി തന്റെ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് GLC എസ്‌യുവി അപകടം സംഭവിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മുമ്പ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍. കാറിന്റെ ടെലിമാറ്റിക്സ് വിശകലനം ചെയ്തതിന് ശേഷം മെര്‍സിഡീസ് ബെന്‍സ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

മിസ്ത്രിയുടെ സുഹൃത്ത് അനഹിത പണ്ടോള്‍ ഓടിച്ചിരുന്ന മെര്‍സിഡീസ് ജിഎല്‍സി എസ്‌യുവി മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു. അപകടസമയത്ത്, ഡ്രൈവര്‍ എസ്‌യുവിയുടെ ബ്രേക്ക് അമര്‍ത്തിയതോടെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായി കുറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

അപകടസമയത്ത് മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റുകളിലൊരാളായ അനഹിത, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോള്‍, ജഹാംഗീര്‍ പണ്ടോള്‍ എന്നിവരായിരുന്നു മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്നത്. അപകടത്തില്‍ സൈറസും ജഹാംഗീറും മരിച്ചു. അനഹിതയും ഡാരിയസും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

സൈറസും സുഹൃത്തുക്കളും ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോള്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ പാല്‍ഘറില്‍ വെച്ചായിരുന്നു അപകടം. അടുത്തിടെ അന്തരിച്ച ജഹാംഗീറിന്റെയും ഡാരിയസ് പണ്ടോളിന്റെയും പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉദ്വാഡയിലെ അഗ്‌നി ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു സംഘം.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലുണ്ടായിരുന്ന സൈറസ് മിസ്ത്രിയും ഡാരിയസ് പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് ഏതാനും ദിവസം മുമ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായിരുന്നു. അമിത വേഗവും പാലത്തിന്റെ തെറ്റായ രൂപകല്പനയും കാരണം കാര്‍ പാല്‍ഘറിലെ പാലത്തില്‍ ഇടിച്ചതായി മഹാരാഷ്ട്ര പോലീസും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും നടത്തിയ തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

പിന്‍സീറ്റ് ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധം

സൈറസ് മിസ്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം വരും ദിവസങ്ങളില്‍ നിര്‍ബന്ധമാക്കുമെന്നും ഇത് പാലിക്കാതിരുന്നാല്‍ കനത്ത പിഴ ഈടാക്കുമെന്നും കേന്ദ്രമന്ത്രി പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

2020 മുതല്‍ മുന്‍സീറ്റുകളില്‍ സീറ്റ് ബെല്‍റ്റ് സെന്‍സറുകളും അലാറങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകളും, സ്വതന്ത്രമായി ലഭിക്കുന്ന സീറ്റ് ബെല്‍റ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും അടക്കമുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഇതിന്റെ വില്‍പന നിര്‍ത്തിയിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ സീറ്റ് ബെല്‍റ്റ് അലാറങ്ങളുടെ ശബ്ദം നിയന്ത്രിക്കാനായിരുന്നു ഈ ക്ലിപ്പുകള്‍ ഉപയോഗിച്ചിരുന്നത്.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

ബെന്‍സും അന്വേഷണത്തില്‍

മെര്‍സിഡീസ് ബെന്‍സും അപകടത്തെ കുറിച്ച് അന്വേഷിക്കുകയും എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ അല്ലെങ്കില്‍ ഇസിഎം ജര്‍മ്മനിയില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനായി മെര്‍സിഡീസ് ബെന്‍സ് മൊഡ്യൂളിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. സ്റ്റിയറിംഗ് വീല്‍ ഘടന, ആക്‌സിലറേറ്റര്‍ പൊസിഷന്‍, സീറ്റ് ബെല്‍റ്റ് ഉപയോഗം, കാറിന്റെ വേഗത തുടങ്ങി നിരവധി വിശദാംശങ്ങള്‍ നിര്‍മ്മാതാവ് എടുക്കും.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഫോറന്‍സിക് റിപ്പോര്‍ട്ട് ഇങ്ങനെ

സൈറസ് മിസ്ത്രിയുടേത് ഉള്‍പ്പെടെ രണ്ട് പേരുടെ ജീവന്‍ അപഹരിച്ച മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി അപകടത്തിനുള്ള കാരണങ്ങളില്‍ ഒന്ന് പാലം രൂപകല്‍പ്പനയിലെ പിഴവാണെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ ഫോറന്‍സിക് സംഘം കണ്ടെത്തിയിരുന്നു. മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി ലക്ഷ്വറി എസ്‌യുവിയിലെ സുരക്ഷാ ഫീച്ചറുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും മരിച്ചത് പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണെന്നുമുള്ള നിഗമനത്തില്‍ ഫോറന്‍സിക് സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

അപകടസമയത്ത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി എസ്‌യുവി അമിത വേഗതയിലായിരുന്നുവെന്ന് ഫോറന്‍സിക് സംഘവും നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര പൊലീസും സംസ്ഥാന ഗതാഗത വകുപ്പും നിയോഗിച്ച ഫോറന്‍സിക് ടീം കണ്ടെത്തിയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഇതാണ്. 1. അഹമ്മദാബാദ്-മുംബൈ ഹൈവേയിലെ പാലത്തിന്റെ രൂപകല്‍പ്പനയിലെ അപാകത മൂലമാണ് കാര്‍ അപകടമുണ്ടായത്, 2. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണം. 3. അപകടസമയത്ത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി ലക്ഷ്വറി എസ്‌യുവി അമിത വേഗതയിലായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

അപകടസമയത്ത് സീറ്റ് ബെല്‍റ്റുകള്‍ അണിഞ്ഞിരുന്നുവെങ്കില്‍ അവയില്‍ ചെറിയ ഉരച്ചിലുകള്‍ ഉണ്ടാകുമായിരുന്നുവെന്ന് ഫോറന്‍സിക് സംഘം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സീറ്റ് ബെല്‍റ്റുകള്‍ ശരിയായ അവസ്ഥയിലാണ് കണ്ടെത്തിയത്. അത് സാധാരണ നിലയില്‍ കാണപ്പെട്ടു. ഊര്‍ജം കൈമാറ്റം ചെയ്തതു കൊണ്ടാവാം വലതുവശത്തെ കര്‍ട്ടന്‍ എയര്‍ബാഗ് പോലും വിന്യസിച്ചിരിക്കുന്നതെന്ന് സംഘം വ്യക്തമാക്കി.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

പിന്‍സീറ്റില്‍ യാത്രചെയ്തവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ സീറ്റുകളില്‍ നിന്ന് ഉയര്‍ന്ന് തെറിച്ച് മേല്‍ക്കൂരയിലും മറ്റ് ഭാഗങ്ങളിലും ഇടിക്കുകയും മാരകമായ പരിക്കേല്‍ക്കുകയും ചെയ്തതാകാമെന്ന് ഫോറന്‍സിക് സംഘം കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് സംഘം തങ്ങളുടെ കണ്ടെത്തലുകള്‍ ഉടന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

മിസ്ത്രിയുടെ മരണത്തോടെ കാറുകളിലെ സുരക്ഷ ഫീച്ചറുകളും കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും പിന്‍ സീറ്റ് ബെല്‍റ്റ് സെന്‍സറുകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ അതിനോടൊപ്പമുള്ള വാമിംഗ് ചൈമുകളും ഉടന്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറക്കും.

അപകടത്തിന് തൊട്ടുമുമ്പ് മിസ്ത്രിയുടെ കാര്‍ സഞ്ചരിച്ചത് 100 കി.മീ വേഗത്തില്‍; ബെന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജറാത്തിലെ പാഴ്‌സി തീര്‍ഥാടന നഗരമായ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ സൈറസ് മിസ്ത്രിയും (54) സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും അപകടത്തില്‍ മരിച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ടോള്‍ (55), ഭര്‍ത്താവ് ഡാരിയസ് (60) എന്നിവരും യാത്രയില്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച കാര്‍ ഞായറാഴ്ച വൈകീട്ട് 3.15 ന് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

More from DriveSpark

Article Published On: Saturday, September 10, 2022, 10:52 [IST]
English summary
Mercedes benz report says glc suv cyrus mistry travelling driven at over 100 km h 5 seconds before
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X