ഈ ദീപാവലി ഷൂമാക്കറിനൊപ്പം
ദീപാവലിക്ക് സ്വര്‍ണവും പെട്രോളും വാഗ്ദാനമായി ചൊരിയുന്ന കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ഒരുപടി അല്ല, രണ്ടോ മൂന്നോ പടി ഉയര്‍ന്നു നില്‍ക്കുകയാണ് മെഴ്സിഡസ് ബെന്‍സ്. മൈക്കേല്‍ ഷൂമാക്കറുമായിട്ടാണ് മെര്‍ക് തങ്ങളുടെ ഇടപാടുറപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 15നുള്ളില്‍ മെഴ്സിഡസ് ബെന്‍സ് വാങ്ങുന്നവര്‍ക്കാണ് മൈക്കേല്‍ ഷൂമാക്കറുമായി കാണാന്‍ അവസരമുണ്ടാവുക. ഫോര്‍മുല 1 റേസ് കാണാനുള്ള അവസരവും കമ്പനി ഒരുക്കും. മുഴുവന്‍ ചെലവും മെഴ്സിഡസ് ബെന്‍സ് ആയിരിക്കും വഹിക്കുക.

മെര്‍ക്കിന്‍റെ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വാഹനം വാങ്ങണമെന്ന നിര്‍ബന്ധമില്ല. ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് എടുക്കുന്നവര്‍ക്കും മെഴ്സിഡസ് പ്രത്യേക ഓഫര്‍ നല്‍കുന്നുണ്ട്. 2012 എയര്‍ടെല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ കാണുവാനുള്ള ടിക്കറ്റുകളാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിക്കുക.
ഇന്ത്യയിലെവിടെയുമുള്ള മെഴ്സിഡസ് ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാണ്. ഈ ഫെസ്റ്റിവ് സീസണില്‍ ഇതുവരെ വന്നിരിക്കുന്ന ഓഫറുകളില്‍ ഏറ്റവും ആകര്‍ഷകമായതാണ് മെര്‍കിന്‍റേതെന്നു പറയാം. ഓഡി, ബിഎംഡബ്ലിയു എന്നിവരുടെ നീക്കങ്ങള്‍ എന്താണെന്ന് അറിവായിട്ടില്ല.
ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിന്‍റെ ഔദ്യോഗിക ഓട്ടോമൊബൈല്‍ പാര്‍ട്ണറാണ് മെര്‍ക്. ഈ വര്‍ഷം ആറ് കാറുകള്‍ മെഴ്സിഡസ് എന്‍ജിനുമായി റേസ് ട്രാക്കിലിറങ്ങുന്നുണ്ട്.


Click it and Unblock the Notifications