നെല്‍സന്‍ മണ്ടേലയ്ക്ക് മെര്‍ക് തൊഴിലാളികളുടെ കാര്‍

തൊലി കറുത്തവരുടെ മോചനത്തിനായി പോരാടിയ നെല്‍സണ്‍ മണ്ടേല തന്റെ തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ ലോകം വെടിഞ്ഞിരിക്കുകയാണ്. പലവിധത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് മണ്ടേല ഒരു വലിയ പ്രചോദനമായി നിലനില്‍ക്കുന്നു.

ലോകത്തെമ്പാടും മണ്ടേലയുടെ ജയില്‍ മോചനത്തിനായി മുറവിളിയുയര്‍ന്ന 80കള്‍ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. ഇങ്ങ് കേരളത്തിലും മണ്ടേലയ്ക്കുവേണ്ടി പ്രകടനങ്ങള്‍ നടന്നിരുന്നു. 1990ല്‍ ജയില്‍മോചനം സംഭവിക്കുമ്പോള്‍ ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ മെഴ്‌സിഡിസിലെ തൊഴിലാളികള്‍ അതാഘോഷിച്ചത് ഒരു എസ് ക്ലാസ് കാര്‍ സമ്മാനമായി നല്‍കിയിട്ടാണ്. മണ്ടേലയുടെ കാറിനെ താഴെ കാണാം.

മണ്ടേലയുടെ കാർ

മണ്ടേലയുടെ കാർ

മെഴ്‌സിഡിസ് ബെന്‍സ് എസ്500 കാറാണ് മണ്ടേലയ്ക്ക് സമ്മാനമായി ലഭിച്ചത്. ചിത്രത്തില്‍ കാണുന്നത് സമ്മാനമായി ലഭിച്ച എസ്500.

തൊഴിലാളികളുടെ സമ്മാനം

തൊഴിലാളികളുടെ സമ്മാനം

നാഷണല്‍ യൂണിയന്‍ ഓഫ് മെറ്റല്‍വര്‍ക്കേഴ്‌സ് സൗത്ത് ആഫ്രിക്കയില്‍ അംഗങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയിലെ മെഴ്‌സിഡിസ് ബെന്‍സ് തൊഴിലാളികളില്‍ മിക്കവരും. യൂണിയന്‍ നേതാക്കൾ അവശ്യപ്പെട്ടത് പരിഗണിച്ച് മണ്ടേലയ്ക്ക് കാര്‍ നല്‍കുവാന്‍ മെഴ്‌സിഡിസ് തീരുമാനമെടുത്തത്.

മെർകിന്റെ ഉദാരത

മെർകിന്റെ ഉദാരത

തൊഴിലാളികളുടെ കാര്യത്തില്‍ മെഴ്‌സിഡിസ് പുലര്‍ത്തിവന്ന ഉദാരമായ സമീപനത്തിന്റെ അടയാളമായി ഇതിനെ കാണുന്നവരുമുണ്ട്. കറുത്തവരുടെ തൊഴിലാളി സംഘടനകളെ അംഗീകരിച്ച ആദ്യത്തെ യൂറോപ്യന്‍ കമ്പനിയാണ് മെഴ്‌സിഡിസ്. തൊഴിലാളികളുടെ ആവശ്യത്തെ വളരെപ്പെട്ടെന്നാണ് മെഴ്‌സിഡിസ് അംഗീകരിച്ചത്.

ഫിലിപ്പ് ഗ്രൂം

ഫിലിപ്പ് ഗ്രൂം

ഘടകഭാഗങ്ങള്‍ കമ്പനി നല്‍കുകയും അധികസമയം ജോലി ചെയ്ത് തൊഴിലാളികള്‍ കാര്‍ നിര്‍മിക്കുകയുമായിരുന്നു. 1990 ജൂലൈ 22ന് കമ്പനിയിലെ ഫിലിപ്പ് ഗ്രൂം എന്ന തൊഴിലാളിയാണ് കാര്‍ കൈമാറിയത്. ഇദ്ദേഹം തന്നെയാണ് മെര്‍ക് നല്‍കിയ ഘടകഭാഗങ്ങള്‍ അസംബ്ള്‍ ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്.

'മാഡിബയുടെ മെര്‍ക്'

'മാഡിബയുടെ മെര്‍ക്'

ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ് ഇന്നറിയപ്പെടുന്നത് 'മാഡിബയുടെ മെര്‍ക്' എന്ന പേരിലാണ്. മണ്ടേലയുടെ വിളിപ്പേരാണ് മാഡിബ എന്നത് 999 എന്‍ആര്‍എം ജിപി എന്ന് ലൈസന്‍സ് പ്ലേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

999 എന്‍ആര്‍എം ജിപി

999 എന്‍ആര്‍എം ജിപി

നമ്പര്‍ പ്ലേറ്റിലെ എന്‍ആര്‍എം എന്നതിന്റെ പൂര്‍ണരൂപം 'നെല്‍സന്‍ റോഹിഹ്ലാഹ്ലാ മണ്ടേല' എന്നാണ്. ജോഹന്നാസ് ബര്‍ഗിലെ അപ്പാര്‍ത്തീഡ് മ്യൂസിയത്തിലാണ് ഈ കാര്‍ ഇപ്പോഴുള്ളത്.

മണ്ടേലയുടെ കാർ വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Friday, December 6, 2013, 16:59 [IST]
English summary
Nelson Mandela owned a Mercedes S Class, an S500 saloon in particular. To be exact, the luxury sedan was gifted to Mandela by the manufacturer upon his release from prison.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X