കോടികളുടെ മുതൽ ഇങ്ങനെ ഇട്ടേച്ച് പോവാമോ? പതിറ്റാണ്ടുകൾക്കു മേൽ സങ്കടകാഴ്ച്ചയായി ബെൻസിന്റെ കിടപ്പ്
വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ അനാഥമായി വഴിയിൽ കിടക്കുന്നത് കാണുന്നത് ഏതൊരു വാഹന പ്രേമിയ്ക്കും വിഷമമുണ്ടാക്കുന്ന ഒരു കാഴ്ച്ചയാണ്. തന്റെ യജമാനനുവേണ്ടി അഹോരാത്രം വെയിലും മഴയും കൊണ്ട് ഓടി, ഒടുവിൽ പലവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒട്ടനവധി വാഹനങ്ങളുടെ ഗതിയും ചിലതുകൾക്കു പിന്നിലെ കഥകളും നാം കേട്ടിട്ടുണ്ട്.
പലപ്പോഴും ഒരു ലേഖനത്തിലൂടെയോ വീഡിയോയിലൂടെയോ ഇത്തരം വാഹനങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൂടുതലായി എത്തുമ്പോൾ, ഈ വാഹനങ്ങൾക്ക് ഒരു പുതിയ ജീവിതത്തിന്റെ പ്രത്യാശ ലഭിക്കാറുണ്ട്. കേസിൽ പെട്ട് പൊലീസ് കസ്റ്റഡിയിൽ കിടന്ന നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ മഹീന്ദ്ര XUV500 വീണ്ടും റീസ്റ്റോർ ചെയ്ത് നിരത്തിൽ എത്തിയതും ഇത്തരത്തിൽ ഒരു ജൻശ്രദ്ധയുടെ ഫലമാണ്.

ഇവിടെ, വർഷങ്ങളായി റോഡരികിൽ കിടക്കുന്ന മെർസിഡീസ് ബെൻസ് S600 ഫീച്ചർ ചെയ്യുന്ന ഒരു പുതിയ പോസ്റ്റാണ് ഞങ്ങൾ പങ്കുവെയ്ക്കുന്നത്. ഓൺലൈനിൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രങ്ങൾ നിലവിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി കാർ റോഡരികിൽ കിടക്കുന്നതിനാൽ ഇത് ശരിക്കും സങ്കടകരമായ ഒരു കാഴ്ച തന്നെയാണ്.
കാറിന്റെ കഥ പങ്കിട്ടതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് 'X' -ൽ ഞങ്ങൾ കണ്ടെത്തി. ഈ മെർസിഡീസ് S600 W220 ജനറേഷൻ സെഡാൻ ഒരു ചിട്ടി ഫണ്ട് സ്ഥാപനം നടത്തിയിരുന്ന 53 കാരനായ ഒരു വ്യക്തിയുടേതാണെന്ന് പോസ്റ്റിൽ പറയുന്നു. 2004 -ലാണ് ഈ ആഡംബര കാർ സ്വന്തമാക്കുക എന്ന തന്റെ സ്വപ്നം ഉടമ സാക്ഷാത്കരിച്ചത് എന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.
ആദ്യം കാര്യങ്ങൾ വളരെ നന്നായിരുന്നു, എന്നാൽ കുറച്ച് സമയത്തിന് ശേഷം, ചിട്ടി ഫണ്ട് ഉടമയുടെ ചില കള്ളപ്പണക്കേസുകളിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചു. അതിൻപ്രകാരം ഉദ്യോഗസ്ഥർ റെയ്ഡും നടത്തി; എന്നിരുന്നാലും, ചിട്ടി ഫണ്ട് സ്ഥാപന ഉടമ എങ്ങനെയോ അധികാരികൾക്ക് അല്പം കൈമടക്ക് നൽകി കുഴപ്പങ്ങൾ ഒഴിവാക്കി എന്നാണ് പറയപ്പെടുന്നത്.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ അവസാനിച്ചില്ല. സർക്കാർ ഏജൻസികൾ ചിട്ടി പണ്ട് ഉടമയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി, ഉടൻ തന്നെ കേന്ദ്ര അല്ലെങ്കിൽ സർക്കാർ ഏജൻസികളിൽ നിന്ന് ഒരു വമ്പൻ റെയ്ഡ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. റെയ്ഡ് ഭയന്ന് കാറിന്റെ ഉടമ രാജ്യം വിടാൻ തീരുമാനിക്കുകയായിരുന്നു. ഈ ചിത്രങ്ങളിൽ നാം കാണുന്ന സ്ഥലത്തേക്ക് അദ്ദേഹം സ്വയം കാർ ഓടിച്ച് എത്തുകയായിരുന്നു. അതിനുശേഷം കാർ അവിടെ ഉപേക്ഷിച്ചിട്ട് ഓട്ടോറിക്ഷ പിടിച്ച് അദ്ദേഹം വിമാനത്താവളത്തിലേക്ക് കടന്നു.
2009 -ലാണ് ഇത് സംഭവിച്ചത്, അന്നുമുതൽ, കാർ റോഡരികിലെ ഈ മരത്തിന്റെ ചുവട്ടിൽ തന്നെ കിടക്കുന്നു. പൊലീസ് എന്തുകൊണ്ടാണ് കാർ ഇംപൗണ്ട് ഗ്രൗണ്ടിലേക്ക് അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാത്തത് എന്ന് വ്യക്തമല്ല. കാറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ കാറിന്റെ സസ്പെൻഷൻ പൂർണമായും തകർന്ന നിലയിലാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും.
കാറിന്റെ ഫ്രണ്ട് ബമ്പർ കാണാനില്ല, അതുപോലെ ടയറുകളും വളരെ മോശം അസ്ഥയിലാണ് എന്ന് മനസിലാക്കാം. ORVM -കൾ ആവശ്യക്കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്, കൂടാതെ ഫെൻഡറുകളിലും മറ്റ് ബോഡി പാനലുകളിലും നമുക്ക് നിരവധി ഡെന്റുകൾ നമുക്ക് വ്യക്തമായി കാണാം. വർഷങ്ങളായി കാറിൽ അടിഞ്ഞുകൂടിയ പൊടിയും പക്ഷികളുടെ കാഷ്ഠവും ഉണങ്ങിയ ഇലകളും എടുത്തു പറയേണ്ട മറ്റ് പ്രശ്നങ്ങളാണ്.

ആഡംബര കാറിന്റെ ഇന്റീരിയർ എക്സ്റ്റീരിയറിന്റെ അതേ അവസ്ഥയിലാണോ എന്ന് ചിത്രങ്ങളിൽ നിന്ന് നമുക്ക് വ്യക്തമല്ല. പിന്നെ കാര്യമായി ഒന്നു സൂക്ഷിച്ചു നോക്കിയാൽ ഇവിടെ ചിത്രങ്ങളിൽ കാണുന്ന കാർ ഒരു ലിമോസിൻ ആണ് എന്ന് നമുക്ക് മനസിലാക്കാം. ഇത് ഒരു അപൂർവ മോഡലാണ്.
എന്നാൽ ഇത് ഒരു ജെന്യുവിൻ ഫാക്ടറി ബിൾഡ് ലിമോസിൻ ആയിരുന്നോ അതോ ഉടമ ഇത് ഒരു ലിമോസിനാക്കി മാറ്റിയതാണോ എന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല. W220 ലിമോസിൻ ഇന്ത്യയിൽ വളര അപൂർവമായ ഒരു കാഴ്ച്ചയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ പിതാവായ ധീരുഭായ് അംബാനി ഈ കാറുകളിൽ ഒന്ന് സ്വന്തമാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അംബാനി കുടുംബത്തിന്റെ കാർ ശേഖരത്തിൽ അത് ഇപ്പോഴും ഉണ്ട്. 6.0 ലിറ്റർ V12 M137 എഞ്ചിനാണ് ഈ ലിമോസിൻ കാറിന്റെ ഹൃദയം. ഈ എഞ്ചിൻ 367 PS മാക്സ് പവറും 530 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഈ കാർ അതിന്റെ ജീവിതത്തിലേക്ക് തിരികെ വരാനും ആരെങ്കിലും ഈ കാർ സ്വന്തമാക്കാനും അതിനെ റീസ്റ്റോർ ചെയ്യട്ടെ എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








