ഭാവി ബസ് യാത്രയ്ക് ബെൻസിന്റെ പുത്തൻ വാഗ്ദാനം
കമ്പനികളായ കമ്പനികളൊക്കെ ഡ്രൈവറില്ലാ കാറുകള്‍ക്ക് പിന്നാലെ പോയിക്കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവറില്ലാത്ത ബസ് നിരത്തിൽ എത്തിച്ചിരിക്കുകയാണ് ജർമ്മൻ വാഹനനിർമാതാവായ മെഴ്സിഡസ് ബെൻസ്.
ഈ ഡ്രൈവിംഗ് ശൈലികൾ നിങ്ങളാരെന്ന് വെളിപ്പെടുത്തും
ഒരു കൺസ്പെറ്റ് രൂപത്തിലാണ് ബസിനെ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും പരീക്ഷണം വിജയിച്ചുകഴിഞ്ഞാൽ നിരത്തുകളില്‍ ഇവ സജീവമാകും.

ആംസ്റ്റർഡേമിൽ നിന്നും 20കിലോമീറ്റർ ദൂരം ഓട്ടിനോക്കിയാണ് ഈ കൺസ്പെറ്റിന്റെ ആദ്യ പരീക്ഷണയോട്ടം നടത്തിയിരിക്കുന്നത്.

മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലായിരുന്നു ബസ് നഗരമധ്യത്തിലൂടെ തടസ്സങ്ങളൊന്നുമില്ലാതെ പരീക്ഷണം പൂർത്തിയാക്കിയത്.

ഡ്രൈവറിന്റെ സഹായം കൂടാതെ തന്നെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം നടത്തിയത്. അപകടങ്ങൾ സംഭവിക്കുന്നുണ്ടോ എന്നുമാത്രം വീക്ഷിക്കാൻ വേണ്ടിയായിരുന്നു ബസിൽ ഒരു ഡ്രൈവറിന്റെ സാന്നിധ്യമുണ്ടായിരുന്നത്.

എന്നാൽ റോഡിലുള്ള വളവുകൾ, ടണലുകൾ, കവലകൾ എന്നിവയെല്ലാം തരണം ചെയ്ത് മുന്നോട് പോകാൻ കഴിഞ്ഞെന്നതാണ് ബസിന്റെ വിജയം.

സിറ്റി പൈലറ്റ് സിസ്റ്റം, ക്യാമറകൾ, റഡാർ സിസ്റ്റം, ജിപിഎസ് എന്നീ ഫീച്ചറുകളാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്തുള്ള ബസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമായത്.

വളരെ ആകർഷണീയമായ ഡിസൈനിലാണ് ബസിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്. രണ്ട് ചെറിയ ഹെഡ്‌ലാമ്പുകളിൽ നിന്ന് തുടങ്ങി മധ്യഭാഗം വരെ നീളുന്ന എൽഇഡി ലൈറ്റാണ് മുൻ ഭാഗത്തെ മുഖ്യാകർഷണങ്ങളിലൊന്ന്.

ബസിന്റെ വശങ്ങളും മുൻഭാഗവും ഗ്ലാസിനാൽ നിർമിതമാണ്. നിരകളായി ക്രമീകരിച്ചിട്ടുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

സ്റ്റിയറിംഗ് വീൽ, പെഡൽ, വിവരങ്ങൾ നൽകാൻ ചെറിയൊരു ഡിസ്പ്ലെ എന്നീ ക്രമീകരണങ്ങളാണ് ഡ്രൈവർ സീറ്റിനടുത്തായി നൽകിയിരിക്കുന്നത്.

ഗ്രാബ് റെയിലും, എൽഇഡി ലൈറ്റും ഉൾപ്പെടുത്തിക്കൊണ്ട് പ്രീമിയം ലുക്കാണ് ബസിനകത്ത് നൽകിയിട്ടുള്ളത്. സുഖകരമായ യാത്ര പ്രദാനം ചെയ്യാൻ മികച്ചരീതിയിലുള്ള സീറ്റ് ക്രമീകരണവുമാണ് നടത്തിയിരിക്കുന്നത്.
വീഡിയോ കാണാം

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ

വിസ്മയിപ്പിക്കുന്നൊരു ബസ് യാത്ര ചൈനയിലുടൻ യാഥാർത്ഥ്യമാകും


Click it and Unblock the Notifications








