കോഴിയെ തിന്ന ജാഗ്വറിന് മെര്‍കിന്റെ മറുപടി
തങ്ങളുടെ പുതിയ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ സാങ്കേതികത വിശദീകരിച്ചുകൊണ്ട് മെഴ്‌സിഡിസ് പുറത്തിറക്കിയ ഒരു പരസ്യവും അതിന് ജാഗ്വര്‍ നല്‍കിയ എതിര്‍ പരസ്യവും ഓട്ടോ ഉലകത്തില്‍ വൈറലായിരുന്നു. കോഴികളുടെ കഴുത്തിനെ സ്ഥിരതയോടെ നിറുത്താന്‍ സഹായിക്കുന്ന വെസ്റ്റിബ്യുലോ ഒക്യൂലാര്‍ റിഫ്‌ലക്‌സ് എന്ന ജൈവസംവിധാനത്തെ പഠിച്ച് അനുകരിക്കുകയാണ് തങ്ങളുടെ സസ്‌പെന്‍ഷന്‍ സിസ്റ്റം ചെയ്യുന്നത് എന്നായിരുന്നു മെര്‍ക് പരസ്യത്തിന്റെ സന്ദേശം.
ഇതിനെതിരെ ജാഗ്വര്‍ ഒരല്‍പം ചൊറിച്ചില്‍ മൂഡിലാണ് പ്രതികരിച്ചത്. കോഴിയെ ഒരു ചീറ്റപ്പുലി പിടിച്ചു തിന്നുന്നതും തങ്ങള്‍ ചീറ്റയുടേത് പോലുള്ള പ്രതികരണത്തിന്റെ ആള്‍ക്കാരാണെന്ന് പറയുന്നതുമെല്ലാമായിരുന്നു ജാഗ്വര്‍ പരസ്യം.
ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് മെഴ്‌സിഡിസ് ഇപ്പോള്‍. ചീറ്റയുടെ പ്രതികരണങ്ങള്‍ വേണ്ടത്ര ഫാസ്റ്റല്ലാത്തതിനാല്‍ തങ്ങള്‍ പ്രീ സേഫ് ബ്രേക്ക് എന്നൊരു സാങ്കേതികത കാറുകളില്‍ ഉപയോഗിക്കുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ പരസ്യം. ഒരു മെഴ്‌സിഡിസ് കാറും വഴിയില്‍ പരുങ്ങി നില്‍ക്കുന്ന ഒരു ചീറ്റയെയും ചിത്രീകരിച്ചിരിക്കുന്നു.

വഴിയാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനമാണ് പ്രീ സേഫ് ബ്രേക്. വാഹനത്തിനു മുമ്പില്‍ വന്നുപെടുന്ന വസ്തുക്കളെ ഡിറ്റക്ട് ചെയ്യുകയും സ്വയം ബ്രേക്കിടുകയും ചെയ്യുന്ന സന്നാഹമാണിത്.
മെഴ്സിഡിസിന്റെ പരസ്യം
VIDEO

ജാഗ്വറിൻറെ പ്രതികരണം
മെഴ്സിഡിസിൻറെ കോഴിയെ ജാഗ്വർ പിടിച്ചു തിന്നുന്നതായിരുന്നു ജാഗ്വർ പരസ്യത്തിൽ ചിത്രീകരിച്ചത്
ജാഗ്വർ പരസ്യത്തിൻറെ വീഡിയോ
ജാഗ്വർ

മെഴ്സിഡിസ് മറുപടി നൽകുന്നു...
ഒരു ലളിതമായ പോസ്റ്റർ വഴിയാണ് മെർക് മറുപടി നൽകിയിരിക്കുന്നത്. വേഗത കുറഞ്ഞ ചീറ്റയെ രക്ഷിക്കാനായി തങ്ങൾ ബ്രേക്കിംഗ് സംവിധാനം ആവിഷ്കരിച്ചിരിക്കുന്നു എന്നാണ് സൂചന.


Click it and Unblock the Notifications








