ഡീസൽ എഞ്ചിനിൽ മെഥനോൾ; ലാഭം 2,280 കോടി രൂപയോ, കണ്ണുതളളി റെയിൽവേ
രാജ്യത്തെ ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഡീസൽ എഞ്ചിനുകളുടെ ചിലവ് കുറയ്ക്കുവാനും ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുവാനുമായിട്ട് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും IOCL-ഉം ചേർന്ന് ഉയർന്ന BHP -യുളള ലോക്കോമോട്ടീവ് എഞ്ചിനിൽ 15 ശതമാനം മെഥനോൾ കലർന്ന ഡീസൽ രൂപപ്പെടുത്തുന്നത് പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. 2,280 കോടി രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്.
ലോക്കോമോട്ടീവ് എഞ്ചിനുകൾക്കായി 1.6 ബില്യൺ ലിറ്റർ ഡീസൽ ഉപയോഗിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 15,200 കോടി രൂപയാണ് ചെലവഴിക്കുന്നു. 71% മിനറൽ ഡീസൽ, 15% മെഥനോൾ, 14% കപ്ലർ അഡിറ്റീവുകൾ എന്നിവ അടങ്ങിയ (v/v) ഡീസൽ, മെഥനോൾ എന്നിവയുടെ മിശ്രിതമാണ് MD15 എന്ന് വിളിക്കപ്പെടുന്ന ഇന്ധന IOCL വികസിപ്പിച്ചെടുത്തിരിക്കുന്നത്. തുടർന്ന് ഐഒസിഎൽ വിതരണം ചെയ്ത MD15 ഇന്ധനത്തോടുകൂടിയ 4500 എച്ച്പി ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനിൽ ആർഡിഎസ്ഒ വിശദമായ എഞ്ചിൻ പരിശോധനകൾ നടത്തുകയും ചെയ്തു.

എംഡി 15 ഇന്ധനമുള്ള എഞ്ചിനിൽ, ബേസ്‌ലൈൻ ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ സിലിണ്ടറിന്റെ താപനില എല്ലായിടത്തും കുറവാണെന്നും ഇത് എഞ്ചിൻ ഘടകങ്ങളുടെ ലൈഫിനെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ഈ എഞ്ചിനിൽ നിന്ന പുറംന്തളളുന്ന പുകയിൽ നിന്ന് മലിനീകരണം കുറവാണെന്നും വിദഗ്ദർ അറിയിച്ചിട്ടുണ്ട്. റെയിൽവേയ്ക്ക് ഇത്രയും കോടിയുടെ ലാഭം ഉണ്ടാകുന്നതോടെ പൊതുഗതാഗതത്തിൽ നല്ല വരുമാനം വരാനും കാരണമാകും.
ഓരോ ദിവസവും വികസനത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നമോ ഭാരത് എന്ന സെമി ഹൈസ്പീഡ് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതാണ്. ഇതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നാണിത്. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്‌സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പാണ് 'നമോ ഭാരത്' എന്നാക്കി മാറ്റിയത്.
ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരത് ട്രെയിനുകള്‍ക്ക് വെറും 15 മിനിറ്റാണ് വേണ്ടി വരുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്റെ വേഗത. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്രയും വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ല. ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജ്യണല്‍ ട്രെയിന്‍ സര്‍വീസ് ഇടനാഴിയുള്ളത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.
ഈ പാതയില്‍ 21 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മീററ്റ് പാതയിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ റെയില്‍ പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളുടെ പണിയാണ് പുരോഗമിക്കുന്നത്. 2025 ജൂണില്‍ ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് പാത പൂര്‍ത്തീകരിക്കുമെന്നാണ് പറയപ്പെടുന്നത്.
ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം എന്ന് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ഈ ട്രെയിനിലെ ടിക്കറ്റ് നിരക്കുകള്‍ നോക്കിയാല്‍ സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 20 മുതല്‍ 50 രൂപ വരെയാണ് നിരക്ക്.
സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള പ്രീമിയം ക്ലാസ് യാത്രയ്ക്ക് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 40 മുതല്‍ 100 രൂപ വരെയാണ് നിരക്ക്. 90 സെന്റി മീറ്ററില്‍ താഴെ വരെ ഉയരമുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യ യാത്രയാണെന്നത് ആകര്‍ഷകമാണ്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയില്‍ 30,000 കോടി രൂപ ചെലവഴിച്ചാണ് നമോ ഭാരത് ട്രെയിന്‍ സര്‍വീസ് പദ്ധതി ഒരുക്കുന്നത്.


Click it and Unblock the Notifications








