വെളളപ്പൊക്കത്തിൽപ്പെട്ട കാറുകൾ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞു വച്ചാൽ പിന്നെ ദുഖിക്കേണ്ടി വരില്ല

യൂസ്ഡ് കാർ വിപണി രാജ്യത്ത് വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ യൂസ്ഡ് കാർ വാങ്ങി പണി കിട്ടുന്നവരുമുണ്ട്. കിലോമീറ്റർ മാറ്റുകയും, പ്രളയത്തിൽ അകപ്പെട്ട കാർ ലഭിക്കുകയും ചെയ്ത ഒരുപാട് കേസുകൾ നമ്മൾ കേൾക്കാറുളളതാണ്. എന്നാൽ ഇനി ഇങ്ങനെയൊരു അബദ്ധം സംഭവിക്കാതിരിക്കാൻ ചില വിദ്യകളാണ് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.

പ്രളയത്തിൽ അകപ്പെട്ട കാറുകൾ ചില യൂസ്ഡ് കാർ ഷോറൂമുകളിലൂടെ വിൽക്കുന്നവരുണ്ട്. എന്നാൽ എങ്ങനെ മനസിലാക്കാൻ സാധിക്കും നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം വെളളപ്പൊക്കത്തിൽ അകപ്പെട്ടതാണോ അല്ലയോ എന്ന്. നിങ്ങൾ ഡീലറിനോട് ആദ്യം ചോദിച്ച് മനസിലാക്കുക, എന്നാൽ അവർ നൽകുന്ന ഉത്തരത്തിൽ നിങ്ങൾ തൃപ്തൻ അല്ലെങ്കിലോ സംശയം തോന്നുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അത് അറിയാൻ നിരവധി മാർഗങ്ങളുണ്ട്.

Methods To Find The Car Is Flood Affected Or Not

കനത്ത മഴയോ വെള്ളപ്പൊക്കമോ കാരണം കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലോ അത് നന്നാക്കിയിട്ടുണ്ടെങ്കിലോ ഒരു കാറിന്റെ VIN നമ്പറോ വാഹന തിരിച്ചറിയൽ നമ്പറോ ഉപയോഗിച്ച് നിങ്ങൾക്ക് വാഹനത്തിൻ്റെ വിവരങ്ങൾ ശേഖരിക്കാനാകും. അതോടൊപ്പം തന്നെ വാഹനത്തിൻ്റെ ആക്സിഡൻ്റ് ഹിസ്റ്ററി ശേഖരിച്ചാൽ നിങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കും. വാഹനം നേരിട്ട് കാണുമ്പോൾ പരിശോധിക്കേണ്ട ചില ഭാഗങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞ് തരാം.

ആദ്യമായി വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റ്. പഴയ വാഹനമാണെങ്കിൽ അതിൻ്റെ ഉളളിൽ നിങ്ങൾക്ക് ഈർപ്പം തങ്ങി നിൽക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഇപ്പോഴുളള കാറുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ വാട്ടർ-റെസിസ്റ്റന്റാണ് അല്ലെങ്കിൽ വാട്ടർപ്രൂഫ് ആയിരിക്കും. എന്നിട്ടും നിങ്ങൾ ഈർപ്പം കാണുന്നുണ്ട് എങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെടാൻ സാധ്യതയുളള വാഹനമാണ് എന്ന് വേണം കരുതാൻ.

Methods To Find The Car Is Flood Affected Or Not

ഒറ്റനോട്ടത്തിലോ വിശദമായ പരിശോധനയിലോ വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടാതാണോ എന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എങ്കിൽ മറ്റൊരു മാർഗമെന്ന് പറയുന്നത് വാഹനത്തിൻ്റെ ഇൻ്റീരിയർ മണത്തു നോക്കുക എന്നതാണ്. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു കാറിൻ്റെ ഇൻ്റീരിയർ എത്ര വിശദമായി വൃത്തിയാക്കാൻ ഡീലർ ശ്രമിച്ചാലും അപ‌്‌ഹോൾസ്റ്ററിയിൽ വെള്ളം തങ്ങി നിന്നതിൻ്റെ ഒരു പൂപ്പൽ മണം വാഹനത്തിനുളളിൽ തന്നെ കാണും. നിങ്ങൾ മണത്തു നോക്കിയാൽ അത് കൃത്യമായി കണ്ടുപിടിക്കാനും സാധിക്കും.

അടുത്തതായി വാഹനത്തിൻ്റെ സീറ്റുകളിലും ഇൻ്റീരിയറിലും തൊട്ടു നോക്കുക. ഫ്ലോർ മാറ്റുകൾ ഉയർത്തി ഏതെങ്കിലും നനവ് അല്ലെങ്കിൽ ഈർപ്പം പരിശോധിക്കുക. ഫ്ലോർ മാറ്റുകൾ ഉയർത്തി വൃത്തിയാക്കാൻ പല സർവീസ് സെൻ്ററുകളും മറക്കാറുണ്ട്. അത്രമാത്രം പ്രൊഫഷണൽ സർവീസ് സെൻ്ററുകൾ മാത്രമേ ഇതിനായി മെനക്കെടു എന്നതാണ് സത്യം. മറ്റൊരു മികച്ച ടിപ്പ് സീറ്റ് ബെൽറ്റുകൾ എന്തെങ്കിലും നിറം ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ഉണ്ടെങ്കിൽ പ്രളയബാധിത വാഹനമാണ് ഇതെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

Methods To Find The Car Is Flood Affected Or Not

ഇൻ്റീരിയർ പോലെ മറ്റൊരു പ്രധാന സ്ഥലമാണ് വാഹനത്തിൻ്റെ ബൂട്ട്. ഒരുപാട് മാറ്റുകളും വാഹനത്തിൻ്റെ ടൂൾ കിറ്റ് അല്ലെങ്കിൽ ജാക്ക് പോലുള്ള ലോഹ ഘടകങ്ങൾ ബൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. സ്പെയർ ടയർ സൂക്ഷിക്കുന്ന സ്ഥലത്ത് എന്തെങ്കിലും രീതിയിലുളള തുരുമ്പോ വെള്ളത്തിൻ്റെ അംശമോ കണ്ടാൽ ഒന്നുങ്കിൽ വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടതോ അല്ലെങ്കിൽ വാഹനം ഉപേക്ഷിക്കപ്പെട്ട് കിടന്നതാണ് എന്ന് മനസിലാക്കാം. വാഹനത്തിന് പുത്തൻ സീറ്റ് കവറുകളാണ് ഉളളതെങ്കിൽ ഒന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

വാഹനങ്ങൾ ഒലിച്ചു പോകുകയോ മുങ്ങി നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ലഭിക്കുമെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ വാഹനം വെള്ളത്തിൽ മുങ്ങി പോയാൽ എന്തൊക്കെ ചെയ്യണമെന്ന് അറിയാത്തവരായിരിക്കാം നമ്മളിൽ ഭൂരിഭാഗവും. കൃത്യമായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ കാർ പിന്നെ ഒന്നിനും കൊള്ളാതെ വരും. അംഗീകൃത സർവീസ് സെന്ററിൽ വിളിച്ച് ഒരു വിദഗ്ദ്ധനെക്കൊണ്ട് കാർ വലിച്ചുകൊണ്ടുപോകുന്നതാണ് ഉചിതം. ഇതാണ് ശരിയായ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, വാഹനങ്ങൾ സ്വയം പരിപാലിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്.

Methods To Find The Car Is Flood Affected Or Not

ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യങ്ങളിൽ ഒന്ന് പറയാം. ആദ്യമേ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതാവും പലരും ചെയ്യുന്ന കാര്യം. എന്നാൽ വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക. സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എഞ്ചിനുള്ളിൽ വെള്ളം കയറി പണിയാവാൻ സാധ്യതയുണ്ട്. എഞ്ചിൻ സ്റ്റാർട്ടിംഗ് മാത്രമല്ല, വാഹനത്തിലെ ഏതെങ്കിലും ഇലക്ട്രിക്കൽ സിസ്റ്റം പോലും ഓണാക്കാൻ ശ്രമിക്കരുത്. കൂടാതെ കാർ പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും പ്രോസസ് വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ ഒരു പോർട്ടബിൾ ഫാൻ ഉപയോഗിക്കുകയും ചെയ്യുക.

വയറിംഗിന് കേടുപാടുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അടുത്ത ഘട്ടം ഫ്ലൂയിഡുകൾ മാറ്റുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. എഞ്ചിൻ ഓയിൽ, ഗിയർബോക്സ് ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, ക്ലച്ച് ഫ്ലൂയിഡ് എന്നിവയാണ് മാറ്റേണ്ടത്. കൂളൻ്റും മാറ്റാൻ മറക്കേണ്ട. ഇതുചെയ്‌തില്ലെങ്കിൽ അഴുക്ക് വെള്ളം ആകസ്മികമായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനും അത് കൂടുതൽ തകരാറിലേക്കും നയിച്ചേക്കാം. കൂടാതെ, എയർ ഫിൽട്ടർ മാറ്റുകയും വേണം.

Methods To Find The Car Is Flood Affected Or Not

More from DriveSpark

Article Published On: Friday, December 15, 2023, 10:35 [IST]
English summary
Methods to find the car is flood affected or not details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X