ഓട്ടോ ഔദ്യോഗിക വാഹനമാക്കിയ മെക്സിക്കൻ അംബാസിഡർ; ഇന്ത്യക്കൊരു മാതൃക
ലക്ഷ്വറി കാറുകളിൽ ഔദ്യോഗിക കൊടിയും പറപ്പിച്ച് പാഞ്ഞുപോകുന്ന ഭരണാധികാരികളുടെ ചിത്രമാണ് മനസിൽവരിക. എന്നാൽ ഇത്തരത്തിലുള്ള ആഡംബരങ്ങളെല്ലാം വെടിഞ്ഞ് സാദാ ഒരു ഓട്ടോയിലാണ് ഇന്ത്യയിലുള്ള മെക്സിക്കൻ അംബാസിഡർ മെൽബപ്രിയയുടെ സഞ്ചാരം.
'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി വളരെ മനോഹരമായി രൂപപ്പെടുത്തിയ ഓട്ടോറിക്ഷയാണ് മെക്സികൻ അംബാസിഡറിന്റെ ഔദ്യോഗിക വാഹനം. അംബാസിഡർ ആകുന്നതിന് മുമ്പം താൻ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയിൽ അംബാസിഡറിന് സഞ്ചരിച്ചുക്കൂടാ എന്നാണ് മെക്സിക്കൻ പ്രതിനിധിയുടെ ചോദ്യം.

മിക്ക വിദേശ പ്രതിനിധികളും ആഡംബര സെഡാനും എസ്‌യുവികളും ഔദ്യോഗിക വാഹനമാക്കുമ്പോൾ മെൽബപ്രിയ പരിസ്ഥിതി സൗഹൃദ സിഎൻജി ഓട്ടോയാണ് തിരഞ്ഞെടുത്തത്.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വാഹനമായിരിക്കണം എന്നുള്ളതുകൊണ്ടാണ് സിഎൻജി ഓട്ടോ തന്നെ തിരഞ്ഞെടുത്തതെന്നാണ് അംബാസിഡർ മെൽബ പറയുന്നത്.

ദില്ലിയെ അസ്വസ്ഥമാക്കുന്ന മലിനീകരണത്തിന് തന്റെ ഭാഗത്തുനിന്നുള്ള ശാശ്വത പരിഹാരമാണ് സിഎൻജി ഓട്ടോ എന്നുകൂടി അവർ വ്യക്തമാക്കി.

മലിനീകരണം കുറച്ച് കൊണ്ട് പരിസ്ഥിതിക്കായി തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ഇതാണെന്നും മാത്രമല്ല ദില്ലിവാസിയായ തനിക്ക് ഈ നഗരത്തിന് നൽകാവുന്ന നല്ല സംഭാവനയാണിതെന്നും ഇവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ഓട്ടോ സംഘടിപ്പിക്കുന്നത് അത്രെ എളുപ്പമുള്ള കാര്യമല്ലെന്നാണ് മെൽബ പറയുന്നത്. ഇതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേകാനുമതി ലഭിക്കണം.

ഒരു അംബാസിഡറിന്റെ ഡ്രൈവറായിരിക്കുമ്പോൾ അല്പം ചില സ്റ്റാറ്റസെങ്കിലും ഉണ്ടായിരിക്കുമല്ലോ, ആ ഡ്രൈവർ എങ്ങനെ ഒരു ഓട്ടോ ഡ്രൈവറാകാൻ തയ്യാറാകും? എന്നുള്ള ചേദ്യത്തിന് ഓട്ടോവായാലും അംബാസിഡറിന്റെ ഡ്രൈവർ എന്നുള്ള പദവി തന്നെയല്ലെ ഉള്ളത് എന്നായിരുന്നു മറുപടി.

പതിവ് മഞ്ഞയും പച്ചയും നിറത്തിലുള്ള ഓട്ടോയിൽ മിനുക്കുപണികൾ നടത്തി ഈവിധം മോടിക്കൂട്ടിയത് മെക്സികോയിലെ സാങ്കോ എന്ന ഒരു തെരുവു കലാകാരനാണ്.

മെക്സികോയിലെ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ ഈ ഓട്ടോയിലായിരുന്നു ഔദ്യോഗിക യാത്രകൾ നടത്തിയിരുന്നതെന്ന് മെൽബ പറഞ്ഞു.

ഇതാണ് നമ്മുടെ ഔദ്യോഗിക വാഹനം എന്നവർ ആത്മാഭിമാനത്തോടെ പറയുന്നു. മെക്സിക്കൻ ഫ്ലാഗും ഓട്ടോയിൽ കാണാം.

മെക്സിക്കൻ അംബാസിഡറിന് ഓട്ടോയിൽ സഞ്ചരിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിലെ മറ്റ് ഭരണാധികാരികൾക്ക് ആയികൂടാ എന്നതാണ് ഈ മെക്സിക്കൻ എംബസി ഡ്രൈവർ ജഗദീഷ് ദുഗാളിന് ചോദിക്കാനുള്ളത്.

ആഡംബരം കൊതിക്കുന്ന ഇന്ത്യയിലെ മറ്റ് ഭരണാധികാരികൾക്ക് ഒരു മാതൃക തന്നെയാണ് ഈ മെക്സിക്കൻ അംബാസിഡർ.

ഇന്ത്യയുടെ ഭാഗമല്ലാതിരിന്നിട്ടും ശകുന്തള മഹാരാഷ്ട്രക്കാരുടെ സ്വന്തം എക്സ്പ്രെസ്

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ


Click it and Unblock the Notifications








