ഭൂമികുലുക്കത്തില്‍ ഹൈവേ ഇടിഞ്ഞിറങ്ങി
മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന എന്‍സെനാഡ-ടിജ്വാന ഹൈവേ തകര്‍ന്നതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി പരക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈവേയുടെ 300 മീറ്ററോളം വരുന്ന ഭാഗം തകര്‍ന്നുവീണത്.
മെക്‌സിക്കോയുടെ തുറമുഖനഗരമായ എന്‍സെനാഡയിലേക്ക് പോകുന്നതാണ് ഈ ഹൈവേ. ഈ വന്‍ തകര്‍ച്ചയുടെ ചിത്രങ്ങളും വീഡിയോയും മറ്റ് വിവരങ്ങളും താഴെ കാണാം.

യുഎസ് അതിര്‍ത്തി
യുനൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ അതിര്‍ത്തിയിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. അപകടത്തെത്തുടര്‍ന്ന ഈ റോഡ് അടച്ചിട്ടിരിക്കുകയാണിപ്പോള്‍.

കുറെ നാളായി തുടരുന്ന മഴയും നേരിയ തോതിലുള്ള ഭൂമികുലുക്കവും ഹൈവേ തകരാന്‍ കാരണമായി എന്നാണറിയുന്നത്. ഹൈവേ നില്‍ക്കുന്ന മണ്ണ് ഇടിഞ്ഞുതാഴുകയായിരുന്നു.

ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമികുലുക്കങ്ങളില്‍ റോഡിന്റെ പലഭാഗങ്ങളും ചെറിയ തോതില്‍ തകര്‍ന്നു തുടങ്ങിയിരുന്നു. കടലിനോട് ചേര്‍ന്നാണ് ഈ പാത നീങ്ങുന്നത്.

മനുഷ്യാപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകളൊന്നും കാണുന്നില്ല. ടോള്‍ പിരിവ് നടന്നിരുന്നു ഈ പാതയില്‍.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








