ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

എംജി അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവി മോഡലായ ആസ്റ്റർ പുറത്തിറക്കി. എംജിയുടെ നിരയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമായിരിക്കും ഇത്.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ആസ്റ്റർ എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന് 14 ADAS സവിശേഷതകൾ ഉൾപ്പെടുന്ന ഓട്ടോണമസ് ലെവൽ 2 ഫീച്ചറുകൾ ലഭിക്കും. അവ എന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ലെയിൻ ഫംഗ്ഷനുകൾ

ലെയിൻ ഫംഗ്ഷനുകളിൽ മൂന്ന് വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു. ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ എന്നിവ വാഗനത്തിലുണ്ട്. എസ്‌യുവിയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലൂടെയാണ് ലെയിൻ കീപ്പ് അസിസ്റ്റ് പ്രവർത്തിക്കുന്നത്.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ഇത് ലെയിൻ അടയാളപ്പെടുത്തൽ നിരീക്ഷിക്കുകയും വാഹനം അതേ ലെയിനിൽ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വാഹനം അതിന്റെ ലെയിനിൽ നിന്ന് നീങ്ങാൻ തുടങ്ങുമ്പോൾ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ലെയിൻ ഡിപ്പാർച്ചർ വാർണിംഗിനൊപ്പം പ്രവർത്തിക്കുന്ന ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ സംവിധാനവും വാഹനത്തിലുണ്ട്. അതിനാൽ, മുന്നറിയിപ്പിന് ശേഷം ഡ്രൈവർ വാഹനം ക്രമീകരിച്ചില്ലെങ്കിൽ, സിസ്റ്റം ബ്രേക്കുകൾ പ്രയോഗിച്ച് വാഹനം അതിന്റെ ലെയിനിലേക്ക് തിരികെ എത്തിക്കുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

റിയർ ഡ്രൈവ് അസിസ്റ്റ്

വാഹനത്തിന്റെ പിൻഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് റിയർ ഡ്രൈവ് അസിസ്റ്റ് ഫംഗ്ഷൻ കണ്ടെത്തുന്നു. ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ ചേഞ്ച് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലർട്ട് എന്നിവയുണ്ട്. ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം ഡ്രൈവർക്ക് കാണാൻ കഴിയാത്ത സ്ഥലത്തുള്ള വാഹനങ്ങൾ കണ്ടെത്തുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ലെയിൻ ചേഞ്ച് ചെയ്യുന്നതിനിടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ലെയിൻ ചേഞ്ച് അസിസ്റ്റ് സിസ്റ്റം കണ്ട് പിടിക്കുന്നു. വാഹനം റിവേർസ് എടുക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളെക്കുറിച്ച് ഡ്രൈവർ മുന്നറിയിപ്പ് നൽകുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ നിലവിലുള്ള വാഹനങ്ങളിൽ നമുക്ക് ലഭിക്കുന്ന പതിവ് ക്രൂയിസ് കൺട്രോളിന്റെ വിപുലമായ പതിപ്പായി പരിഗണിക്കാം. മുന്നിലുള്ള വാഹനത്തിന്റെ വേഗത സിസ്റ്റം നിരീക്ഷിക്കുകയും തുടർന്ന് നിങ്ങളുടെ മുന്നിലൂടെ പോകുന്ന വാഹനത്തിന്റെ വേഗതയെ ആശ്രയിച്ച് ആക്സിലറേഷൻ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ഫോർവേഡ് കൊളീഷൻ പ്രിവൻഷൻ

ഫോർവേഡ് കൊളിഷൻ പ്രിവൻഷൻ മൂന്ന് ഓട്ടൊണോമസ് സവിശേഷതകളോടെയാണ് വരുന്നത്. ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ടൂ-വീലർ ഡിറ്റക്ഷൻ എന്നിവ വാഹനത്തിലുണ്ട്, ഈ സംവിധാനങ്ങളെല്ലാം ഒന്ന് അല്ലെങ്കിൽ മറ്റൊന്നിന്റെ എക്സറ്റൻഷനുകളാണ്.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ വാഹനം നിങ്ങളുടെ മുന്നിലുള്ള വാഹനത്തിൽ ഇടിക്കാൻ പോവുകയാണോയെന്ന് ഫോർവേഡ് കൊളീഷൻ വാർണിംഗ് സംവിധാനം കണ്ടെത്തി ഡ്രൈവറെ അറിയിക്കുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ഉള്ളതിനാൽ, ഡ്രൈവർ വാഹനം നിർത്തുന്നില്ലെങ്കിൽ വാഹനത്തിന്റെ സിസ്റ്റം ബ്രേക്ക് സ്വയം പ്രയോഗിക്കുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

അവസാനമായി, പെഡസ്ട്രിയൻ ഡിറ്റക്ഷനും ടൂ-വീലർ ഡിറ്റക്ഷനുമുണ്ട്, അതിൽ വാഹനത്തിന് ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും തിരിച്ചറിയാനും വാഹനം തട്ടാൻ പോകുകയാണെന്ന് കണ്ടാൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിക്കാനും കഴിയും.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

സ്പീഡ് അസിസ്റ്റ് സിസ്റ്റം

സ്പീഡ് അസിസ്റ്റ് സിസ്റ്റം വേഗപരിധി പിന്തുടരാൻ സഹായിക്കുന്നു. സ്പീഡ് വാർണിംഗ്, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ്, മാനുവൽ സ്പീഡ് ലിമിറ്റ് എന്നിങ്ങനെ മൂന്ന് സവിശേഷതകൾ ഇതിലുണ്ട്. സ്പീഡ് വാണിംഗ് സിസ്റ്റം സ്പീഡ് ലിമിറ്റ് അടയാളങ്ങൾ കണ്ടുപിടിക്കുകയും കാർ സ്പീഡ് ലിമിറ്റിന് മുകളിൽ പോകുമ്പോൾ ഡ്രൈവറെ അറിയിക്കുകയും ചെയ്യുന്നു.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ഇന്റലിജന്റ് സ്പീഡ് ലിമിറ്റിൽ, ഓട്ടോമാറ്റിക്കായി വേഗതയുടെ പരിധിയിലേക്ക് വാഹനത്തിന്റെ വേഗത കുറയ്ക്കുന്നു. മാനുവൽ മോഡിൽ, ഡ്രൈവർക്ക് വേഗപരിധി സ്വയം സജ്ജമാക്കാൻ കഴിയും.

ലെയിൻ ഫംഗ്ഷനുകൾ മുതൽ സ്പീഡ് അസിസ്റ്റ് സിസ്റ്റം വരെ; MG Astor എസ്‌യുവിയിലെ ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകൾ ഇങ്ങനെ

ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ വരാനിരിക്കുന്ന ട്രാഫിക്കും പരിസ്ഥിതി സാഹചര്യങ്ങളും കണ്ടെത്തി ഉയർന്ന ബീം സജീവമാക്കുകയും നിർജ്ജീവമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വാഹനത്തിന്റെ ഹൈ ബീം വഴി എതിരെവരുന്ന ഡ്രൈവർമാർ അന്ധരാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor level 2 autonomus functions and specs in detail
Story first published: Saturday, September 25, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X