കുഞ്ഞനാണെങ്കിലും കരുത്തനാ... എംജി കോമെറ്റിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ച് ആദ്യ അപകടം

ഏതാനും നാളുകള്‍ക്ക് മുമ്പാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ മോഡല്‍ അവതരിപ്പിച്ചത്. എംജി കോമെറ്റ് എന്ന കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആയിരുന്നു അത്. രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായ കോമെറ്റ് ചുരുങ്ങിയ നാളുകൊണ്ട് ജനപ്രിയമായി മാറി.

ഹെക്ടര്‍ എസ്‌യുവി കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന എംജി മോഡലായി ചുരുങ്ങിയ മാസം കൊണ്ട് കോമെറ്റ് മാറിയിരുന്നു. നിങ്ങളും നിരത്തുകളില്‍ അവിടെ ഇവിടെയായി കോമെറ്റ് കാണാന്‍ തുടങ്ങിയിട്ടുണ്ടാകും. ആകര്‍ഷകമായ ഡിസൈനിലുള്ള ഈ കുഞ്ഞന്‍ കാര്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും. സിറ്റി ഡ്രൈവിന് പറ്റിയ ഈ കാറിന്റെ ഫീച്ചറുകളെയും മെക്കാനിക്കല്‍ വശങ്ങളെയും കുറിച്ച് അറിയാമെങ്കിലും ഇതിന്റെ ബില്‍ഡ് ക്വാളിറ്റി എങ്ങനെ ഉണ്ടെന്ന് അറിയാനായിരിക്കും പലര്‍ക്കും ആകാംക്ഷ.

mg comet ev first crash

വിപണിയിലെത്തിയ ശേഷം ഇപ്പോള്‍ എംജി കോമെറ്റ് ആദ്യമായി അപകടത്തില്‍ പെട്ടിരിക്കുകയാണ്. ഹ്യുണ്ടായി i10 നിയോസുമായിട്ടാണ് എംജി കോമെറ്റ് കൂട്ടിമുട്ടിയത്. അപകടത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കിലും ഒരു ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. എംജി കോമെറ്റിന്റെ ഡ്രൈവറുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നാണ് സൂചന. അമിത വേഗതയിലെത്തിയ കോമെറ്റ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഇരുകാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് കാണാന്‍ സാധിക്കുക. കാറിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ കോമെറ്റ് ഇവിയുടെ ഡ്രൈവര്‍ ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. കോമെറ്റ് ഇവി ഹ്യുണ്ടായി കാറിന്റെ ഡ്രൈവറുടെ സൈഡ് ഡോറില്‍ ഇടിക്കുകയായിരുന്നു. i10-ന്റെ ഡോറും റിയര്‍ വ്യു മിററും തകര്‍ന്നു.

mg comet ev first crash

ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകള്‍ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ ബോഡിയാണ് കോമറ്റിന് എംജി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെയും ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനയി നിരത്തിലെത്തുന്നതിന് മുമ്പ് 39 കര്‍ശന പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് ഈ കാര്‍. കുറഞ്ഞ വിലയിലുള്ള ഇവിയാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തില്‍ എംജി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ABS, EBD, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ- സെന്‍സര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് പ്രൊവിഷന്‍ എന്നിവയാണ് കോമെറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍. കോമെറ്റിന്റെ ഇന്റീരിയറില്‍ മുന്‍വശത്ത് ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ച താരതമ്യേന വിശാലമായ ക്യാബിന്‍ കാണാന്‍ പറ്റും.

ഇതില്‍ ഒന്ന് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ഒന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമാണ്. 2 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, സ്‌റ്റൈലിഷ് ഗ്രേ ഇന്റീരിയര്‍ തീം, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

ബോക്സി ആകൃതിയിലുള്ള ഉള്ള കോമെറ്റ് ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2,010 mm വീല്‍ബേസ് ഉള്ളതിനാല്‍ തന്നെ അകത്തളം അത്യാവശ്യം വിശാലമാണ്. വിംഗ് മിറര്‍ ക്രോം, പിയാനോ ബ്ലാക്ക് സ്‌ട്രൈപ്പ് പൂര്‍ണ വീതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ ഫ്രണ്ടിലെ ഡിസൈന്‍ ഹൈലൈറ്റുകളാണ്. 12 ഇഞ്ച് അലോയ് വീലുമായാണ് ഇത് വരുന്നത്.

mg comet ev

17.3 kWh ബാറ്ററി പായ്ക്കാണ് കോമെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. എന്നാല്‍ കോമെറ്റ് ഇവി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നില്ല. ഫുള്‍ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മൂന്ന് ഡ്യുവല്‍ ടോണ്‍ രണ്ട് മോണോ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇവി വാങ്ങാന്‍ സാധിക്കും. 4 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ഇവി പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. കോമെറ്റിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയുമായാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, July 28, 2023, 15:13 [IST]
English summary
Mg comet ev first crash occurs with hyundai grand i10 nios passengers came out unhurt viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X