ഫയർ റെസ്ക്യൂ & പൊലീസ് പതിപ്പുകളിലും കുഞ്ഞൻ കാർ; കോമറ്റ് ഇവിയുടെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ വെളിപ്പെടുത്തി എംജി

അടുത്തിടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ എംജി കോമറ്റ് ഇവി, മറ്റ് രാജ്യങ്ങളിലും വിൽപ്പനയ്‌ക്ക് എത്തുന്ന ഒരു മോഡലാണ്. അത്തരം രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ, വുലിംഗ് എയർ ഇവി എന്ന നെയിംപ്ലേറ്റിലാണ് കുഞ്ഞൻ ഇവി ഇവിടെ വിൽപ്പനയ്ക്ക് എത്തുന്നത്. എംജി കോമറ്റ് രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള മിനി ഇലക്ട്രിക് മോഡലാണ്.

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന 28 ഇലക്‌ട്രിക് കാറുകളിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണിത്. നാല് യാത്രക്കാർക്കൊപ്പം കോമറ്റ് ബൂട്ട് സ്പേസ് ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. അതിനാൽ, കുറഞ്ഞ പ്രായോഗികതയോടെയുള്ള ദൈനംദിന യാത്രകൾ അല്ലാതെ ഇതുപോലുള്ള ഒരു കാർ ഉപയോഗപ്രദമാകില്ല എന്ന് നമ്മൾ ചിന്തിച്ചേക്കാം.

കോമറ്റ് ഇവിയുടെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ വെളിപ്പെടുത്തി എംജി

എന്നാൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 2023 PEVS ഷോയിൽ (പെരിക്ലിന്റോ ഇലക്ട്രിക് വെഹിക്കിൾ ഷോ) എയർ ഇവിയെ അടിസ്ഥാനമാക്കി ഒരു പൊലീസ് കാറും ഒരു ഫയർ & റെസ്ക്യൂ വെഹിക്കിളും പ്രദർശിപ്പിച്ചുകൊണ്ട് വൂലിംഗ് ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ്. ഈ ആപ്ലിക്കേഷനുകൾക്ക് എയർ ഇവി എങ്ങനെ അനുയോജ്യമാണെന്ന് നമുക്ക് ഒന്നു നോക്കാം.

എംജി കോമറ്റ് ഫയർ & റെസ്‌ക്യൂ മോഡൽ ഫയർ ആംബുലൻസുകൾ പോലെ റെഡ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബഹാസ ഭാഷയിൽ ഫയർഫൈറ്റർ എന്നർത്ഥം വരുന്ന 'ദാംകർ' സ്റ്റിക്കറുകൾ വാഹനത്തിന്റെ വശങ്ങളിലുണ്ട്. മുന്നിലും പിന്നിലും 'ഫയർ റെസ്ക്യൂ' എന്ന സ്റ്റിക്കറും കാണാം. എയർ ഇവിയിൽ വുളിംഗ് ഒരു വലിയ വാട്ടർ ടാങ്കല്ല ചേർത്തിരിക്കുന്നത് അതിനു പകരം മുകളിൽ മിന്നുന്ന റെഡ് & വൈറ്റ് LED സ്ട്രോബ് ലൈറ്റുകളാണ് നൽകിയിരിക്കുന്നത്.

കോമറ്റ് ഇവിയുടെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ വെളിപ്പെടുത്തി എംജി

ഈ ലൈറ്റുകൾ എമർജൻസിയിൽ വേഗത്തിൽ വരുന്ന വാഹനത്തെക്കുറിച്ച് മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇതിൽ റിയർ സീറ്റുകൾ പൂർണ്ണമായും നീക്കം ചെയ്യുകയും അവയുടെ സ്ഥാനത്ത് ഫയർമാൻമാരുടെ യൂണിഫോം, കുറച്ച് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ, ഫയർ ഹൈഡ്രന്റുമായി കണക്ട് ചെയ്യാൻ ഒരു ഹോസ് പൈപ്പ് എന്നിവയുണ്ട്.

ഇനി പൊലീസ് മോഡലിനെക്കുറിച്ച് നോക്കിയാൽ, തിരക്കേറിയ നഗരങ്ങളിൽ ചെറിയ ഇലക്ട്രിക് കാറുകൾ വളരെ അനുയോജ്യമായ പൊലീസ് പട്രോളിംഗ് വാഹനങ്ങളാണെന്ന് പല സംഭവങ്ങളും ഉയർന്നു വരുന്ന ട്രാഫിക്കും തെളിയിക്കുന്നു. ഔദ്യോഗിക പട്രോളിംഗ് കാറായി പൊലീസ് എംജി കോമറ്റ് ഉപയോഗിക്കുന്ന ചില നഗരങ്ങൾ നലവിലുണ്ട്.

കോമറ്റ് ഇവിയുടെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ വെളിപ്പെടുത്തി എംജി

SCBD (സുദിർമാൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്) സ്റ്റേഷൻ പൊലീസ് സേന ഇതിനകം തന്നെ തങ്ങളുടെ ഇൻട്രാ സിറ്റി പട്രോളിംഗ് വാഹനമായി വുലിംഗ് എയർ ഇവി ഉപയോഗിക്കുന്നു. ദക്ഷിണ ജക്കാർത്തയിലെ SCBD രാജ്യത്തിന്റെ നിലവിലെ തലസ്ഥാനത്തെ പ്രധാന മേഖലകളിലൊന്നാണ്. എക്സ്റ്റീരിയർ മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ, ബ്ലൂ എൽഇഡി സ്ട്രോബ് ലൈറ്റുകൾ ഒഴികെ അധികമായി ഒന്നുമില്ല.

ബ്ലൂ & വൈറ്റ് എക്സ്റ്റീരിയർ പെയിന്റ് ഫിനിഷിനൊപ്പം മുന്നിലും വശത്തും പുറകിലും പോലിസി (POLISI) സ്റ്റിക്കറുകൾ വാഹനത്തിന് ലഭിക്കുന്നു. മെക്കാനിക്കലായി മാറ്റങ്ങളൊന്നും വാഹനത്തിലില്ല. ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഇല്ലാത്തതിനാൽ വുളിംഗിന്റെ ഈ രണ്ട് ആപ്ലിക്കേഷനുകളും ഷോർട്ട് റേഞ്ച് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് തോന്നുന്നു.

More from DriveSpark

Article Published On: Tuesday, May 23, 2023, 8:30 [IST]
English summary
Mg comet ev police and fire rescue versions showcased
കൂടുതല്‍... #എംജി മോട്ടോർ #mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X