ഇന്ത്യന്‍ ടീമിന്റെ ശ്രീക്ക് തങ്ങളുടെ ഭാഗ്യകാര്‍ സമ്മാനിച്ച് എംജി! വന്‍മതിലിന്റെ യാത്രകള്‍ ഇനി ഇവിയില്‍
ഇന്ത്യയുടെ ദേശീയ കായിക വിനോദമാണ് ഹോക്കി. മലയാളക്കര ഇന്ത്യന്‍ ഹോക്കിക്ക് സമ്മാനിച്ച ഇതിഹാസമാണ് പിആര്‍ ശ്രീജേഷ്. ഹോക്കിക്ക് സമ്മാനിച്ച സംഭാവനകള്‍ പരിഗണിച്ച് അടുത്തിടെയാണ് രാജ്യം കേരളത്തിന്റെ ശ്രീക്ക് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. ഇന്ത്യന്‍ ഹോക്കി ടീം നായകനായിരുന്ന ശ്രീജേഷ് സ്റ്റിക്ക് മാറ്റിവെച്ച ശേഷം ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച് വരികയാണ്. 2020, 2024 ഒളിമ്പിക്‌സുകളില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഗോള്‍കീപ്പറായിരുന്ന ശ്രീജേഷ് ആയിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം മെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
2020, 2022, 2024 വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ശ്രീജേഷ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗങ്ങള്‍ക്ക് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ചില സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ടാറ്റ മോട്ടോര്‍സില്‍ നിന്ന് കര്‍വ് എസ്‌യുവി കൂപ്പെ ആയിരുന്നു കളിക്കാര്‍ക്ക് സമ്മാനമായി ലഭിച്ചത്.

ടാറ്റയെ കൂടാതെ എംജി മോട്ടോര്‍ ഇന്ത്യയും രാജ്യത്തിന്റെ അഭിമാനമായ താരങ്ങള്‍ക്ക് ഇലക്ട്രിക് കാര്‍ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാറായി മാറിയ എംജി വിന്‍ഡ്‌സര്‍ ഇവിയായിരുന്നു അത്. ഇപ്പോള്‍ കൊച്ചിയിലെ ഡീലർഷിപ്പായ ഇവിഎമ്മിൽ നടന്ന ചടങ്ങില്‍ എംജി ശ്രീജേഷിന് വിന്‍ഡ്‌സര്‍ ഇവിയുടെ താക്കോല്‍ സമ്മാനിച്ചിരിക്കുകയാണ്. എംജി ഡീലര്‍ഷിപ്പില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ശ്രീജേഷ് കാര്‍ ഏറ്റുവാങ്ങി.
എംജിയുടെ സ്‌നേഹാദരം ഏറ്റുവാങ്ങിയ ശ്രീജേഷ് സംസാരിക്കുന്നതിന്റെയും കാറില്‍ കയറുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളടങ്ങിയ വീഡിയോ ഡീലര്‍ഷിപ്പില്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളാണ് (CUV) വിന്‍ഡ്‌സര്‍ ഇവി. വിപണിയില്‍ എത്തിയ അന്ന് മുതല്‍ തകര്‍പ്പന്‍ വില്‍പ്പന നേടുന്ന വിന്‍ഡ്‌സര്‍ ടാറ്റ നെക്‌സോ ഇവി, പഞ്ച് ഇവി എന്നിവയെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക് കാറായി മാറിയിരുന്നു.

ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്‌പേസും പ്രായോഗികതയുമാണ് എംജി വിന്‍ഡ്സറിനെ വ്യത്യസ്തമാക്കുന്നത്. വിശാലവും പ്രായോഗികവുമായ ഇന്റീരിയര്‍, നല്ല പെര്‍ഫോമന്‍സ്, റേഞ്ച് എന്നിവക്കൊപ്പം കൈനിറയെ ഫീച്ചറുകളും ലഭിക്കുന്നു. 38 kWh ബാറ്ററി പായ്ക്കാണ് എംജി വിന്‍ഡ്സര്‍ ഇവിക്ക് പവറേകുന്നത്.
സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 134 bhp പവറില്‍ പരമാവധി 200 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കും. സിംഗിള്‍ ചാര്‍ജില്‍ 332 കിലോമീറ്റര്‍ റേഞ്ചാണ് വിന്‍ഡ്സര്‍ ഇവിക്ക് അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ളതിനാല്‍ 45kW DC ചാര്‍ജര്‍ വഴി 55 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാവും.

6 എയര്‍ബാഗുകള്‍, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, TPMS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും വണ്ടിയിലുണ്ട്. 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 9 സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, റിക്ലൈയിന്‍ ചെയ്യാവുന്ന റിയര്‍ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ക്രോം അലോയ് വീലുകള്‍, ഫ്‌ലോട്ടിംഗ് റൂഫ്ലൈന്‍, പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
വിന്‍ഡ്‌സര്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു പ്രഖ്യാപനം കമ്പനി അടുത്തിടെ നടത്തിയിരുന്നു. 2024 ഡിസംബര്‍ 31-നോ അതിനുമുമ്പോ വാഹനം വാങ്ങിയ വിന്‍ഡ്സര്‍ ഇവി ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സൗജന്യ ഫാസ്റ്റ് ചാര്‍ജിംഗിനുള്ള നിബന്ധനകളും വ്യവസ്ഥകളും നവീകരിച്ചിരിക്കുകയാണ്. മുമ്പ് പരിധികളില്ലാതെ എംജിയുടെ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വാഹനം ഫ്രീയായി ചാര്‍ജ് ചെയ്യാനായിരുന്നെങ്കില്‍ ഇനി മുതല്‍ 1,000 യൂണിറ്റ് മാത്രമായിരിക്കും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുക. മാറ്റം 2025 ഫെബ്രുവരി 7 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.


Click it and Unblock the Notifications








