എംജി മജസ്റ്റർ നിസാന് പറ്റിയ എതിരാളിയാണോ; X-Trail -നോട് താരതമ്യം ചെയ്തു നോക്കിയാലോ

അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച എംജിയുടെ പുതിയ മോഡലാണ് മജസ്റ്റർ. മെക്കാനിക്കലുകളുടെ കാര്യത്തിൽ, ഇത് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന എംജി ഗ്ലോസ്റ്ററിന് സമാനമാണ്, കാര്യമായ മാറ്റങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ എക്സ്റ്റീരിയർ & ഇന്റീരിയർ ഡിസൈനുകളിൽ കമ്പനി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തെ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മജസ്റ്ററിൻ്റെ ഒരു എതിരാളിയെന്ന് വിശേഷിപ്പിക്കാമെങ്കിലും ഇന്ത്യയിൽ CBU യൂണിറ്റായി എത്തുന്ന നിസാൻ x trail-ഉം ആയി എംജി മജസ്റ്ററിനെ ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹൊറിസോണ്ടൽ സ്ലാറ്റുകളുള്ള ഒരു വലിയ ബ്ലാക്ക് -ഔട്ട് ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് ഒരു വലിയ എംജി ലോഗോയും ഇതിന് ലഭിക്കുന്നതായി കാണാം. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സെറ്റപ്പ്, മുകളിൽ സ്ലിം എൽഇഡി DRL -കൾ, വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും മജസ്റ്ററിന് ലഭിക്കുന്നുണ്ട്.

ഇതിനു അടിയിലായി ഒരു പരുക്കൻ സിൽവർ സ്‌കിഡ് പ്ലേറ്റും പൂർണ്ണ നീളം കവർ ചെയ്യുന്ന ബ്ലാക്ക് ക്ലാഡിംഗും ഇതിലുണ്ട്, ഇത് ഈ എസ്‌യുവിയുടെ പരുക്കൻ രൂപത്തിന് ആക്കം കൂട്ടുന്നു. സൈഡ് പ്രൊഫൈലിൽ, ആറ് സ്‌പോക്കുകളുള്ള 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീലുകളാണ് ശ്രദ്ധ ആകർഷിക്കുന്നത്. വിൻഡോ ലൈനിൽ ബ്ലാക്ക് -ഔട്ട് ട്രിമ്മുകൾ, ORVM -കൾ, ഡോർ ഹാൻഡിലുകൾ എന്നിവയാണ് മറ്റ് പ്രകടമായ ഹൈലൈറ്റുകൾ എംജ മജസ്റ്ററിലുളളത്.

വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്. വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്.

എംജി മജസ്റ്ററിന് ഒരു വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു, അത് ഒരു ഫ്രീ-സ്റ്റാൻഡിംഗ് യൂണിറ്റായിരിക്കും എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന്റെ ഇന്റീരിയറിലെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ കസ്റ്റമൈസ് ചെയ്യാവുന്ന ഇന്റർഫേസുകളുള്ള ഒരു പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ ഉൾപ്പെടുന്നു. മൊത്തത്തിൽ ഇന്റീരിയറിന് ഒരു ബ്ലാക്ക് തീം ഉണ്ടായിരിക്കും.

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ മജസ്റ്ററിൽ ഡ്രൈവർ സീറ്റിനായി മസാജിംഗ് ഫംഗ്ഷനോടുകൂടിയ പവർ-അഡ്ജസ്റ്റ് അഡ്ജസ്റ്റബിൾ, ചൂടാക്കിയ & വെന്റിലേറ്റഡ് സീറ്റുകൾ, ഒരു പനോരമിക് സൺറൂഫ് എന്നിവ ഉണ്ടാകും. ത്രീ -സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പ്രീമിയം 12 -സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിൽ ഉണ്ടാവും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, വിവിധ ഡ്രൈവിംഗ് മോഡുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, കൂടാതെ നിരവധി അധിക സൗകര്യങ്ങള്‍ എന്നിവയെല്ലാം നിസാൻ്റെ ഇ എസ്‌യുവിയിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 26, 2025, 16:00 [IST]
English summary
Mg majestor and nissan x trail detailed comparison all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X