കൊവിഡ്-19; വെന്റിലേറ്റർ ചലഞ്ചുമായി എംജി മോട്ടോർ ഇന്ത്യ
കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിന് നൂതനമായ പരിഹാരങ്ങൾ കൊണ്ടുവരുവാൻ വാഹന നിർമ്മാതാക്കൾ മുൻകൈയെടുക്കുകയാണ്.

ഗുജറാത്തിലെയും ഗുരുഗ്രാമിലെയും ഉത്പാദന കേന്ദ്രങ്ങളുടെ സമീപ്രദേശങ്ങളിൽ ഈ രോഗത്തിനെതിരെ പോരാടുന്നതിന് എംജി മോട്ടോർ ഇന്ത്യ രണ്ട് കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ഇപ്പോൾ കമ്പനി തനതായ ഒരു ചലഞ്ചും ആരംഭിച്ചിരിക്കുകയാണ്.

ചെലവ് കുറച്ച് വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്നതാങ്ങാനാവുന്ന വെന്റിലേറ്ററുകൾ സൃഷ്ടിക്കുക എന്നതാണിത്. കമ്പനിയുടെ ഡവലപ്പർ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വെന്റിലേറ്റർ ചലഞ്ച്. മാരകമായ കൊറോണ വൈറസ് ബാധിച്ച രോഗികളെ ഈ സംരംഭം സഹായിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പ്രോട്ടോടൈപ്പുകൾ തയ്യാറായിക്കി കഴിഞ്ഞാൽ, അവയുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം അവ വിലയിരുത്തും.

മികച്ച വെന്റിലേറ്റർ ഡിസൈൻ കൺസെപ്റ്റിന് എംജി മോട്ടോർ ഇന്ത്യ 10 ലക്ഷം രൂപ ഗ്രാൻഡ് നൽകും. ഇതിനുപുറമെ, ഗുജറാത്തിലെ ഹാലോളിലെ നിർമാണ കേന്ദ്രത്തിൽ നിർദ്ദിഷ്ട വെന്റിലേറ്റർ പ്രോട്ടോടൈപ്പിനായി വാഹന നിർമ്മാതാക്കൾ ഉൽപാദന പിന്തുണയും നൽകും.

വെന്റിലേറ്ററുകൾ വേഗത്തിൽ വിന്യസിക്കേണ്ടതിന്റെ നിർണായകമാണ്. ഇവയുടെ ആവശ്യകത അനുദിനം വർദ്ധിച്ചുവരികയാണ്. ആയതിനാൽ ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഏപ്രിൽ 15 ആണ്.

കൊവിഡ്-19 മഹാമാരി കാരണം വർദ്ധിച്ചുവരുന്ന രോഗികളെ പരിപാലിക്കാൻ വെന്റിലേറ്ററുകൾ അനിവാര്യമാണ്. രാജ്യത്ത് വെന്റിലേറ്ററുകളുടെ കടുത്ത ക്ഷാമമുണ്ട്, അതോടൊപ്പം ലഭ്യമായവ കൂട്ടത്തോടെ ഏറ്റെടുക്കുന്നത് വളരെ ചെലവേറിയതുമാണ്.

ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് കമ്പനി എന്ന നിലയിൽ, ഈ മഹാമാരിക്കെതിരെ പോരാടുന്നതിന് എംജി മോട്ടോർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ പറഞ്ഞു.

ഏറ്റവും പ്രാപ്യമായ പ്രോട്ടോടൈപ്പിന് സാമ്പത്തിക ഗ്രാന്റിലൂടെ മെഡിക്കൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഈ സമയത്ത് സമൂഹത്തിനായി ചെയ്യാൻ പറ്റിയ ഏറ്റവും ഫലപ്രദമായ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലഞ്ചിലേക്കുള്ള എൻട്രികൾ എംജി മോട്ടോർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സമർപ്പിക്കാവുന്നതാണ്.


Click it and Unblock the Notifications