കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ സർക്കാർ നടത്തുന്ന പോരാട്ടത്തിന് എംജി മോട്ടോർ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയിൽ കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് സഹായിക്കുന്നതിനായി മൊത്തം രണ്ട് കോടി രൂപ സംഭാവന ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യൻ ഗവൺമെന്റിന് വലിയ സഹായങ്ങൾ ആവശ്യമാണ് എന്ന് തങ്ങൾ തിരിച്ചറിഞ്ഞതായി എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

അതിനാൽ രണ്ട് കോടി രൂപ സംഭാവന ചെയ്ത് തങ്ങളുടെ പങ്ക് നിർവഹിക്കാൻ കമ്പനി തീരുമാനിച്ചു. സർക്കാർ ആശുപത്രികളും ഗുരുഗ്രാമിലെയും വഡോദരയിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ഈ പണം ഉപയോഗിക്കും.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

ഈ പണം ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്വരുക്കൂട്ടാൻ അനുവദിക്കും. ഇതിൽ മാസ്കുകൾ, കയ്യുറകൾ, മരുന്നുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിനോടൊപ്പം മറ്റേതെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ അതും ലഭ്യമാക്കാവുന്നതാണ്.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

മൊത്തം തുകയിൽ നിന്ന് ഒരു കോടി രൂപ കമ്പനി നേരിട്ട് സംഭാവന ചെയ്യുമെന്നും, ബാക്കി ഒരു കോടി രൂപ കമ്പനിയുടെ ജീവനക്കാർ ഇതിനായി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എംജി മോട്ടോർ വ്യക്തമാക്കി.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

സ്വന്തം ജീവനക്കാരുടെ സുരക്ഷയും കമ്പനി ഉറപ്പാക്കുന്നു. ഷോറൂമിലും ടെസ്റ്റ് ഡ്രൈവുകൾക്ക് ലഭ്യമായ കാറുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് എം‌ജി മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള 5000 ജീവനക്കാർക്ക് മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷകൾ നൽകുന്നതായും ബ്രാൻഡ് അറിയിച്ചു.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് വാഹന വ്യവസായത്തെ സാരമായി ബാധിച്ചു. മിക്ക കാർ, ബൈക്ക് വാഹന ബ്രാൻ‌ഡുകളും കൂടുതൽ‌ അറിയിപ്പ് ഉണ്ടാകുന്നതുവരെ തങ്ങളുടെ ഉൽ‌പാദനം നിർത്തിവച്ചിരിക്കുന്നു.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി ചില ബ്രാൻഡുകൾ മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

2020 മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് ഇന്ത്യൻ സർക്കാർ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള എല്ലാ ബ്രാൻഡ് ഡീലർഷിപ്പുകളും സർവ്വീസ് സ്റ്റേഷനുകളും അടച്ചുപൂട്ടി, അവശ്യ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

കൊറോണ വൈറസ്; മെഡിക്കൽ സഹായത്തിന് രണ്ട് കോടി രൂപ സംഭാവനയുമായി എം‌ജി മോട്ടോർ

അവശേഷിക്കുന്ന ബി‌എസ് IV വാഹന സ്റ്റോക്കുകളിലും കമ്പനികൾ ഗുരുതരമായ പ്രശ്‌നം നേരിടുന്നു. ഇന്ത്യയിൽ പൂർണ്ണമായി ലോക്ക്ഡൗൺ ആയതിനാൽ, ബിഎസ് VI നടപ്പിലാക്കുന്ന സമയപരിധിക്ക് മുമ്പായി തങ്ങളുടെ ബിഎസ് IV മോഡലുകളുടെ വിൽപ്പന നടത്തുക എന്നത് നിർമ്മാതാക്കൾക്ക് സാധ്യമല്ല. ഇത് 6,400 കോടി രൂപയുടെ ബി‌എസ് IV വാഹനങ്ങൾ വിറ്റുപോകാതിരിക്കാൻ കാരണമായി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor to donate RS 2 crore towards medical assistance to fight corona virus in India. Read in Malayalam.
Story first published: Wednesday, March 25, 2020, 20:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X