പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ! ഗോൾഫ് GTI-യുടെ വളയം പിടിക്കാൻ ഈ സുന്ദരിയും

ഫോക്സ്‌വാഗൺ തിരികൊളുത്തിയ ഗോൾഫ് GTI ആഘോഷങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഓരോ ദിവസവും പല പല സെലിബ്രിറ്റികളാണ് വാഹനം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വണ്ടിപ്രാന്തൻമാരുടെ കണ്ണിലുണ്ണിയായ ഒക്ടേൻ ഗേൾ എന്ന മിയ ജോസഫ് ചിറക്കേക്കാരനും തൻ്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. OCTANE GIRL എന്ന പ്രൊഫൈൽ ഫോളോ ചെയ്യാത്ത ഒരു വണ്ടിപ്രാന്തനും കേരളത്തിൽ കാണുമോ എന്ന് തന്നെ സംശയമാണ്. ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന വാഹനങ്ങളാണ് ഇ സുന്ദരി കൈകാര്യം ചെയ്യുന്നത്. തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ മിയയുടെ പിതാവും ചില്ലറക്കാരനല്ല കേട്ടോ.

തൃശൂർ ഫിനിക്സ് ഫോക്സ്‌വാഗൺ ഡീലർഷിപ്പിൽ നിന്നാണ് മിയയും വാഹനം സ്വന്തമാക്കിയിരിക്കുന്നത്. പിതാവ് ജോസഫിൻ്റെ വക സർപ്രൈസ് ഗിഫ്റ്റായിരുന്നു വാഹനം. ഗ്രെനാഡില ബ്ലാക്ക് മെറ്റാലിക്ക് നിറമാണ് മിയയ്ക്ക് പിതാവ് സമ്മാനിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്ത് പകരക്കാരില്ലാത്ത പ്രസ്ഥാനമാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറക്കേക്കാരൻ ഡെവലപ്പേഴ്സ്. മിയയുട പിതാവ് ജോസഫും വലിയ വാഹനപ്രേമിയാണ്. 18 വയസ് ആയപ്പോൾ തന്നെ മകൾക്ക് സമ്മാനിച്ച്ത് പോർഷയുടെ ആഡംബര കാറായിരുന്നു.

mia josephs father gifted golf gti

ഗോൾഫ് ജിടിഐയുടെ വിശേഷങ്ങളിലേക്ക് വന്നാൽ കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ ബുക്കിങ്ങ് ലഭിച്ചിരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 50 ഗോള്‍ഫ് ബുക്ക് ചെയ്ത് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെ കാറുകളോടുള്ള സ്‌നേഹത്തിന് ഇതിലും വലിയ ഉദാഹരണം മറ്റെന്ത് വേണം. ഗോള്‍ഫ് GTI എന്നത് ഫോക്‌സ്വാഗന്റെ ഒരു 4-ഡോര്‍ ഹോട്ട് ഹാച്ച്ബാക്ക് കാറാണ്.

52.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI പ്രാദേശികമായല്ല നിര്‍മിക്കുന്നത് എന്നതിനാലാണ്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച കാര്‍ സിബിയു റൂട്ടില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI-യുടെ നീളവും വീതിയും ഒക്കെ നോക്കിയാൽ 4,289mm നീളവും 1,789mm വീതിയും 1,456mm ഉയരവുമുണ്ട്.

വീല്‍ബേസ് അളവ് 2,627mm ആണ്. ടേണിംഗ് സര്‍ക്കിള്‍ 12 മീറ്ററും 134mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. 225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് ഹോട്ട് ഹാച്ച് ഓടുന്നത്. അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഫിക്‌സഡ് ഫ്രണ്ട് ഹെഡ്റെസ്റ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്പോര്‍ട്സ് സീറ്റുകള്‍, മധ്യഭാഗത്തായി സിഗ്‌നേച്ചര്‍ ടാര്‍ട്ടന്‍ ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം കാറിനകത്ത് ബ്രാൻഡ് സജ്ജീകരിച്ചിട്ടുണ്ട്.

mia josephs father gifted golf gti

ഗോള്‍ഫിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 265 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 മണിക്കൂര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

mia josephs father gifted golf gti

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, June 29, 2025, 12:06 [IST]
English summary
Mia joseph new golf gti cover
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X