മിയാമി ബീച്ച് പൊലീസിൻ്റെ കിടിലൻ റോൾസ് റോയ്സ് വൈറൽ,ബീക്കൺ ലൈറ്റ് ഇട്ട് പൊളി ലുക്കിലുളള വീഡിയോ വൈറൽ

മിയാമി എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ശ്രീനിവാസൻ മോഹൻലാലിനോട് ചോദിക്കുന്ന ചോദ്യമാണ്. മിയാമിയിലെ പൊലീസ് മാമൻമാർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അമേരിക്കയിലും യൂറോപ്പിലുമുളള പൊലീസ് വാഹനങ്ങൾ എന്നു വ്യത്യസ്തമാണ്. കോടികൾ വില വരുന്ന ലക്ഷ്വറി വാഹനങ്ങളായിരിക്കും മിക്കപ്പോഴും അവരുടെ വാഹനങ്ങൾ. മിയാമിയിലെ ബീച്ച് പൊലീസ് തങ്ങളുടെ പുതിയ പട്രോളിങ്ങ് കാറായ റോൾസ് റോയ്സിൻ്റെ വീഡിയോ പുറത്ത് വിട്ടത്.

തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മിയാമി ബീച്ച് പോലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാല് ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. കാർ ഡീലർഷിപ്പായ ബ്രമാൻ മോട്ടോഴ്‌സുമായി സഹകരിച്ച് കൊണ്ടാണ് മിയാമി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് പുതിയ റോൾസ് റോയ്‌സ് ഇറക്കിയത്. ഒരു വാഹനത്തിന് ലേണ്ടി ഇത്രയും കാശ് മുടക്കുന്നത് ധൂർത്താണ് എന്ന രീതിയിലുളള കമൻ്റുകളും വീഡിയോയ്ക്ക് താഴെ വന്നിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകൾ ആളുകൾ രേഖപ്പെടുത്തുന്നുണ്ട്.

ഇനി വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ റോൾസ് റോയ്സിൻ്റെ ഏറ്റവും ജനപ്രിയ മോഡലായ ഗോസ്റ്റാണ് മിയാമി ബീച്ച് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ റോൾസ് റോയ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അംബാനി കുടുംബമാണ്. 563 bhp പവറിൽ പരമാവധി 820 Nm torque വരെ ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് ഗോസ്റ്റിന്റെ ഹൃദയം. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

കൂടാതെ വെറും 4.6 സെക്കൻഡിനുള്ളിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ബ്രിട്ടീഷ് ആഡംബര ബ്രാൻഡ് പറയുന്നു. ഗംഭീരമായ പെർഫോമൻസ് ഉണ്ടെങ്കിലും ഗോസ്റ്റ് അവിശ്വസനീയമാംവിധമുള്ള യാത്രയാണ് സമ്മാനിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട കാര്യമാണ്. വിപുലമായ നോയിസ് ഇൻസുലേഷനും പുതിയ എയർ സസ്പെൻഷൻ സിസ്റ്റവുമാണ് ഇക്കാര്യം കൈവരിക്കാൻ റോൾസ് റോയ്‌സ് ഗോസ്റ്റിനെ സഹായിക്കുന്നത്.

ആഡംബര കാറിന്റെ അകത്തളത്തിലേക്ക് കയറിയാൽ പിന്നെയിറങ്ങാൻ പോലും തോന്നിയേക്കില്ല. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഇൻ്റീരിയർ ആരേയും അതിശയിപ്പിക്കുന്നതാണ്. ലെതറിൽ ഒരുക്കിയിരിക്കുന്ന സീറ്റിന് ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകളെല്ലാം നൽകിയിട്ടുമുണ്ട്. ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും യാത്രകളിലെ വിനോദത്തെ വേറെ ലെവലിലെത്തിക്കും.

ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയും രണ്ടാം തലമുറ ഗോസ്റ്റിന്റെ സവിശേഷതയാണ്. ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് റോഡിന്റെ അവസ്ഥ കണ്ടെത്താനും അതിനനുസരിച്ച് സസ്‌പെൻഷൻ ക്രമീകരിക്കാനും ഉപയോഗിക്കുന്ന സവിശേഷമായ "ഫ്ലാഗ് ബെയറർ" സംവിധാനവും റോൾസ് റോയ്‌സ് ഗോസ്റ്റിലുണ്ട്.

സെഡാന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ "സൈലന്റ് സീൽ" സാങ്കേതികവിദ്യയാണ്. ഉയർന്ന വേഗതയിൽ പോലും അവിശ്വസനീയമാംവിധം ശാന്തമായ ഇന്റീരിയർ സൃഷ്ടിക്കാൻ ഈ സവിശേഷത വിപുലമായ ശബ്ദ ഇൻസുലേഷൻ ഉപയോഗിക്കുന്നു. റോൾസ് റോയ്സ് തങ്ങളുടെ ഏറ്റവും വില കൂടിയ മോഡൽ അവതരിപ്പിച്ചിരുന്നു. ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലായ സ്‌പെക്ടറിനെയാണ് കമ്പനി എത്തിച്ചിരിക്കുന്നത്.

ഒറ്റ ചാർജിൽ 530 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 102 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് കൂപ്പെ ആഡംബര കാറിന് തുടിപ്പേകുന്നത്. 577 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കുന്ന മോഡലിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. ഓരോ ആക്സിലിലും ഒന്ന് ഘടിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. 195kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 34 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Monday, May 13, 2024, 19:36 [IST]
English summary
Miami polices luxury rolls royce car goes viral video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X