ഷൂമാക്കര്‍ സ്‌കീയിംഗിനിടെ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍

കാര്‍ റേസിംഗ് ഇതിഹാസം മിഖായേല്‍ ഷൂമാക്കര്‍ സ്‌കീയിംഗ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍. ഫ്രഞ്ച് ആല്‍പ്‌സ് നിരകളില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച ആശുപത്‌രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 'കോമ'യിലായിരുന്നു ഷൂമാക്കറെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഉടന്‍തന്നെ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ഷൂമാക്കര്‍ ഇപ്പോഴുള്ള ഗ്രെനോബ്ള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സെന്ററില്‍ നിന്നുള്ള പ്രസ്താവന അറിയിക്കുന്നു. ഇപ്പോഴും ഇദ്ദേഹം കോമയില്‍ തന്നെയാണോ ഉള്ളതെന്ന് കാര്യം പ്രസ്താവനയില്‍ നിന്ന് വ്യക്തമല്ല.

Michael Schumacher is in critical condition after ski accident

ആല്‍പ്‌സ് നിരകളിലെ മെറിബെലില്‍ സ്‌കീയിംഗ് നടത്തുകയായിരുന്ന ഷൂമാക്കര്‍ നിയന്ത്രണം തെറ്റി വീഴുകയും തല പാറയില്‍ ഇടിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷൂമാക്കര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും അപകടം നടന്നുയുടനെ അദ്ദേഹത്തിന് ബോധക്കേട് സംഭവിച്ചിരുന്നില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിയ ഉടനെ, ഷൂമാക്കറിന്റെ നില ഗുരുതരമാണെങ്കിലും ജീവന് ആപത്തൊന്നുമില്ലെന്ന് ചില ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

പ്രശസ്ത ടോമാ സര്‍ജന്‍ ജെരാര്‍ഡ് സെയ്ല്ലന്‍ഡ് ആണ് ഷൂമാക്കറിന്റെ സര്‍ജറി നടത്തിയതെന്നറിയുന്നു. ഇതിനായി സെയ്ല്ലന്‍ഡിനെ പാരിസില്‍ നിന്ന് വരുത്തുകയായിരുന്നു.

സ്‌കീയിംഗ് സമയത്ത് സുഹൃത്തുക്കളും 14 വയസ്സുകാരനായ മകനും കൂടെയുണ്ടായിരുന്നു.

More from DriveSpark

Article Published On: Monday, December 30, 2013, 10:07 [IST]
English summary
Michael Schumacher is in critical condition after ski accident
കൂടുതല്‍... #car racing #formula one
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X