മൈക്കേല്‍ ഷൂമാക്കര്‍ കോമയില്‍ നിന്നുണര്‍ന്നു
സ്‌കീയിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റ് കോമവസ്ഥയില്‍ കഴിയുകയായിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടതായി വാര്‍ത്ത. ഫ്രാന്‍സിലെ ഗ്രനോബിളിലുള്ള ആശുപത്രിയില്‍ കഴിയുകയായിരുന്നു ഷൂമാക്കറെ കോമയില്‍ നിന്നുണര്‍ത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
അതെസമയം ഷൂമാക്കറെ എങ്ങോട്ടാണ് മാറ്റിയതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിങ് നടത്തുകയായിരുന്ന ഷൂമാക്കര്‍ അടിതെറ്റിവീണ് ബോധരഹിതനാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. ഈ സമയം ഭാര്യയും മകനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതിരുന്നത് കാര്യങ്ങള്‍ അവതാളത്തിലാക്കി. തലയ്ക്കു സംഭവിച്ച മാരകമായ മുറിവുകള്‍ നേരിട്ട് ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഷൂമാക്കറെ മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമ അഥവാ നിര്‍ബന്ധിതനിദ്രയില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ ചില പ്രസ്താവനകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഗൗരവപ്പെട്ട ചില വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക എന്ന ആശുപത്രി അധികൃതരുടെ പ്രസ്താവനയ്ക്ക് ആശാവഹമല്ലാത്ത വ്യാഖ്യാനങ്ങളാണുണ്ടായത്.
മൈക്കേല്‍ല്‍ പൂര്‍ണാമായും സുഖം പ്രാപിക്കാന്‍ ഇനിയും കൂറെനാളുകള്‍ കൂടി കാത്തിരിക്കേണ്ടതായിവരുമെന്നാണ് കരുതേണ്ടത്. കോമയില്‍ നിന്നുണരുന്ന മൈക്കേല്‍ പഴയ മൈക്കേലായിരിക്കണമെന്നില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ ആരാധകരെ ഓര്‍മപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications








