ഷൂമാക്കറുടെ ആരോഗ്യനില വഷളാവുന്നു?

By Santheep

ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കേല്‍ ഷൂമാക്കറിന്റെ ആരോഗ്യനിയില്‍ പുരോഗതിയില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ സ്‌കീയിങ്ങിനടെ സംഭവിച്ച് അപകടത്തെതുടര്‍ന്ന് നിര്‍ബന്ധിതനിദ്രയില്‍ (medical induced coma) കഴിയുകയാണ് ഷൂമാക്കര്‍.

ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനകലില്‍ നിന്ന് ഷൂമാക്കറുടെ ആരോഗ്യനിലയെപ്പറ്റി വന്‍തോതിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിഹാസതാരത്തെകുറിച്ചുള്ള ഏറ്റവും സങ്കടകരമായ വാര്‍ത്ത പുറത്തറിയിക്കുന്നതിനുള്ള തയ്യാറെടുപ്പു നടത്തുകയാണ് ഡോക്ടര്‍മാരെന്നാണ് പലരും പറയുന്നത്. ഷൂമാക്കറുടെ നില അനുദിനം വഷളായി വരികയാണെന്ന് പൊതുവില്‍ ഊഹിക്കപ്പെടുന്നു.

Michael Schumachers Condition Not Improving Say Doctors

അതെസമയം ഷൂമാക്കറെപ്പറ്റി കൂടുതല്‍ വിശദാകരണം നല്‍കാന്‍ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ തയ്യാറാകുന്നില്ല. ഏപ്രില്‍ മാസത്തില്‍ ഷൂമാക്കറുടെ മാനേജരായ സബിന്‍ കെഹം നല്‍കിയ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നതായിരുന്നു. ഷൂമാക്കര്‍ ശരിയായ ദിശയില്‍ പൊരുതുകയാണെന്നും ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ആരുടെ വാക്കുകളാണ് സ്വീകരിക്കേണ്ടതെന്നറിയാതെ കുഴങ്ങുകയാണ് ആരാധകരിപ്പോള്‍. ഡോക്ടര്‍മാരില്‍ നിന്നും വന്നിട്ടുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകളോട് കുടുംബാംഗങ്ങള്‍ പ്രതകരിക്കാത്തതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ഫ്രാൻസിലെ ഗ്രനോബിളിലെ ആശുപത്രിയിലാണ് ഷൂമാക്കറുള്ളത്. ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ സ്കീയിങ് നടത്തുമ്പോളായിരുന്നു അപകടം. കുടുംബാംഗങ്ങളും അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്നു.

ഷൂമാക്കറിനു പറ്റിയ പരുക്കുകള്‍ വളരെ ഗുരുതരമാകയാല്‍ നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹത്തെ നിര്‍ബന്ധിതനിദ്രയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശരീരത്തിന് സ്വയം ഭേദമാക്കാനുള്ള സാവകാശം നല്‍കുക എന്നതായിരുന്നു ഡോക്ടര്‍മാര്‍ സ്വീകരിച്ച മാര്‍ഗം. ആറുമാസത്തിലധികം ഷൂമാക്കര്‍ ഇതേ നിലയില്‍ തുടര്‍ന്നിട്ടും കാര്യമായ പുരോഗതിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത്.

നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകളില്‍ ഷൂമാക്കര്‍ ഭേദമായി തിരിച്ചുവന്നാലത്തെ സ്ഥിതിഗതികളെക്കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളുള്‍പ്പെട്ടിരുന്നു. ഷൂമാക്കര്‍ ഒരുക്കലും പഴയ ഷൂമാക്കറായിരിക്കില്ല എന്നായിരുന്നു. ആ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം.

More from DriveSpark

Article Published On: Thursday, June 12, 2014, 13:32 [IST]
English summary
Now the doctor attending to the German ace have come out saying, expect the worst possible news regarding their favourite racer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X