കൊമേഴ്സ്യൽ വാഹനങ്ങൾക്ക് പുത്തൻ ടയറുമായി മിഷലിൻ, വാഹനമുടമകൾക്ക് ഇനി ഈ കാര്യത്തിൽ ലാഭം മാത്രം
രാജ്യത്തെ വാണിജ്യ വാഹനങ്ങൾക്കായി മിഷലിൻ എക്സ് മൾട്ടി എനർജി ഇസഡ് പ്ലസ് ടയറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതായി മിഷേലിൻ ടയേഴ്സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രക്കുകൾക്കും ബസുകൾക്കും ഏറ്റവും ഇന്ധനക്ഷമതയുള്ള ടയറാണ് ഈ പുതിയ ടയർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ടയർ ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഇന്ത്യൻ റോഡുകൾക്കും ലോഡിംഗ് അവസ്ഥകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നും ഇന്ത്യൻ ട്രക്ക് ഉടമകളുടെ ഇന്ധനക്ഷമതയുള്ള ടയറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കൊണ്ടാണ് പുതിയ ടയർ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
295/80R22.5 വലിപ്പമുള്ള ട്യൂബ്‌ലെസ് ട്രക്ക് ടയറാണ് മിഷലിൻ എക്സ് മൾട്ടി എനർജി ഇസഡ് പ്ലസ് ടയറുകൾ . ഈ ടയർ മിഷലിൻ എക്സ് മൾട്ടി എനർജി ഇസഡിൻ്റെ അപ്ഡേറ്റ ചെയ്ത പതിപ്പാണ്, കൂടാതെ CO2 ഉദ്‌വമനം 8 ടൺ വരെ കുറയ്ക്കാൻ സഹായിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു.

15 ശതമാനം വരെ ഇന്ധന ലാഭം നൽകുന്ന വ്യവസായത്തിൻ്റെ ഏറ്റവും കുറഞ്ഞ റോളിംഗ് പ്രതിരോധവും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ എല്ലാ അംഗീകൃത മിഷേലിൻ ഇന്ത്യ ഡീലർമാരിലും പുതിയ ടയർ ലഭ്യമാണ്. 2020-ൽ മിഷലിൻ എക്സ് മൾട്ടി എനർജി ഇസഡ് റേഞ്ച് വിജയകരമായി അവതരിപ്പിച്ചതിന് ശേഷം, തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി അടുത്ത തലമുറ മോഡൽ ടയറുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നാണ് മിഷെലിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശന്തനു ദേശ്പാണ്ഡെ പറഞ്ഞത്.
മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നതിലൂടെയും അവരുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിലൂടെയും ഇന്ത്യൻ ട്രക്ക് ഉടമകളുടെ പ്രവർത്തനച്ചെലവിൻ്റെ 60 ശതമാനത്തോളം വരെ സംഭാവന ചെയ്യുന്ന ലോജിസ്റ്റിക്സിലെ ഉയർന്ന ഇന്ധനച്ചെലവിൻ്റെ പ്രധാന പ്രശ്നം പരിഹരിക്കപ്പെടുകയാണ്.
വാണിജ്യ വാഹനങ്ങളുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ രാജ്യത്തെ പാസഞ്ചർ വാഹനങ്ങളിലും അത് പോലെ തന്നെ കൊമേഴ്സ്യൽ വാഹനങ്ങളുടെ ഇടയിലും ടാറ്റ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള കൺസ്ട്രക്ക്, ട്രാക്ടർ ട്രെയിലർ, റിജിഡ് ട്രക്ക് ശ്രേണിയിലുടനീളം ഏഴ് പുതിയ വാഹനങ്ങളാണ് ടാറ്റ ഈ വർഷം പുറത്തിറക്കിയത്. അതേസമയം ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ സിഎൻജി പവർട്രെയിനുകൾ, വർധിപ്പിച്ച ഡെക്ക് നീളം, അൾട്രാ സ്ലീക്ക് ക്യാബിനുകൾ എന്നിവയുള്ള 4-18 ടൺ GVW ശ്രേണിയിലുള്ള അഞ്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
സ്മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, പിക്ക് അപ്പ് സെഗ്മെന്റിൽ ലാസ്റ്റ് മൈൽ ഡെലിവറിയിൽ കൂടുതൽ ചടുലത നൽകുന്ന നാല് മൾട്ടി-യൂസ് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബസുകളുടെ വിഭാഗത്തിൽ, ഒരു ഇലക്ട്രിക് ബസ് ഉൾപ്പെടെ അഞ്ച് പുതിയ വാഹനങ്ങൾ, സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളോടെയും യാത്രക്കാരുടെ ഗതാഗതത്തിന് സമഗ്രമായ പരിഹാരങ്ങളും നൽകുന്നതിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഈ അത്യാധുനിക വാഹനങ്ങൾ ടാറ്റ മോട്ടോർസ് സ്ഥാപിച്ച 'പവർ ഓഫ് 6' ആനുകൂല്യ നിർദ്ദേശം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഉത്പാദനക്ഷമതയും ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ മൊത്തം ചെലവും (TCO) ഈ വാണിജ്യ വാഹനങ്ങളുടെ മുഖമുദ്രയാണ്. ടാറ്റ കോംപാക്റ്റ് വാന്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഒരു മോഡലാണ് ടാറ്റ മാജിക് എന്നത്.
ഒരേ സമയം പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 694 സിസി എഞ്ചിനാണ് ടാറ്റ മാജിക് ബൈ-ഫ്യുവലിന് തുടിപ്പേകുന്നത്. 5 ലിറ്റര്‍ പെട്രോള്‍ ടാങ്കിനൊപ്പം ഇതിന് 60 ലിറ്റര്‍ സിഎന്‍ജി ടാങ്കും ലഭിക്കുന്നത്. ഒറ്റ പ്രാവശ്യം മുഴുവനായും ഇന്ധനം നിറച്ചാല്‍ 380 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 60 ലിറ്റര്‍ ടാങ്കില്‍ 10 കിലോ സിഎന്‍ജി നിറയ്ക്കാം.


Click it and Unblock the Notifications








