ആവശ്യത്തിന് ശമ്പളമുണ്ടായിട്ടും ഏകാന്തത! അവധി ദിവസം ഓട്ടോയോടിച്ച് മൈക്രോസോഫ്റ്റ് എഞ്ചിനിയര്‍

മലയാളികള്‍ അടക്കം നിരവധിയാളുകളാണ് ബാംഗ്ലൂര്‍ മഹാനഗരത്തില്‍ ജോലി ചെയ്യുന്നത്. തരക്കേടില്ലാത്ത ശമ്പളം ഉണ്ടെങ്കിലും മെട്രോ നഗരത്തിലെ ഉയര്‍ന്ന ജീവിതച്ചെലവ് കാരണം പാര്‍ട്‌ടൈം ജോലി ചെയ്യുന്ന ഒത്തിരിയാളുകള്‍ ഉണ്ട്. ചിലര്‍ അധികം പണം സമ്പാദിക്കാന്‍ വേണ്ടി ഡെലിവറി സര്‍വീസും ടാക്‌സികളില്‍ ഡ്രൈവര്‍ ആയി സേവനം ചെയ്യുന്നതും കാണാം. ഈ ജോലികള്‍ക്കെല്ലാം ബാംഗ്ലൂരില്‍ ഒത്തിരിയാളുകളെ ആവശ്യമുണ്ട് താനും. എന്നാല്‍ േൈക്രാസോഫ്റ്റ് പോലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് വാരാന്ത്യത്തില്‍ ഓട്ടോറിക്ഷ ഓടാന്‍ പോകേണ്ട ആവശ്യമുണ്ടോ?. അധികം ആലോചിക്കാതെ എല്ലാവരും ഇല്ല എന്നായിരിക്കും മറുപടി പറയുക.

കാരണം മൈക്രോസോഫ്റ്റ് പോലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് കുടുംബം വൃത്തിക്ക് നടത്തിക്കൊണ്ടു പോകാനുള്ള വരുമാനം ഉണ്ടാകും. പിന്നെ ഇത്തരമൊരു കമ്പനിയില്‍ ഉയര്‍ന്ന തസ്തികയതില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓട്ടോ ഡ്രൈവറായി തൊഴിലെടുക്കുന്നത് അവരുടെ സ്റ്റാറ്റസിന് യോജിക്കുന്നതല്ലെന്ന തോന്നലും ഉണ്ടായേക്കാം. എന്നാല്‍ മുകളില്‍ പറഞ്ഞ പോലെ ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍ നിലവില്‍ ബാംഗ്ലൂരിലെ കോറമംഗലയില്‍ വാരാന്ത്യത്തില്‍ ഓട്ടോ ഓടിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ചിന്തിക്കാനിടയില്ലാത്ത കാരണമാണ് അദ്ദേഹത്തെ ഓട്ടോ സ്റ്റിയറിംഗ് പിടിപ്പിച്ചത്.

Microsoft Engineer Drives Autorickshaw On Weekends To Overcome Loneliness Viral Pics

വാരാന്ത്യങ്ങളിലെ കടുത്ത ഏകാന്തത ഇല്ലാതാക്കാനാണ് ഐടി പ്രൊഫഷനല്‍ ഈ പരിപാടിക്ക് ഇറങ്ങിയത്. വെങ്കിടേഷ് ഗുപ്ത എന്ന എക്‌സ് ഉപയോക്താവാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'വാരാന്ത്യങ്ങളില്‍ ഏകാന്തതയെ ചെറുക്കാന്‍ നമ്മ യാത്രി ഡ്രൈവ് ചെയ്യുന്ന കോറമംഗലയിലെ മൈക്രോസോഫ്റ്റിലെ 35 കാരനായ സ്റ്റാഫ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ കണ്ടു' എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. രാജ്യത്തെ പല മുന്‍നിര മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ ടാക്സി ഡ്രൈവിംഗ്, ഡെലിവറി ബൈക്കുകള്‍, ബൈക്ക് ടാക്‌സി എന്നിവ ഓടിക്കുന്ന പാര്‍ട് ടൈം ജോലികള്‍ ടെക്കികള്‍ ചെയ്യുന്നത് ബെംഗളൂരുവില്‍ അസാധാരണമല്ല. എന്നാല്‍ ആരും ഏകാന്തത ഒഴിവാക്കാനായി ഈ ജോലി ചെയ്യുന്നതായി കേട്ടറിവില്ല. പണപ്പെരുപ്പം സ്ഥിരമായി മാസശമ്പളക്കാരായ പ്രൊഫഷണലുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വാരാന്ത്യ ഹോബികളും സൈഡ് ബിസിനസും ചെയ്യുന്നവര്‍ ഒത്തിരിയാണ്.

വിലക്കയറ്റം രൂക്ഷമാകുമ്പോഴും ഭൂരിപക്ഷം ആളുകള്‍ക്കും അതിന് അനുസരിച്ച് വേതനം വര്‍ധിക്കുന്നില്ല എന്നതാണ് വാസ്തവമെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. വലിയ നഗരങ്ങളിലേക്ക് ജോലിക്കായി എത്തുമ്പോള്‍ ഏകാന്തത അനുഭവിക്കുന്നത് സാധാരണമാണ്. അതായിരിക്കാം ഒരുപക്ഷേ മൈക്രോസോഫ്റ്റ് ജീവനക്കാരനെ ഈ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. ഏതായാലും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും.

താരതമ്യേന ചെറിയ കമ്പനികളില്‍ ജോലിയുള്ള ആളുകള്‍ ഇത് ചെയ്യുമെങ്കിലും മൈക്രോസോഫ്റ്റ് പോലുള്ള ഒരു സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന എഞ്ചിനീയര്‍ക്ക് ഇത് ചെയ്യുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ഗൗരവമുള്ള വിഷയം ഏകാന്തതയാണ്. നമ്മള്‍ കണക്റ്റിവിറ്റിയുടെ ലോകത്ത് ജീവിക്കുമ്പോള്‍ ചില ആളുകള്‍ക്ക് ഇപ്പോഴും ഒറ്റപ്പെല്‍ അനുഭവപ്പെടാം. തല്‍ഫലമായാണ് ഇത്തരത്തില്‍ അവര്‍ക്ക അസാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്നതിനാല്‍ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ മാനസികാരോഗ്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. തന്റെ സഹപ്രവര്‍ത്തകരോട് പ്രഫഷനല്‍ ഈഗോ മാറ്റി വെച്ച് അടുത്ത് ഇടപഴകാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഓരോരുത്തരും ശ്രമിക്കുന്നതും നല്ലതാണ്. സംസാരിക്കാന്‍ അല്ലെങ്കില്‍ കേള്‍ക്കാന്‍ ഒരാളുണ്ട് എന്നതാണ് ഇന്ന് ഓരോ മനുഷ്യനും ആവശ്യം. ഇത്തരത്തിലുള്ള ഏകാന്ത മനുഷ്യനെ വിഷാദത്തിലേക്ക് വരെ നയിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 23, 2024, 16:00 [IST]
English summary
Microsoft engineer drives autorickshaw on weekends to overcome loneliness viral pics
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X