പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; 'മിഗ്-21 ബൈസനെ' കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഗുജറാത്തിലെ വ്യോമസേനാ താവളത്തില്‍ നിന്നും അവനി ചുതുര്‍വേദി പറന്നുയര്‍ന്നത് ചരിത്രത്തിലേക്ക്. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതായായി അവനി ചതുര്‍വേദി.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

തിങ്കളാഴ്ച രാവിലെ ജാംനഗര്‍ വ്യോമസേനാ താവളത്തില്‍ നിന്നും റഷ്യന്‍ നിര്‍മ്മിത മിഗ്-21 ബൈസന്‍ യുദ്ധ വിമാനം ഒറ്റയ്ക്ക് പറത്തിയാണ് ഈ മധ്യപ്രദേശുകാരി ചരിത്രം കുറിച്ചത്.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

മുപ്പതു മിനുട്ട് ഒറ്റയ്ക്ക് മിഗ്-21 യുദ്ധവിമാനം പറത്തിയ അവനി യുദ്ധ പൈലറ്റാകാനുള്ള പ്രധാന കടമ്പ വിജയകരമായി പൂര്‍ത്തീകരിച്ചു. 2016 ല്‍ വൈമാനിക മേഖലയില്‍ സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവനി ചുതര്‍വേദി, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി വ്യോമസേനയില്‍ ചേര്‍ന്നത്.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

വരും നാളുകളില്‍ ഭാവന കാന്തും, ഹോന സിംഗും യുദ്ധ വിമാനം പറത്തും. യുദ്ധമേഖലയില്‍ ഉപയോഗിച്ചു വരുന്ന സുഖോയ്, തേജസ് എന്നീ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായുള്ള പരിശീലനം ദിണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍ നിന്നുമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

മിഗ്-21

ശബ്ദാതിവേഗ (സൂപ്പര്‍സോണിക്) യുദ്ധവിമാനമാണ് മിഗ്-21. മിഖായോന്‍ ഖുരേവിച്ച് എന്നതിന്റെ ചുരുക്കപ്പേരാണ് മിഗ്. ഇന്ത്യയില്‍ ത്രിശൂല്‍, വിക്രം, ബൈസന്‍ എന്ന പേരുകളിലാണ് മിഗ്-21 യുദ്ധവിമാനം അറിയപ്പെടുന്നത്.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

1950 കളില്‍ സോവിയറ്റ് യൂണിയന്റെ മിഖായോന്‍ ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോ ആണ് മിഖ്-21 യുദ്ധവിമാനങ്ങളെ രൂപകല്‍പന ചെയ്തത്. 1956 ല്‍ ആദ്യ മിഗ്-21 ആകാശത്ത് പറന്നുയര്‍ന്നു.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

1959 മുതല്‍ക്കാണ് യുദ്ധങ്ങളില്‍ മിഗ്-21 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള യുദ്ധ വിമാനങ്ങളില്‍ ഒന്നാണ് മിഗ്-21.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

ഇന്ത്യയടക്കം അറുപതിലേറെ രാജ്യങ്ങള്‍ ഇന്നും മിഗ്-21 യുദ്ധവിമാനങ്ങളെ തങ്ങളുടെ വ്യോമസേനയില്‍ സജീവമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം 49 രാജ്യങ്ങള്‍ മിഗ്-21 യുദ്ധവിമാനങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ചു കഴിഞ്ഞു.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

1961 ലാണ് ആദ്യ മിഗ്-21 യുദ്ധവിമാനത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും ഇന്ത്യ ആദ്യമായി വാങ്ങുന്നത്. മിഗ്-21 യുദ്ധവിമാനങ്ങളെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ഉടമ്പടിയിലും അതേവര്‍ഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

1970 ലാണ് ആദ്യ ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തെ വ്യോമസേന അണിനിരത്തിയത്. മണിക്കൂറില്‍ 2,200 കിലോമീറ്റര്‍ പിന്നിടാന്‍ മിഗ്-21 വിമാനങ്ങള്‍ക്ക് സാധിക്കും.

പോര്‍വിമാനം പറത്തി അവനി പറന്നത് ചരിത്രത്തിലേക്ക്; മിഗ്-21 ബൈസനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

നിലവില്‍ മുന്നൂറോളം മിഗ്-21 യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. 1965, 1971, 1999 യുദ്ധങ്ങളില്‍ വ്യോമസേനയുടെ പ്രധാന കരുത്തായിരുന്നു മിഗ്-21 യുദ്ധവിമാനങ്ങള്‍.

Image Source: WikiMedia Commons

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
MiG-21 Bison Fighter Jet That Avani Chaturvedi Flew. Read in Malayalam.
Story first published: Friday, February 23, 2018, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X