2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

ഒരു പുതിയ കാർ ലോഞ്ച് നടക്കുമ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് 'എത്ര കിട്ടം' എന്നത്. ഒരു പുതിയ കാർ വാങ്ങാൻ ആരെങ്കിലും ആലോചിക്കുമ്പോൾ തന്നെ കാറിന്റെ ഇന്ധനക്ഷമത/ മൈലേജ് അതിൽ ഒരു വലിയ പങ്ക് വഹിക്കുന്നു എന്നത് ഇന്നും കാര്യമായ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രവണതയാണ്.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

അതിലുപരിയായി നിലവിൽ മാനം മുട്ടെ എത്തി നിൽക്കുന്ന ഇന്ധന വിലയുടെ സാഹചര്യത്തിൽ ഈ ചോദ്യത്തിന്റെ പ്രസക്തി വീണ്ടും ഉയരുന്നു. അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി സെലേറിയോ "ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ" എന്ന പദവി അവകാശപ്പെടുന്നു. അതിനൊട് അനുബന്ധിച്ച് നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും മൈലേജ് നൽകുന്ന മികച്ച അഞ്ച് കാറുകൾ ഏതാണെന്ന് നമുക്ക് നോക്കാം:

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

മാരുതി സുസുക്കി സെലറിയോ

മാരുതിയുടെ K10C 1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് പുതിയ തലമുറ സെലേറിയോ ഹാച്ചിന്റെ സവിശേഷത. ഇത് 66 bhp പരമാവധി കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

VXi AMT വേരിയന്റിന് ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജും ZXi+ മാനുവൽ വേരിയന്റിന് ലിറ്ററിന് 24.97 കിലോമീറ്ററുമായി സെലേറിയോ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണെന്ന് മാരുതി അവകാശപ്പെടുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

മാരുതി സുസുക്കി ഡിസയർ

കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം വന്ന ഡിസൈൻ അപ്പ്ഡേറ്റുകളും ദൈർഘ്യമേറിയ ഉപകരണങ്ങളുടെ പട്ടികയും കൂടാതെ, ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് 1.2 ലിറ്റർ K12M പെട്രോൾ എഞ്ചിന് പകരം എത്തിയ 1.2 ലിറ്റർ K12N യൂണിറ്റാണ്.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

ഇത് എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്‌ഷനുമായി വരുന്നു എന്നതാണ് ശ്രദ്ധക്കേണ്ടത്. ഡിസയർ മുമ്പത്തേക്കാൾ 7.0 bhp കൂടുതൽ കരുത്തും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ലിറ്ററിന് 23.26 കിലോമീറ്ററും, അഞ്ച് സ്പീഡ് AMT ഗിയർബോക്സിനൊപ്പം ലിറ്ററിന് 24.12 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

ടൊയോട്ട ഗ്ലാൻസ/മാരുതി സുസുക്കി ബലേനോ

സഹോദരങ്ങൾ എന്നതിന് പുറമെ, ടൊയോട്ട ഗ്ലാൻസയും മാരുതി സുസുക്കി ബലേനോയും അവയുടെ മൈൽഡ്-ഹൈബ്രിഡ് അവതാറുകളിൽ ലിറ്ററിന് 23.87 കിലോമീറ്റർ എന്ന ARAI റേറ്റുചെയ്ത മൈലേജുമായി ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനം പങ്കിടുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

ഇരു മോഡലുകളുടെയും പവർട്രെയിനുകളിൽ 90 bhp കരുത്ത് പുറപ്പെടുവിക്കുന്ന, 1.2-ലിറ്റർ എഞ്ചിനുകൾ ഉൾപ്പെടുന്നു, കൂടാതെ ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററും ഒരു 12V ലിഥിയം-അയൺ ബാറ്ററിയും ഇതിനൊപ്പം വരുന്നു, അത് സ്റ്റാർട്ട്/സ്റ്റോപ്പ്, എനർജി റിക്കപ്പറേഷൻ ഫംഗ്‌ഷണാലിറ്റികൾ എന്നിവയും മിതമായ പവർ അസിസ്റ്റും നൽകുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

സമീപകാല ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, മാരുതി സുസുക്കി സ്വിഫ്റ്റ് ഇപ്പോൾ അതിന്റെ 90 bhp K12N പെട്രോൾ എഞ്ചിൻ ഐഡിൽ-സ്റ്റാർട്ട് സ്റ്റോപ്പ് ടെക്കിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകളും ഡിസയറുമായി പങ്കിടുന്നു.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

ഈ പവർട്രെയിൻ ഓപ്ഷന്റെ മൈലേജ് മാനുവൽ AMT ട്രാൻസ്മിഷനൊപ്പം യഥാക്രമം ലിറ്ററിന് 23.2 കിലോമീറ്റർ 23.76 കിലോമീറ്റർ എന്നിങ്ങനെയാണ്.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

റെനോ ക്വിഡ് 1.0

റെനോ ക്വിഡ് 54 bhp 0.8 ലിറ്റർ, 68 bhp 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്, AMT ഗിയർബോക്‌സുമായി ഇണചേരുമ്പോൾ ഒരു ലിറ്റർ പെട്രോളിൽ വാഹനത്തിന്റെ 1.0 ലിറ്റർ യൂണിറ്റിന് 22 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ക്വിഡ് 1.0 ലിറ്റർ മോഡലിന്റെ മാനുവൽ പതിപ്പിന് ലിറ്ററിന് 21.74 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

2021 Maruti Celerio മുതൽ Renault Kwid വരെ; നിലവിലെ പെട്രോൾ വിലയിൽ കൈ പൊള്ളാതെ ഉപയോഗിക്കാവുന്ന കാറുകൾ

അതേസമയം 0.8 ലിറ്റർ യൂണിറ്റിന് ലിറ്ററിന് 20.71 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. പവർട്രെയിൻ ഓപ്‌ഷനുകൾ പങ്കിടുന്ന ഡാറ്റ്‌സനിൽ നിന്നുള്ള കസിനായ റെഡിഗോയെ അപേക്ഷിച്ച് ക്വിഡ് അല്പം കൂടെ ഇന്ധനക്ഷമതയുള്ളതാണ്.

Most Read Articles

Malayalam
English summary
Mileage cars in india from new gen celerio to kwid which are best to drive during times of high fuel
Story first published: Saturday, November 13, 2021, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X