ദിവ്യാങ്ക ത്രിപാഠിയുടെ ടൂവീലർ യാത്ര; മീറ്റിയോർ 350 ഓടിക്കുന്ന വീഡിയോ വൈറൽ
മിനിസ്ക്രീനിലെ പ്രശസ്ത നടിയാണ് ദിവ്യങ്ക ത്രിപാഠി. ഹിന്ദി സീരിയലുകളിലൂടെ ജനമനസിലേക്ക് കടന്നുകയറിയ നടി പുതിയ റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോട്ടോർസൈക്കിൾ സ്വന്തമാക്കിയിരുന്നു. യേ ഹേ മൊഹബത്തേൻ എന്ന സീരിയലിലെ പ്രകടനമാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തത്.
മാറ്റ് ബ്ലാക്ക് നിറത്തിലുളള മീറ്റിയോർ 350 ആണ് താരത്തിനുളളത്. ബൈക്ക് സവാരിയാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്നും ഭർത്താവും തനിക്കൊപ്പം പങ്കുചേരാറുണ്ട് എന്നും താര്യം തൻ്റെ ആരാധകരോടും മാധ്യമങ്ങളോടും പറയുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.തണ്ടർബേർഡിന് സമാനമായ രൂപകൽപ്പനയാണ് മെറ്റിയർ 350-യിൽ ഒരുക്കിയിരിക്കുന്നതെങ്കിലും ഒരു ആധുനിക നിലാവാരം കാത്തുസൂക്ഷിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പീനട്ട് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, പുള്ളഡ്-ബാക്ക് ഹാൻഡിൽബാർ, സ്വൂപ്പിംഗ് റിയർ ഫെൻഡർ എന്നിവ മോട്ടോർസൈക്കിളിന്റെ ഘടകങ്ങളാണ്. നിലവിലുള്ള റോയൽ എൻഫീൽഡ് ഓഫറുകളിൽ നിന്ന് വ്യത്യസ്തമായി എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, യുഎസ്ബി ചാർജർ പോലുള്ള ആധുനിക സവിശേഷതകൾ ഇതിന് ലഭിക്കുന്നുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏറ്റവും ആകർഷകമാകുന്ന പ്രധാന ഘടകം. 350 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ കൈവശമുള്ള പുതിയ ഡബിൾ ക്രാഡിൾ ഫ്രെയിമാണ് മെറ്റിയർ 350 ന് അടിവരയിടുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതുപോലെ തന്നെ ട്യൂബ്-ലൈസ് ടയറുകളാണ് ക്രൂയിസർ മോട്ടോർസൈക്കിളിൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുക.

ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ ഷോക്ക് അർബറുകളും സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുമ്പോൾ ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഒരു ഡിസ്ക് ബ്രേക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് മീറ്റിയോർ 350 ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇത് പെയിന്റ് സ്കീമും മറ്റ് ചില ഘടകങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും. മിഡ്-സ്പെക്ക് സ്റ്റെല്ലാർ വേരിയന്റിന് അധിക ബാക്ക് റെസ്റ്റുമുണ്ടാകും.
മീറ്റിയോര്‍ 350 -ക്ക് ലഭ്യമായ കളര്‍ ചോയ്സുകള്‍ വിപുലീകരിച്ചുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് പുതിയ മാറ്റ് ഗ്രീന്‍ അവതരിപ്പിച്ചിരുന്നു. മീറ്റിയോര്‍ 350 ഇതിനകം തന്നെ നിരവധി കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് റെഡ്, ബ്ലൂ, യെല്ലോ, ബ്രൗണ്‍, ബ്ലാക്ക് എന്നിങ്ങനെ നീളുന്ന കളര്‍ ചോയിസുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഗ്രീന്‍ ഷേഡിന് പുറമേ, ഫയര്‍ബോളിനൊപ്പം ഒരു പുതിയ ബ്ലൂ കളര്‍ ഓപ്ഷനും പുറത്തിറക്കിയിട്ടുണ്ട്, സൂപ്പര്‍നോവ മെറ്റിയോറിന് പുതിയ റെഡ് ഷേഡ് ലഭിക്കുന്നു. മീറ്റിയോര്‍ 350-നുള്ള കളര്‍ ഓപ്ഷനുകള്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അടിസ്ഥാന ഫയര്‍ബോള്‍ വേരിയന്റിന് ചുവപ്പും മഞ്ഞയും നിറങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഇവ രണ്ടും ഗ്ലോസി ഫിനിഷിലാണ് നല്‍കിയിരിക്കുന്നത്. പച്ച ഒരു പ്രാഥമിക കളര്‍ ഓപ്ഷനാണ്. അതിന്റെ മാറ്റ് ഫിനിഷ് ഒരു പുതിയ ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യാന്‍ ഇത് പ്രാപ്തമാക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
മീറ്റിയോര്‍ 350 പുതിയ മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ഫയര്‍ബോള്‍ ചുവപ്പും മഞ്ഞയും പോലെയുള്ള ബ്ലാക്ക്ഡ്-ഔട്ട് തീം ഉപയോഗിക്കുന്നു. ഇന്ധന ടാങ്കില്‍ പച്ച പെയിൻ്റും കാണാം. ഹാന്‍ഡില്‍ബാര്‍, എഞ്ചിന്‍, സൈഡ് പാനലുകള്‍, റിയര്‍ വ്യൂ മിററുകള്‍, അലോയ് വീലുകള്‍, എക്സ്ഹോസ്റ്റ് എന്നിങ്ങനെ മറ്റ് മിക്ക ഘടകങ്ങളും ബ്ലാക്ക് ഔട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ടയറിന്റെ അരികുകളില്‍ മാറ്റ് പച്ച സ്ട്രിപ്പുകളും കാണാന്‍ സാധിക്കും. പക്ഷേ ഇളം കളര്‍ കാരണം അവ അത്ര എളുപ്പത്തില്‍ കാണുകയുമില്ല. എന്നാല്‍ ഫയര്‍ബോള്‍ റെഡ്, യെല്ലോ കളര്‍ വേരിയന്റുകളില്‍ ഇവ കൂടുതല്‍ പ്രകടമാണ്. MiY-Make it yours എന്നതിലൂടെ മീറ്റിയോര്‍ ഇഷ്ടാനുസൃതമാക്കാം. നിറങ്ങള്‍, കണ്ണാടികള്‍, ഫുട്പെഗുകള്‍, സീറ്റുകള്‍, പാനിയറുകള്‍, എഞ്ചിന്‍ ഗാര്‍ഡുകള്‍, സംപ്ഗാര്‍ഡ്, വ്യക്തിഗതമാക്കിയ ടെക്സ്റ്റ് തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകളും ചേര്‍ക്കാവുന്നതാണ്.


Click it and Unblock the Notifications








