മന്ത്രിയുടെ മകന് നടുറോഡിലും ആവാം; അച്ഛന് എട്ടിൻ്റെ പണിയായി മകൻ്റെ ഹൈവേയിലെ സ്റ്റണ്ടിങ്ങ്

തിരക്കുള്ള റോഡിൽ ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അറിയാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ അതൊരു മന്ത്രിയുടെ മകനാണെന്ന് കരുതി നിയമത്തിന് വ്യത്യാസമൊന്നു വരില്ല. പക്ഷേ അധികാരത്തിൻ്റെ ഗർവ്വ് കാണിക്കാൻ മന്ത്രി പുത്രൻ നടുറോഡിൽ തന്നെ സ്റ്റണ്ടിങ്ങ് നടത്തുക മാത്രമല്ല വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കേരളത്തിൽ ഏത് മന്ത്രിപുത്രനാണ് ഇത്തരം പ്രവർത്തി കാണിച്ചതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതല്ലേ. ഡ്യുക്കാട്ടി പാനിഗേൽ V4S ഡെലിവറി എടുത്തതിൻ്റെ പിന്നാലെയാണ് ഹൈവേയിൽ ബൈക്ക് സ്റ്റണ്ട് ചെയ്തതിൻ്റെ വീഡിയോ മന്ത്രിപുത്രൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്.

ഇതോടെ വീഡിയോ വൈറലാകുകയും നിരവധി പരാതികൾ ഉയരുകയും ചെയ്തു. മന്ത്രി പുത്രൻ ആരാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ജയകുമാർ ഗോറിൻ്റെ മകൻ ആദിത്യയാണ് നടുറോഡിൽ നിയമലംഘനം നടത്തിയത്. ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെ ഒരു വിധത്തിൽ മറികടന്നു വരുമ്പോഴായിരുന്നു ജയകുമാറിന് മകൻ്റെ വക എട്ടിൻ്റെ മറ്റൊരു പണി കൂടി കിട്ടിയിരിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ആദിത്യ നീക്കം ചെയ്തു.

പാനിഗാലെ V4-ന്റെ എക്സ്-ഷോറൂം വില 29.99 ലക്ഷം രൂപയാണ്. ഉയർന്ന V4 S വേരിയന്റിന് എക്സ്-ഷോറൂം വില എന്നത് 36.50 ലക്ഷം ആണ്. ഏറ്റവും പുതിയ LED ഹെഡ്‌ലൈറ്റുകൾ, സംയോജിത വിംഗ്‌ലെറ്റുകളുള്ള സൈഡ് ഫെയറിംഗുകൾ, പുതിയ LED ടെയിൽ ലാമ്പുകൾ എന്നിവയൊക്കെയാണ് ഇതിൻ്റെ ഡിസൈൻ ഹൈലൈറ്റുകളായി എടുത്തു പറയേണ്ടത്.

എഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 13,500rpm-ൽ 214bhp ഉം 11,250rpm-ൽ 120.9Nm ഉം ഉത്പാദിപ്പിക്കുന്ന 1,103 സിസി, V4 എഞ്ചിനാണ് പുതിയ പാനിഗാലെയ്ക്ക് കരുത്ത് പകരുന്നത്. സിക്സ് സ്പീഡ് ഗിയർബോക്‌സിൽ ഒരു ക്വിക്ക്-ഷിഫ്റ്റർ ഉണ്ട്, കൂടാതെ ഒന്നിലധികം റൈഡ് മോഡുകളും ബൈക്കിൽ ലഭ്യമാകുന്നുണ്ട്. അത് കൊണ്ട് തന്നെ ഏതൊരു ചെറുപ്പക്കാരൻ്റേയും പ്രിയപ്പെട്ട മോഡലായി മാറുന്നുണ്ട് ഇത്.

റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടി മോട്ടോർ വാഹന വകുപ്പ് എടുക്കുന്നുണ്ട്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 8, 2025, 11:20 [IST]
English summary
Minister jaykumar gores son did wheelie on highway makes trouble video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X