ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന എല്ലാ കാറുകൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകണമെന്ന് കാർ നിർമ്മാതാക്കള നിർബന്ധമായി അനുശാസിക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അംഗീകാരം നൽകി.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതാണ് പുതിയ ചട്ടമെന്ന് മന്ത്രി പറഞ്ഞു. മുന്നിലും പിന്നിലും ഇരിക്കുന്നവരിൽ ഫ്രണ്ടൽ, ലാറ്ററൽ കൊളീഷനുകളുടെ ആഘാതം കുറയ്ക്കാൻ ഇത് കൂടുതൽ സഹായിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

വാഹനങ്ങളിൽ ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും എയർബാഗുകൾ ഘടിപ്പിക്കുന്ന് സർക്കാർ നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡ്രാഫ്റ്റ് റെഗുലേഷൻ അനുസരിച്ച്, കാർ നിർമ്മാതാക്കൾ സൈഡ് എയർബാഗുകളും കർട്ടൻ എയർബാഗുകളും നൽകേണ്ടിവരും.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

നിലവിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ABS എന്നിവ കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന അടിസാഥാന സുരക്ഷാ ഘടകങ്ങളാണ്. സൈഡ്, കർട്ടൻ എയർബാഗുകൾ നിർബന്ധമാക്കി കൊണ്ടുള്ള നിയമം 2022 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

അധിക എയർബാഗുകൾ ഏകദേശം 30,000 രൂപയോളം വാഹനത്തിന്റെ വില ഉയർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ സൈഡ്, കർട്ടൻ എയർബാഗുകളുടെ സുരക്ഷാ നേട്ടം അതിലും വിലയേറിയതാണ്.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

സൈഡ്‌വേ കൊളീഷനുകളിൽ, സൈഡ്, കർട്ടൻ എയർബാഗുകൾ യാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും മാരകമായ മുറിവുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങളും ക്രാഷ് ടെസ്റ്റുകളും സ്ഥിരമായി കാണിക്കുന്നു.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

റോൾഓവർ അപകടങ്ങളിൽ ഈ എയർബാഗുകൾ വളരെനിർണായകമാണ്, പ്രണ്ടൽ കൊളീഷനുകളിൽ പോലും യാത്രക്കാരെ സ്റ്റെബിലൈസ് ചെയ്യാൻ ഇവ സഹായിക്കുന്നു.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

നിലവിൽ, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മഹീന്ദ്ര XUV300, ഹ്യുണ്ടായി i20 എന്നിവയാണ് ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന ചില വാഹനങ്ങൾ. എന്നാൽ ഇവയിൽ പോലും, ഈ ഫീച്ചർ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് മാത്രമുള്ളതാണ്. എന്നാൽ മാരുതി സുസുക്കി പോലുള്ള ചില കാർ നിർമ്മാതാക്കൾ തങ്ങളുടെ മുഴുവൻ ശ്രേണിയിലും ആറ് എയർബാഗുകൾ ഓപ്‌ഷണലായി പോലും നൽകുന്നില്ല.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

പുതിയ ഉത്തരവ് സ്വാഗതാർഹമായ മാറ്റമാണ്, അത് ഇന്ത്യയിൽ കാറുകൾ സുരക്ഷിതമാക്കുന്നതിൽ വളരെയധികം മാറ്റം വരുത്തും എന്നതിൽ സംശയമില്ല. എന്നാൽ സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയാണ്.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

കൂടാതെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ആക്ടീവ് സുരക്ഷാ ഫീച്ചറുകൾ മറ്റ് രാജ്യങ്ങളിൽ വ്യാപകമാണ്. കൂടാതെ, പിൻ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലെ നിലവാരമുള്ള ചില ഉപയോഗപ്രദമായ സുരക്ഷ കിറ്റുകളെ പുതിയ നിർദ്ദേശം കവർ ചെയ്യുന്നില്ല.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

റോഡ് സുരക്ഷ എന്നത് ഇന്ത്യയിലെ ഒരു പ്രധാന ആശങ്കയാണ്, കൂടാതെ അടിസ്ഥാന സൗകര്യങ്ങളും പൊതു അവബോധവും പോലുള്ള മറ്റ് വശങ്ങളും ഇതിനായി പരിഗണിക്കേണ്ടതുണ്ട്. ആറ് എയർബാഗുകൾക്കായുള്ള പുതിയ നിയമം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്, ഈ സുരക്ഷാ ക്രമീകരണങ്ങളിലെ കാലാനുസൃതമായ മാറ്റത്തിന്റെ വേഗത കുറയില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഒന്നല്ല, രണ്ടല്ല ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം; പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

കാലക്രമേണ, ഈ മെച്ചപ്പെടുത്തലുകൾ ക്രാഷ് ടെസ്റ്റ് ഫലങ്ങളിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. സുരക്ഷാ പരിശോധനകളിൽ ഇതിനകം ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിംഗുകൾ നേടിയ മഹീന്ദ്ര, ടാറ്റ വാഹനങ്ങൾ പുതിയ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതോടെ കൂടുതൽ മികച്ചതായി മാറും എന്ന് നിസംശയം പറയാൻ കഴിയും.

Most Read Articles

Malayalam
English summary
Ministry of road transport issues new regulations making 6 airbags mandatory in all cars
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X