മദ്യപിച്ച് വാഹനമോടിച്ച 17 കാരന് കിട്ടിയ ശിക്ഷ കണ്ടോ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിയെണ്ണി കിടക്കാം

മദ്യപിച്ച് വാഹനമോടിക്കരുതേ എന്ന് മോട്ടോർ വാഹന വകുപ്പ് എപ്പോഴും ഓർപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ മദ്യലഹരിയിൽ വാഹനമോടിച്ച് ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. പൂനെയിലെ കല്യാണി നഗറിലാണ് സംഭവം നടന്നത്. എന്നാൽ കേസിൽ പ്രായപൂർത്തിയാകാത്തയാൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നിരവധി ഉപാധികളോടെ ജാമ്യം അനുവദിരിച്ചിരിക്കുകയാണ്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടി നിങ്ങളുമായി പങ്കു വയ്ക്കുകയാണ്.

അപകട സമയത്ത് പ്രതി പ്രായപൂർത്തിയാകാത്തത് കൊണ്ട് സാധാരണ ക്രിമിനൽ നിയമങ്ങൾ പ്രായപൂർത്തിയാകാത്തവർക്ക് ബാധകമല്ല. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ, പ്രതിയെ സാധാരണ കോടതിയിൽ അല്ല, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലാണ് ഹാജരാകുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിച്ചുവെങ്കിലും അതിൽ കുറച്ച് വ്യവസ്ഥൾ കോടതി ചേർത്തിട്ടുണ്ട്.

17

പ്രതി 15 ദിവസത്തേക്ക് യെരവാഡ ട്രാഫിക് പോലീസിൽ ജോലി ചെയ്യണമെന്നും കൂടാതെ, അപകടത്തെക്കുറിച്ച് ഒരു ഉപന്യാസം എഴുതുകയും വേണം. ഇതിനെല്ലാം പുറമേ, മദ്യപാനം ഉപേക്ഷിക്കാൻ സഹായിക്കുന്നതിന് പ്രതി ഒരു ഡോക്ടറുടെ ചികിത്സയും സ്വീകരിക്കണം. പ്രതിയെ മനഃശാസ്ത്ര കൗൺസിലിങ്ങിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

പ്രതിക്കെതിരെ IPC വകുപ്പുകൾ 304A, 279, 337, 338, 427 എന്നിവയ്‌ക്കൊപ്പം മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾ ആക്ടിൻ്റെ പ്രസക്തമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ലോക്കൽ പോലീസ് നടപടിയെടുക്കുകയും പ്രായപൂർത്തിയാകാത്തയാളുടെ പിതാവിനെയും അയാൾക്ക് അനധികൃതമായി മദ്യം വിളമ്പിയ ബാറിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് റോഡരികിലെ നടപ്പാതയിലും പാളത്തിലും ഇടിച്ചാണ് വാഹനം നിർത്തിയത്.

17

മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല. മദ്യിച്ച് വാഹനമോടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ വയതിചലിക്കുകയും അതുവഴി വാഹനം അപകടത്തിൽപ്പെടുകയും ചെയ്യും. നിങ്ങൾക്ക് മാത്രമല്ല റോഡിലൂടെ പോകുന്ന മറ്റുളളവരുടെ ജീവനും നിങ്ങൾ മൂലം അപകടത്തിൽപ്പെട്ടേക്കാം. അതേ പോലെ തന്നെ വില കൂടിയ ആഡംബര വാഹനങ്ങളായ പോർഷ,ബെൻസ്,ഔഡി എന്നീ മോഡലുകൾക്ക് പവർ കൂടുതലായിരിക്കും.

വാഹനമോടിക്കുമ്പോൾ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമായി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.

ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.

കാര്യക്ഷമമായ ഡ്രൈവിംഗിന്റെ പ്രധാന ഘടകമാണ് നല്ല ദൃശ്യപരത. മികച്ച ദൃശ്യപരത ഉറപ്പാക്കാന്‍, വിന്‍ഡ്ഷീല്‍ഡും ഡോറുകളും മിററുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അത് വാഹനമോടിക്കുമ്പോള്‍ ചുറ്റും നന്നായി ശ്രദ്ധിക്കാന്‍ നിങ്ങളെ അനുവദിക്കും. ശൈത്യകാലത്ത്, വിന്‍ഡ്ഷീല്‍ഡിലും ഡോറുകളിലും മഞ്ഞുണ്ടാകും. അതിനാല്‍, അവയെ ഡിഫോഗ് ചെയ്യാന്‍ കാര്‍ ഹീറ്റര്‍ ഉപയോഗിക്കുക. കൂടാതെ, ക്യാബിനിനുള്ളില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെങ്കില്‍, വിന്‍ഡ്ഷീല്‍ഡ് ഫോഗ് ചെയ്യുക. ഈര്‍പ്പം കുറയ്ക്കുന്നതിനും ശുദ്ധവായു ഉള്ളിലേക്ക് കടക്കാന്‍ കുറച്ച് സമയം വിന്‍ഡോകള്‍ തുറന്നിടുക.

More from DriveSpark

Article Published On: Tuesday, May 21, 2024, 19:05 [IST]
English summary
Minor boy drives porsche crashed into a motorcycle in pune checkout the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X