മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിഷന്‍ സ്വന്തമാക്കിയ ആദ്യ നടി ഇവരാണ്! തമിഴ് സിനിമ കാണുന്നവര്‍ക്ക് പരിചയമുണ്ടാകും

ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഫ്രീഡം NU ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കിയത്. വാര്‍ണര്‍ ബ്രദേഴ്‌സുമായി സഹകരിച്ചാണ് മഹീന്ദ്ര ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇവിയുടെ ബാറ്റ്മാന്‍ എഡിഷന്‍ സൃഷ്ടിച്ചത്. സിനിമാറ്റിക് സവിശേഷതകളും ഓട്ടോമോട്ടീവ് സ്റ്റൈലിംഗും സംയോജിപ്പിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില 27.79 ലക്ഷം രൂപയായിരുന്നു. തുടക്കത്തില്‍ 300 കാറുകള്‍ മാത്രമേ നിര്‍മിക്കൂവെന്നായിരുന്നു കമ്പനി പ്രഖ്യാപിച്ചതെങ്കിലും വമ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ 999 യൂണിറ്റും വിറ്റുപോയി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിഷനിന്റെ ഡെലിവറികള്‍ ആരംഭിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ വാഹനം തങ്ങളുടെ ഗരാജില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമാ നടി ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവി സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

mahindra be6 batman edition

ആദ്യം നമുക്ക് BE6 ബാറ്റ്മാന്‍ എഡിഷനെ ഒന്ന് അടുത്തറിയാം. അതിന്റെ സാറ്റിന്‍ ബ്ലാക്ക് കളറാണ് BE6 ബാറ്റ്മാന്‍ എഡിഷന്റെ ഏറ്റവും വലിയ ആകര്‍ഷണം. വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാറ്റ്മാന്‍, ബാറ്റ് ലോഗോകളും ഗോള്‍ഡന്‍ ഡീറ്റെയിലിംഗും ഇവിയുടെ മാറ്റുകൂട്ടുന്നു. സാധാരണ BE6 മോഡലിന്റെ അതേ രൂപകല്‍പ്പനയാണെങ്കിലും ഈ ആകര്‍ഷകമായ പെയിന്റ് സ്‌കീമും ബാറ്റ് തീമും വാഹനത്തിന്റെ മൊഞ്ച് കൂട്ടി.

ഡോറുകളില്‍ ബാറ്റ്മാന്‍ ഡീക്കലുകള്‍, പുതിയ 20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്‌പെന്‍ഷന്‍ പാര്‍ട്സുകള്‍ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്. ബാറ്റ് ചിഹ്നമുള്ള ഡോര്‍ പ്രൊജക്ഷന്‍ ലാമ്പുകള്‍, ഹബ്ക്യാപ്പുകളില്‍ ബാറ്റ് എംബ്ലങ്ങള്‍, റിയര്‍ വിന്‍ഡ്സ്‌ക്രീന്‍, റിയര്‍ ബമ്പര്‍ എന്നിവയും ഇവിയില്‍ നല്‍കിയിരിക്കുന്നു.

ഗോള്‍ഡ് സെപിയ സ്റ്റിച്ചിംഗും സ്യൂഡ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത് ക്യാബിന്‍ മനോഹരമാണ്. ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റും ചാര്‍ക്കോള്‍ ലെതര്‍ ഉപയോഗിച്ചിരിക്കുന്നു. പനോരമിക് ഗ്ലാസ് റൂഫില്‍ ബാറ്റ് എംബ്ലം കൊത്തിവച്ചിട്ടുണ്ട്. അതേസമയം സ്റ്റിയറിംഗ് വീല്‍, ഇപിബി ബട്ടണ്‍, ഇന്‍-ടച്ച് കണ്‍ട്രോളര്‍ എന്നിവ ഗോള്‍ഡന്‍ നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. സീറ്റുകളിലും ബൂസ്റ്റ് ബട്ടണിലും സ്റ്റാര്‍ട്ടപ്പ് ആനിമേഷനിലും ബാറ്റ് എംബ്ലങ്ങള്‍ കോറിയിട്ടിരിക്കുന്നു.

മഹീന്ദ്ര തദ്ദേശീയമായി വികസിപ്പിച്ച INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് BE6 ഇലക്ട്രിക് എസ്‌യുവി 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഓഫര്‍ ചെയ്യുന്നത്. ടോപ്പ്-റേഞ്ച് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ബാറ്റ്മാന്‍ എഡിഷന്‍ 79kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് ലഭിക്കുക. ബിവൈഡിയില്‍ നിന്നുള്ള ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 682 കി.മീ. റേഞ്ച് നല്‍കുമെന്ന് നിര്‍മാതക്കള്‍ അവകാശപ്പെടുന്നു.

mahindra be6 batman edition

റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 281 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
വെറും 6.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും. ഡിഫോള്‍ട്ട്, റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും നല്‍കിയിട്ടുണ്ട്. ഒരു യഥാര്‍ത്ഥ കളക്ടര്‍ പീസ് ആയതിനാലാണ് ഇത് ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്.

ഇപ്പോള്‍ കോളിവുഡിലും ടോളിവുഡിലും ശ്രദ്ധേയായ ഒരു നടി ഈ കാര്‍ ഡെലിവറിയെടുത്തിട്ടുണ്ട്. നടി മൃണാളിനി രവിയാണ് പുതിയ മഹിന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ സിനിമാ നടിയായി മാറിയത്. 2019-ല്‍ പുറത്തിറങ്ങിയ 'സൂപ്പര്‍ ഡീലക്‌സ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൃണാളിനി, 'ഗദ്ദലക്കൊണ്ട ഗണേഷ്', 'ചാമ്പ്യന്‍', 'എനിമി', 'കോബ്ര' തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

mirnalini ravi buys mahindra be6 batman edition

ഡബ്‌സ്മാഷ്, ടിക്‌ടോക് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമാ ലോകത്തെത്തിയ മൃണാളിനിനെ നിലവില്‍, 1.8 ദശലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ മൃണാളിനി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചു. ഡീലര്‍ഷിപ്പില്‍ നിന്ന് വാഹനം ഓടിച്ചുപോകുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മൃണാളിനിയുടെ ബാറ്റ്മാന്‍ എഡിഷന്‍ BE.05 മോഡലിലെ '005' എന്ന് രേഖപ്പെടുത്തിയ മെറ്റല്‍ പ്ലേറ്റ് 999 യൂണിറ്റുകളിലെ അഞ്ചാമത്തെ വാഹനമാണ് ഇതെന്ന് വ്യക്തമാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 7, 2025, 10:30 [IST]
English summary
Mirnalini ravi becomes first indian actress to own mahindra be6 batman edition
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X