5 കോടിയുടെ ട്രെയിൻ എഞ്ചിൻ മുക്കി; ഒടുവിൽ പൊങ്ങിയത് ഇവിടെ -കഥ ഇങ്ങനെ
നമ്മുടെ രാജ്യത്ത് വാഹന മോഷണം ഇപ്പോഴും പല ഭാഗങ്ങളിലും ഒരു പ്രധാന പ്രശ്നമാണ്. വീടുകളുടെ മുൻവശത്ത് നിന്നോ, രാത്രിയിൽ പാർക്കിംഗ് സ്പെയ്സുകളിൽ നിന്നോ, ചിലപ്പോൾ പകൽ വെളിച്ചത്തിൽ പോലും കാറുകൾ മോഷ്ടിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാം എല്ലാവരും കണ്ടിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹൈടെക്ക് കള്ളന്മാർ വളരെ ഈസിയായി വാഹനങ്ങൾ മോഷ്ടിക്കുന്ന കാലമാണിത്.
എന്നിരുന്നാലും ഒരു വ്യത്യസ്ത മോഷണത്തെ കുറിച്ചാണ് ഇവിടെ ഞങ്ങൾക്ക് സംസാരിക്കാനുള്ളത്. അടുത്തിടെ അഞ്ച് 5 കോടി രൂപ വിലമതിക്കുന്ന ഒരു വമ്പൻ ട്രെയിൻ എഞ്ചിൻ അപ്രത്യക്ഷമായ ഒരു മാധ്യമ റിപ്പോർട്ട് ഞങ്ങൾ കാണാനിടയായി. റോഡ് മാർഗം ട്രാൻസ്പോർട്ട് ചെയ്യുന്നതിനിടയ്ക്കാണ് ട്രെയിൻ എഞ്ചിൻ കാണാനായത്.

സബ് കോൺട്രാക്ടർ ട്രെയിൻ എഞ്ചിൻ മോഷ്ടിച്ചതായിട്ടായിരുന്നു ഓൺലൈൻ റിപ്പോർട്ടുകളും ആരോപണങ്ങളും. കാണാതായ വസ്തുവിന്റെ വലിപ്പം വാർത്ത ശ്രദ്ധയാകർഷിച്ചു എന്നു പറയുന്നതാവും ശരി. വിമാനങ്ങൾ റാഞ്ചുന്നത് നാം കേട്ടിട്ടുണ്ടെങ്കിലും, ട്രെയിൻ എഞ്ചിൻ മോഷണം ഒരു പുതിയ കാര്യമാണ് എന്നതും കൗതുകം ഉയർത്തുന്നു. മൊഷണം പോയ ട്രെയിൻ എഞ്ചിൻ ഇപ്പോൾ മുംബൈയിലേക്ക് തിരിച്ച് എത്തിച്ചിട്ടുണ്ട്.
സംഭവം ദേ ഇങ്ങനെ, മുംബൈയിൽ നിന്ന് ഹരിയാനയിലെ കൽക്കയിലേക്കും തിരിച്ചും ഇന്ത്യൻ റെയിൽവേ ഒരു ട്രെയിൻ എഞ്ചിൻ കൊണ്ടുപോകുന്നതിനുള്ള കരാർ ശ്രീ ജെബി ഗ്രെയിൻ ഡീലേഴ്‌സിനാണ് നൽകിയത്. ഏപ്രിൽ 27 -ന് കരാറുകാരൻ രാധ റോഡ്‌വേസ് എന്ന ഉപ കരാറുകാരനെ ഇതിനായിട്ടുള്ള ചുമതല ഏൽപ്പിച്ചു.
സബ് കോൺട്രാക്ടർ മുംബൈയിൽ നിന്ന് കൽക്കയിലേക്ക് ട്രെയിൻ എഞ്ചിൻ വിജയകരമായി തന്നെ എത്തിച്ചു. കൽക്കയിലെത്തിയപ്പോൾ, അതേ ട്രക്കിൽ കൽക്കയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകാൻ റെയിൽവേ നിശ്ചയിച്ചിരുന്ന അഞ്ച് കോടി രൂപ വിലമതിക്കുന്ന ZDM 3 ട്രെയിൻ എഞ്ചിനും കയറ്റി. 4.25 ലക്ഷം രൂപയാണ് ഈ പ്രൊജക്ടിന്റെ മൊത്തത്തിലുള്ള ഗതാഗത ചെലവായി നിശ്ചയിച്ചിരുന്നത്.
ഇരുകൂട്ടരും പ്രൊജക്ടിന് മുന്നോടിയായി തന്നെ കരാറിൽ ഒപ്പുവെച്ചിരുന്നു, കരാർ പ്രകാരം ഏപ്രിൽ 29 -ന് സബ് കോൺട്രാക്ടർക്ക് മുൻകൂറായി രണ്ട് ലക്ഷം രൂപ പ്രധാന കോൺട്രാക്ടറായ ജെബി ഗ്രെയിൻ ഡീലേഴ്സ് നൽകി. മെയ് 6 -ന് ഒരു ലക്ഷം രൂപ കൂടി നൽകി, പീന്നീട് മെയ് 19 -ന് അടുത്ത ഒരു ലക്ഷം രൂപ കൂടെ രാധ റോഡ്‌വേസിന് നൽകി.

പണം നൽകിയതിന് ശേഷം, ജെബി ഗ്രെയിൻ ഡീലർ എഞ്ചിൻ ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു. നിശ്ചയിച്ച സമയപരിധി പ്രകാരം എഞ്ചിൻ ഡെലിവറി ചെയ്തിട്ടില്ലെന്ന് ജെബി ഗ്രെയിൻസ് മനസ്സിലാക്കിയപ്പോൾ, അവർ കൽക്കയിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ എഞ്ചിൻ ട്രക്കിൽ പറഞ്ഞ ഡെയിറ്റിൽ തന്നെ ലോഡുചെയ്‌തിരുന്നു എന്നും എന്നാൽ മുംബൈയിൽ അത് എത്തിയിട്ടില്ലെന്നും കണ്ടെത്തി.
ജെബി ഗ്രെയിൻ ഡീലേഴ്സിന്റെ ഉടമ രാധ റോഡ്‌വേയ്സിന്റെ ഉടമ ശ്രീ. ശർമ്മയുമായി ഇതേ സംബന്ധിച്ച് ബന്ധപ്പെട്ടപ്പോൾ, കരാറുകാരൻ കുടിശ്ശികയായ ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതോടൊപ്പം 25,000 രൂപ കൂടി നൽകാനുണ്ടെന്നും മിസ്റ്റർ ശർമ്മ അവകാശപ്പെട്ടു. എഞ്ചിൻ ഡെലിവറി ചെയ്‌തതിന് ശേഷം മാത്രമേ തീർപ്പാക്കാത്ത തുക നൽകുകയുള്ളൂ എന്നായിരുന്നു ജെബി ഗ്രെയിൻ ഉടമയായ ഗുപ്തയുടെ നിലപാട്.
മറുപടിയായി, രാധ റോഡ്‌വേസിന്റെ ഉടമ 60,000 രൂപ അധികമായി ചോദിക്കുകയും അധിക കുടിശ്ശിക ആദ്യം ക്ലിയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 2 -ന്, ഗുപ്ത വഡാല TT പൊലീസ് സ്റ്റേഷനിലെത്തി ശർമ്മയ്‌ക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഒരു ട്രെയിൻ എഞ്ചിൻ കാണാതാവുന്നത് ഇത് ആദ്യമായിരിക്കും എന്നതിനാൽ, ഈ കേസിനെക്കുറിച്ച് കേട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും ഒന്ന് അമ്പരന്നു. പൊലീസ് ഉടൻ തന്നെ പരാതി സ്വീകരിക്കുകയും ആക്ഷൻ എടുക്കുകയും ശർമ്മയെ വിളിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഒരു പെട്രോൾ സ്റ്റേഷനിൽ എൻജിൻ സൂക്ഷിച്ചിരുന്നതായി അധികൃതർ കണ്ടെത്തി.
കണ്ടെത്തിയ ശേഷം ZDM 3 എഞ്ചിൻ മുംബൈയിലേക്ക് കൊണ്ടുപോയി. 2023 ഏപ്രിലിൽ പരേൽ വർക്ക്ഷോപ്പിൽ നിന്ന് കൽക്കയിലേക്കുള്ള ഗതാഗതത്തിനിടെ എഞ്ചിന് സംഭവിച്ച ഒരു തകരാറാണ് രണ്ട് കോൺട്രാക്ടർമാർ തമ്മിലുള്ള തർക്കത്തിന്റെ മൂല കാരണം. ഈ തകരാർ മൂലമുണ്ടായ കേടുപാടുകൾ കാരണം റെയിൽവേ പിഴ ചുമത്തിയിരുന്നു, അത് ആര് അടയ്ക്കും എന്നതായിരുന്നു തർക്കം എന്ന് ഈ കേസ് കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


Click it and Unblock the Notifications








