പജേറോ വീണത് 1600 അടി താഴ്ച്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

കഴിഞ്ഞ ദിവസമാണ് ഒരു ടാറ്റ ആൾട്രോസ് 180 അടി താഴ്ച്ചയിലേക്ക് വീണതിൻ്റെ വാർത്തയും വീഡിയോയും നമ്മൾ കൊടുത്തത്. ഇപ്പോൾ ഇതാ വൈറലായിരിക്കുന്നത് 1600 അടിയിലേക്ക് വീണ മിത്‌സുബിഷി പജേറോ ആണ്. തിരുവനന്തപുരത്താണ് സംഭവം. കാറിൻ്റെ നിയന്ത്രണം നഷ്ടമായതോ റോഡിൽ നിന്ന് വശത്തേക്ക് ചരിഞ്ഞതോ ആകാനാണ് സാധ്യത.

വാഹനത്തിന് വലിയ രീതിയിൽ തന്നെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉളളു എന്നാണ് അറിയാൻ കഴിയുന്നത്. ഇത്തരത്തിലുളള അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്ന് പറയുന്നത് വളരെ വിരളമാണ്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

പജേറോ വീണത് 1600 അടി താഴ്ച്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

മലയോര മേഖലകളിൽ വാഹനമോടിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. വാഹനമോടിക്കുന്ന എല്ലാവരേയും കൊണ്ട് പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല അത് എന്നാലും സ്ഥിരമായി മലയോര പ്രദേശങ്ങളിലൂടെ വാഹനമോടിക്കുന്നവർക്ക് തടസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ഹെയർ പിൻ വളവുകളും എതിരെ വരുന്ന വലിയ ട്രക്കുകളും കാണുമ്പോൾ തന്നെ ചിലർക്ക് പേടിയാകും.

കൊടുംവളവുകള്‍ ഉയര്‍ന്ന ഗിയറിൽ വളയ്ക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തേഡ് ഗിയറിലേക്കെങ്കിലും മാറുക. മറിച്ചായാല്‍ കാറിൻ്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം ഇടിച്ചു മറിയാനുളള സാധ്യതയും കൂടുന്നു. മറ്റൊരു സാധ്യത ഉയര്‍ന്ന ഗിയര്‍നിലയില്‍ അതിവേഗതയില്‍ വരുന്ന വാഹനം മറിയാനുളള സാധ്യതയുമുണ്ട്.

പജേറോ വീണത് 1600 അടി താഴ്ച്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.

ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.

വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.

പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നതെന്ന് പരിചയസമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് നിങ്ങളുടെ കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, നിങ്ങളുടെ പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിംഗ് മിററുകള്‍ ശരിയായി ക്രമീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.

More from DriveSpark

Article Published On: Wednesday, June 21, 2023, 14:55 [IST]
English summary
Mitsubishi pajero accident rolled 1600 feet viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X