കൂട്ടുകൂടാൻ ഞങ്ങളില്ലെന്ന് മിത്സുബിഷി; ഹോണ്ട-നിസാൻ കൂട്ടുക്കെട്ടിലേക്കുളള ക്ഷണം നിരസിച്ച് ജാപ്പനീസ് ഭീമൻ

ജപ്പാനിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ഹോണ്ടയും നിസാൻ മോട്ടോറും ആഗോള വിപണിയിലെ തങ്ങളുടെ ഓപ്പറേഷനുകൾ ഒന്നിപ്പിക്കാനുളള പദ്ധതികൾ പ്രഖ്യാപിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ. എന്നാൽ അത് സംബന്ധിച്ച് ഇപ്പോൾ പുതിയ വാർത്തകളും റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. മിത്സുബിഷിയും ഇവരുടെ ഭാഗമാകും എന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ തങ്ങൾ ഈ സഖ്യത്തിലേക്ക് ഇല്ല എന്നാണ് മിത്സുബിഷി അറിയിച്ചിരിക്കുന്നത്. മിത്സുബിഷി സഖ്യത്തിൽ ചേരാതെ ഒരു സ്വതന്ത്ര കാർ നിർമ്മാതാവായി തുടർന്നാൽ പോവും നിസ്സാനും മിത്സുബിഷിയും തമ്മിലുള്ള നിലവിലുള്ള ബന്ധം കണക്കിലെടുത്ത്, വരാനിരിക്കുന്ന ഹോണ്ട-നിസ്സാൻ ഹോൾഡിംഗ് കമ്പനിക്ക് അതിൽ ഒരു ഓഹരി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2025 ജനുവരിയോടെ പുതിയ മൊബിലിറ്റി മൂല്യം സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ഹോണ്ട മോട്ടോറിൻ്റെ പ്രസിഡൻ്റ് തോഷിഹിരോ മിബ് സൂചിപ്പിച്ചിരുന്നു. 2030 -ന് അപ്പുറമേ പ്രത്യക്ഷമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ഉണ്ടാവുകയുള്ളൂ എങ്കിലും ബ്രാൻഡുകളുടെ ഔദ്യോഗിക സഹകരണം 2025 പകുതിയോടെ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷം ആദ്യം തന്നെ, ഹോണ്ടയും നിസാനും തന്ത്രപ്രധാനമായ ഇവി പ്രൊഡക്ഷൻ പാർട്നർഷിപ്പിനുള്ള സാധ്യതാ പഠനത്തിന് സമ്മതം മൂളിയിരുന്നു. ടൊയോട്ട, ടെസ്‌ല തുടങ്ങിയ വാഹന ലോകത്തെ ഭീമന്മാർക്കെതിരെ ചെലവ് ചുരുക്കാനും മത്സരശേഷി വർധിപ്പിക്കാനും അനുബന്ധമായ സോഫ്റ്റ്‌വെയറുകളും മറ്റു സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കും ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ വികസനത്തിനും ഈ സഹകരണം കൂടുതൽ ഊന്നൽ നൽകും.

2026 ഓഗസ്റ്റിൽ ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതോടെ ഈ ലയനം ഔപചാരികമാക്കും എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് പോലുള്ള പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന ഈ പുതിയ സ്ഥാപനത്തിലെ ഭൂരിഭാഗം ഓഹരിയും ഹോണ്ട തന്നെ നിലനിർത്തും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഈ ലയനവും അതിന്റെ ഭാഗമായ കമ്പനിയും പ്രവർത്തനക്ഷമമായാൽ, സംയോജിത വിൽപ്പന 191 ബില്യൺ ഡോളറിൽ (ഏകദേശം 1.62 ലക്ഷം കോടി രൂപ) എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ, ഇരു കമ്പനികളും ഉടൻ തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു എന്നത് നമുക്ക് അറിവുള്ളതാണ്. ഹോണ്ട തങ്ങളുടെ എലിവേറ്റ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ വരവ് പ്രഖ്യാപിച്ചു, അതേസമയം അടുത്ത വർഷം ആര്യ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ നിസാനും പദ്ധതിയിടുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇനി ഇന്ത്യയ്‌ക്കായി വരാനിരിക്കുന്ന എല്ലാ ഇവികളും ഈ രണ്ട് വാഹന നിർമ്മാതാക്കൾ തമ്മിലുള്ള സഹകരണ ശ്രമങ്ങളുടെ ഫലങ്ങളാണോ എന്നത് ഇപ്പോൾ വ്യക്തമാക്കാനാവില്ല.

ഇരു കമ്പനികളും മാസ് മാർക്കറ്റ് സെഗ്മെന്റിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേക്കും ഈ ലയനത്തിൻ്റെ ആഘാതം വ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. എലിവേറ്റ് എസ്‌യുവിക്കൊപ്പം അമേസ്, സിറ്റി സെഡാൻ തുടങ്ങിയ മോഡലുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അതേസമയം, നിസാൻ്റെ മോഡൽ നിരയിൽ ഈ വർഷം ആദ്യം പുറത്തിറക്കിയ, പ്രാദേശികമായി നിർമ്മിച്ച മാഗ്‌നൈറ്റ് എസ്‌യുവിയും ഇംപോർട്ട് ചെയ്ത എക്‌സ്-ട്രെയിൽ എസ്‌യുവിയും മാത്രമാണ് ഉൾപ്പെടുന്നത്.

ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ തന്ത്രപരമായ ഈ സഖ്യത്തിൻ്റെ കൃത്യമായ സ്വഭാവവും ഘടനയും ഉടൻ തന്നെ വ്യക്തമാകും. എന്നിരുന്നാലും, ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ സംയുക്ത സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനാൽ ഇവയുടെ സഹകരണം ഇന്ത്യൻ വാഹന വിപണിയെ കാര്യമായി സ്വാധീനിക്കും എന്ന് വളരെ വ്യക്തമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 27, 2025, 19:18 [IST]
English summary
Mitsubishi will not join the collaboration between honda and nissan details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X