രാത്രിയാത്രയിൽ വേണം ജാഗ്രത; എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎയും രാഷ്ട്രീയ നേതാവുമായ ജയകുമാർ ഗോർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ടൊയോട്ട ഫോർച്യൂണർ അമിതവേഗതയിൽ പാലത്തിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. കാർ 50 അടി താഴ്ചയിലേക്ക് പതിച്ചെങ്കിലും എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
ജയകുമാർ ഗോർ ഉൾപ്പെടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ലോണാൻഡ്-ഫാൽട്ടൻ റോഡിൽ നിന്ന് 50 അടിയിലധികം താഴ്ചയിലേക്ക് ബനാംഗ നദിയിലേക്ക് വീഴുകയും ചെയുകയായിരുന്നു എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പങ്കുവച്ച വിവരം.

രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സഹായത്തിനായി നിലവിളിക്കുന്ന ശബ്ദം കേട്ടാണ് പരിക്കേറ്റവരെ രക്ഷിക്കാൻ പാലത്തിലൂടെ ആളുകൾ ഓടിയെത്തിയത്. എംഎൽഎ ജയകുമാർ ഗോറിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ നാട്ടുകാർ കാർ മാറ്റുകയായിരുന്നു. ചിത്രങ്ങൾ കാണുമ്പോൾ, ഫോർച്യൂണറിന് വലിയ രീതിയിൽ തന്നെ നാശനഷ്ടം നേരിട്ടതായി കാണാം. മുൻഭാഗം സാരമായി തകർന്നിട്ടുണ്ട്,എന്നാൽ യാത്രക്കാരെ സുരക്ഷിതരാക്കി നിർത്താൻ വാഹനത്തിന് സാധിച്ചു.
എന്നിരുന്നാലും, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതായി തോന്നുന്നില്ല. ടൊയോട്ട ഫോർച്യൂണർ വളരെ നന്നായി സംരക്ഷിക്കുകയും യാത്രക്കാരെ ഈ സാഹചര്യത്തിൽ സുരക്ഷിതമാക്കുകയും ചെയ്തു. പകൽ സമയത്തെ തിരക്ക് ഒഴിവാക്കാൻ രാത്രികാല ഡ്രൈവിങ്ങാണ് പല വാഹനയാത്രികരും ഇഷ്ടപ്പെടുന്നത്. എന്നാൽ മനുഷ്യശരീരം 12 AM നും 4 AM നും ഇടയിൽ ഉറങ്ങാൻ കൂടുതൽ ആഗ്രഹിക്കുന്ന സമയാമാണ്.അത് കൊണ്ട് തന്നെ ഉണർന്നിരിക്കാനുള്ള ശരീരത്തിന്റെ ശ്രമം പരാജയപ്പെടുന്ന മണിക്കൂറിലാണ് അപകടം നടക്കുന്നത്. എസ്‌യുവികൾക്ക് പെട്ടെന്ന് വാഹനം വെട്ടിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.

രാത്രികാലങ്ങളിൽ. വാഹനം ഓടിക്കുമ്പോൾ വേഗത കുറച്ചു ഓടിക്കാൻ ശ്രമിക്കുക. റോഡുകൾ ശൂന്യമാണെങ്കിൽപ്പോലും അമിതവേഗത പാടില്ല, നിങ്ങൾ ഒരു ബമ്പിൽ ഇടിക്കുകയും നിങ്ങളുടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യാം. വഴിയരികിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയോ നായ്ക്കളെപ്പോലുള്ള മൃഗങ്ങളെയോ ശ്രദ്ധിക്കണം. രാത്രിയിൽ അവ പെട്ടെന്ന് ദൃശ്യമാകില്ല, നിങ്ങളുടെ കാറിൽ ഇടിച്ച് ഗുരുതരമായ കേടുപാടുകൾ വരുത്താം. നിങ്ങൾ 12 AM-4 AM സമയത്ത് ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ മുഖം കഴുകുന്നത് സഹായിക്കും.
ഉറക്കം വരുമ്പോൾ ഡ്രൈവിംഗ് തുടരരുത്. വാഹനം റോഡിൻ്റെ സൈഡിൽ സുരക്ഷിതമായി ചേർത്ത് നിർത്തി ഉറങ്ങുക. രാത്രി ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങാതിരിക്കാൻ കൂടെയുളള യാത്രക്കാരനുമായി കുറച്ച് സംഭാഷണത്തിൽ ഏർപ്പെടുന്നതാണ് നല്ലത്. കഫീൻ കഴിക്കുന്നത് ഉറക്കം വരുന്നത് തടയാൻ സഹായിക്കും. അത് കൊണ്ട് തന്നെ കാപ്പിയും, കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഉറക്കം തടയാൻ സഹായിക്കും
അത് പോലെ തന്നെയാണ് മൂടൽമഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. മൂടല്‍മഞ്ഞിലൂടെ നിങ്ങള്‍ക്ക് മുമ്പോട്ട് വ്യക്തമായ കാഴ്ച ലഭിക്കുന്നില്ലെങ്കില്‍ അമിതവേഗതയോ ഓവര്‍ടേക്കിംഗോ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നത് വ്യക്തമാണ്. പെഡലില്‍ നേരിയ തോതില്‍ കാല്‍ അമര്‍ത്തുകയും സ്ലോ ബ്രേക്കിംഗും പിന്നില്‍ വരുന്ന വാഹനങ്ങള്‍ നിങ്ങളെ ഇടിക്കാതിരിക്കാനും സഹായിക്കും. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ വാഹനമോടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരമാവധി ക്ഷമയോടെ വാഹനമോടിക്കുക എന്നതാണ്. ക്ഷമയോടെ വേഗത കുറച്ച് വണ്ടിയോടിച്ചാല്‍ സുരക്ഷിതരായി വീട്ടിലെത്തിച്ചേരാം.
മൂടല്‍മഞ്ഞ് മൂലമുള്ള റോഡപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കാഴ്ച കുറയുന്നതാണ്. സുരക്ഷ ഉറപ്പാക്കാന്‍, മറ്റ് വാഹനങ്ങളുമായി മതിയായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ലെയ്‌നില്‍ ഉറച്ച് വണ്ടി ഓടിക്കുന്നതും വളരെ പ്രധാനമാണ്. പെട്ടെന്ന് ലെയ്ന്‍ മാറുന്നത് കൂട്ടിയിടിയില്‍ ചെന്ന് കലാശിച്ചേക്കാം. ദൃശ്യപരത കുറവാണെങ്കില്‍, വാഹനം അതിന്റെ ലെയ്‌നില്‍ തന്നെ തുടരുന്നുവെന്നും മാറുന്നില്ലെന്നും ഉറപ്പാക്കാന്‍ വെള്ള നിറത്തിലുള്ള ലെയ്ന്‍ മാര്‍ക്കിംഗുകളും പിന്തുടരുക. അത് നിങ്ങളെ സഹായിക്കും.
ഗൂഗിള്‍ മാപ്പ് എല്ലാ സമയത്തും കൃത്യമല്ലെന്നും പലപ്പോഴും 'പണി' തരാറുണ്ടെന്ന കാര്യം നമ്മള്‍ക്കറിയാം. എങ്കിലും മൂടല്‍മഞ്ഞിലൂടെയുള്ള ഡ്രൈവിംഗിനിടെയില്‍ നിങ്ങള്‍ നാവിഗേഷന്‍ സ്‌ക്രീന്‍ ഓണായി സൂക്ഷിക്കുന്നത്, കോടയില്‍ മൂടിയ റോഡുകളിലെ വളവുകളും തിരിവുകളും വഴികളും തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. ഒരു തെറ്റായ വളവോ തിരിവോ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന മലയോര പ്രദേശങ്ങളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. റോഡില്‍ ഒന്നും കാണാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മുമ്പില്‍ വരാനിരിക്കുന്ന തിരക്ക് പരിശോധിക്കാനും വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മാപ്പുകള്‍ സഹായിക്കും.


Click it and Unblock the Notifications








