യുഎഇയിൽ നിന്നും ബിഗ് ബോസിലെത്തിയ സുന്ദരി, കണ്ണുവെച്ച ഡിഫൻഡർ 26-ാം വയസിൽ തന്നെ വാങ്ങി ബ്യൂട്ടി ക്വീൻ

ഒരു റിയാലിറ്റി ഷോ മതി ജീവിതം മാറി മറിയാൻ എന്ന് പറയുന്നത് പോലെ കോട്ടയത്ത് ജനിച്ച അച്ചായത്തി കൊച്ച് മോഡലിങ്ങും അഭിനയവുമായി തൻ്റെ കരിയറിൽ ഇപ്പോൾ എത്തി നിൽക്കുന്നത് ഏതൊരു പെൺകുട്ടിയും സ്വപ്നം കാണുന്ന നിലയിലാണ്. യുഎഇയിൽ നിന്ന് എത്തി ജനപ്രിയ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയതോടെ സെറീന ആൻ എന്ന സുന്ദരിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് വളരെ പെട്ടെന്നായിരുന്നു. 2022-ൽ മിസ് ക്വീൻ കേരള പട്ടം സ്വന്തമാക്കി. പഠനവും ജോലിയുമെല്ലാം വിദേശത്തായിരുന്നു.2018 -ൽ അയണബോക്സ് എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം 2023-ലാണ് ബിഗ് ബോസ് സീസൺ 5-ലേക്ക് എത്തുന്നത്.

അവസാന ടോപ്പ് സിക്സിൽ വരെ സെറീന എത്തിയിരുന്നു. താരം ഇപ്പോൾ യുഎഇയിൽ മോഡലിങ്ങും ബിസിനസുമായി തൻ്റെ കരിയറിൽ ഓരോ നേട്ടങ്ങൾ കൈവരിക്കുകയാണ്. അതിൻ്റെ ഭാഗമായി തൻ്റെ സ്വപ്നവാഹനമായ ഡിഫൻഡർ 110 സ്വന്തമാക്കിയ സന്തോഷം താരം തന്നെ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. തൻ്റെ സ്വപ്നം സാധ്യമാക്കാൻ കൂടെ നിന്ന എല്ലാവർക്കും താരം തൻ്റെ കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുണ്ട്.

cerena ann bought defender 110

താരം യു.എ.ഇയിലാണ് തൻ്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുന്നത്. പ്രീ ഓൺഡ് വാഹനമാണ് സെറീന സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻഡർ 110 വേരിയൻ്റാണ് വാങ്ങിയത്. 90, 110, 130 തുടങ്ങീ വ്യത്യസ്‌ത വേരിയന്റുകളിലാണ് ലാൻഡ് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. സെറീന സ്വന്തമാക്കിയ ഡിഫൻഡർ 110 HSE മോഡലിന് തുടിപ്പേകുന്നത് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ്.

ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 296 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റവും കൂടെയെത്തുമ്പോൾ സംഗതി കളറാവും. അഡാറ് ലുക്കിൽ പണികഴിപ്പിച്ചിരിക്കുന്ന ഡിഫന്‍ഡര്‍ 110 വലിപ്പത്തിലും പുളളി വേറെ ലെവലാണ്. 5,018 മില്ലീമീറ്റർ നീളവും 2,008 മില്ലീമീറ്റർ വീതിയും 1,967 മില്ലീമീറ്റർ ഉയരവും 3,022 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസും വരെ വാഹനത്തിനുണ്ട്.

ലക്ഷ്വറി എസ്‌യുവി ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വണ്ടിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷാ ഗാഡ്‌ജെറ്റുകൾ എന്നിവയുമായാണ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം പണിതിറക്കിയിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

cerena ann bought defender 110

ഡിഫൻഡറിന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഏറ്റവും പുതിയ പിവി പ്രോ യൂസർ ഇൻ്റർഫേസുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ. കൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ക്ലിയർസൈറ്റ്, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും വണ്ടിയിലുണ്ട്.

ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ഡിഫൻഡർ 110 എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓഫ്റോഡ് ഇഷ്ടപ്പെടുന്നവരുടേയും പ്രിയപ്പെട്ട മോഡൽ തന്നെയാണ് ലാൻഡ് റോവർ ഡിഫൻഡർ. സെറീന ആൻ ഡിഫൻഡർ സ്വന്തമാക്കിയതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയിക്കാൻ മറക്കരുതേ.

cerena ann bought defender 110

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 3, 2025, 11:49 [IST]
English summary
Model bigg boss season 5 fame cerena ann bought land rover defender 110 video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X