മോഡിഫിക്കേഷനിൽ ഇവൻ ഒരു പുലി തന്നെ; വെർണയുടെ വീഡിയോ വൈറൽ

വാഹന പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുളള ഒരു കാര്യമാണ് തൻ്റെ കാറുകളോ ബൈക്കുകളോ മോഡിഫൈ ചെയ്യുക എന്നത്. പക്ഷേ ഇപ്പോൾ പലർക്കും മോഡിഫിക്കേഷൻ എന്ന വാക്ക് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് എംവിഡി മാമൻമാരുടെ മുഖമായിരിക്കും. പക്ഷേ നിയമം അനുശാസിക്കുന്ന രീതിയിൽ മോഡിഫൈ ചെയ്യാൻ കുഴപ്പമൊന്നുമില്ല.

അത്തരത്തിലൊരു മോഡിഫിക്കേഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സെഡാൻ കാറുകളിൽ ഇപ്പോഴും രാജാവായി നിൽക്കുന്ന കാറാണ് വെർണ. ഏത് മോഡിഫിക്കേഷൻ നടത്തിയാലും അത് നന്നായി ഇണങ്ങും. ഈ മോഡൽ ലോഞ്ച് ചെയ്തതുമുതൽ വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുളളത്. വെർണയുടെ ടോപ്പ് വേരിയൻ്റായ SX(O) ആണ് മോഡിഫൈ ചെയ്തിരിക്കുന്നത്. 2021 -ൽ ഇത് വാങ്ങുമ്പോൾ ഓൺറോഡ് വില എന്ന് പറയുന്നത് 17 ലക്ഷം രൂപയായിരുന്നു എന്നും ഉടമ വീഡിയോയിൽ പറയുന്നു.

മോഡിഫിക്കേഷനിൽ ഇവൻ ഒരു പുലി തന്നെ; വെർണയുടെ വീഡിയോ വൈറൽ

മോഡലിൻ്റെ ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. മോഡിഫിക്കേഷനായി ലക്ഷം രൂപയോളം ചിലവായിട്ടുണ്ട്. മോഡിഫൈ ചെയ്ത വെർണ നോക്കുകയാണെങ്കിൽ മുൻവശം കൂടുതൽ അഗ്രസീവ് ആയിട്ടുണ്ട്.ആർ എസ് സ്റ്റൈൽ ഗ്രില്ലാണ് മുൻവശത്തെ പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. ആദ്യമായിട്ടാണ് വെർണയിൽ ഇത്തരത്തിലുളള ഗ്രിൽ ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം പറുയന്നത്. കസ്റ്റമൈസ് ചെയ്ത ബോണറ്റും ഫ്രണ്ട് സ്പ്ലിറ്ററുമാണ് മുൻവശത്തെ ഭംഗി കൂട്ടുന്നത്.

അത് പോലെ തന്നെ ഫോഗ് ലാമ്പുകൾക്ക് പകരം എൽഇഡി പ്രൊജക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ആദ്യം കണ്ണുടക്കുന്നത് 17 ഇഞ്ച് അലോയ് വീലുകളിലാണ്. യോകോഹോമയുടെ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു M3 യിൽ പ്രചോദനം ഉൾക്കൊണ്ട് സൈഡ് മിററർ ക്യാപുകളും മാറ്റിയിട്ടുണ്ട്.

മോഡിഫിക്കേഷനിൽ ഇവൻ ഒരു പുലി തന്നെ; വെർണയുടെ വീഡിയോ വൈറൽ

പിൻവശത്ത് ബാഡ്ജുകളെല്ലാം ബ്ലാക്ക് ഔട്ട് ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഡിഫ്യൂസറും ചേർത്തിട്ടുണ്ട്. ഒരു ലോഡ് മോഡിഫിക്കേഷനുകളാണ് വാഹനത്തിൻ്റെ ഇൻ്റീരിയറിൽ വരുത്തിയിരിക്കുന്നത്. ഫോണിൽ കണക്ട് ചെയ്തിരിക്കുന്നതും ഫോണിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന ആംപിയൻ്റ് ലൈറ്റുകളാണ് അകത്തെ പ്രധാന ആകർഷണം. ഓഡിയോ അപ്ഡേറ്റിലേക്ക് നോക്കുകയാണെങ്കിൽ 4 ഹൈ-എൻഡ് സ്പീക്കറുകൾ, പിന്നിൽ രണ്ട് 500 എംഎസ് വൂഫറുകൾ, രണ്ട് ആംപ്ലിഫയറുകൾ എല്ലാം നല്ല കിടിലൻ അനപഭവമാണ് നൽകുക.

തങ്ങളുടെ കാറുകളിലും എസ്‌യുവികളിലും പുതിയ സേഫ്റ്റി അപ്‌ഡേറ്റ് വരുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ എല്ലാ കാറുകളിലും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ചേര്‍ത്തു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ക്രെറ്റ, വെന്യു, i20 എന്നീ ജനപ്രിയ മോഡലുകളില്‍ ഈ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ മികച്ച തീരുമാനം.

മോഡിഫിക്കേഷനിൽ ഇവൻ ഒരു പുലി തന്നെ; വെർണയുടെ വീഡിയോ വൈറൽ

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC) എന്നിവ N ലൈന്‍ റേഞ്ച് (i20, വെന്യു) ഉള്‍പ്പെടെ വെന്യുവിനും അതിന് മുകളിലുള്ള മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും. 2023 ഒക്‌ടോബറിന് മുമ്പ് 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന എല്ലാ കാറുകളിലും എസ്‌യുവികളും 6 എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും സ്റ്റാന്‍ഡേര്‍ഡായി വരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഈ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ അപ്ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ് ഹ്യുണ്ടായി. രാജ്യത്ത് വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഉള്‍പ്പെടടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് അധികാരികള്‍. തങ്ങളുടെ മോഡല്‍ നിരയിലുടനീളം കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ ചേര്‍ത്ത് ഡബിള്‍ സ്‌ട്രോംഗ് ആക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ക്രെറ്റ, അയോണിക് 5, അല്‍കസാര്‍ എന്നീ മോഡലുകള്‍ക്കും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരും.

എസ്‌യുവി സെഗ്‌മെന്റിന് വര്‍ധിച്ച് വരുന്ന സ്വീകാര്യത മുതലെടുക്കാനായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയിലൂടെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുകയാണ് ഹ്യുണ്ടായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്ന കരുതുന്ന എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി വിഭാഗത്തിലെ ടാറ്റ പഞ്ചിന്റെ കുത്തക അവസാനിപ്പിക്കാനാണ് പദ്ധതിയിടുന്നത്. എക്‌സ്റ്ററിന്റെ ടീസര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ട് ഹ്യുണ്ടായി ഹൈപ്പ് ഉയര്‍ത്തുകയാണ്. ഹ്യുണ്ടായിയുടെ ലൈനപ്പില്‍ വെന്യുവിന് തൊട്ടുതാഴെയായിരിക്കും എക്സ്റ്ററിന്റെ സ്ഥാനം.

More from DriveSpark

Article Published On: Monday, May 8, 2023, 10:43 [IST]
English summary
Modification of hyundai verna and customisation video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X