കിടിലൻ ലുക്കിൽ വെർട്ടിസ്; 2 ലക്ഷം രൂപയ്ക്ക് ചെയ്ത മോഡിഫിക്കേഷൻ
സെഡാൻ കാറുകൾ മോഡിഫൈ ചെയ്യുമ്പോൾ കാണാൻ തന്നെ പ്രത്യേക അഴകാണ്. വെർട്ടിസ് ഏറ്റവും ജനപ്രിയമായ ഒരു സെഡാനാണ്. ഒരുപാട് ഡിമാൻ്റുളള വാഹനം കൂടിയാണത്. ഇപ്പോഴിതാ വാഹനം മോഡിഫൈ ചെയ്തിരിക്കുന്ന ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്റ്റോക്ക് വേരിയൻ്റിനേക്കാളും അടിപൊളിയായിട്ടുണ്ട് എന്നാണ് വീഡിയോ കണ്ട എല്ലാവരുടേയും അഭിപ്രായം.
Virtus 1.0 TSI ടോപ്പ്-ലൈൻ വേരിയൻ്റ് മുഴുവനായി തന്നെ കസ്റ്റമൈസ് ചെയ്തിരിക്കുകയാണ്. സാറ്റിൻ ബ്ലാക്കിലാണ് കാർ മുഴുവനായി വ്റാപ്പ് ചെയ്തിരിക്കുന്നത്. വാഹനത്തിൻ്റെ ശരിയായ നിറമെന്ന് പറയുന്നത് കാർബൺ സ്റ്റീൽ ഗ്രേയാണ്. കാറിന് സ്‌പോർട്ടി ലുക്ക് ലഭിക്കുന്നതിനായി ചുവന്ന പിൻസ്‌ട്രിപ്പിംഗോടുകൂടിയ ത്രീ-പീസ് യൂണിവേഴ്‌സൽ ഫ്രണ്ട് സ്‌പ്ലിറ്റർ ചേർത്തിരിക്കുന്നു. മുൻവശത്തെ ഫോഗ് ലാമ്പുകളിലും ഹെഡ്‌ലൈറ്റുകളുടെ ത്രോ വർദ്ധിപ്പിക്കുന്നതിനായി 120 വാട്ട് എൽഇഡി ലൈറ്റുകൾ ചേർത്തിട്ടുണ്ട്.

കോണ്ടിനെന്റൽ ടയറുകളുള്ള കസ്റ്റമൈസ്ഡ് 17 ഇഞ്ച് അലോയ് വീലുകളും കാണാം. അലോയ് വീലുകളിൽ ചുവപ്പും കറുപ്പും തീം തുടരുന്നുണ്ട്. ബാഡ്ജിങ്ങുകളും ക്രോമുകളുമാണ് ബാക്കിയുളള മോഡിഫിക്കേഷൻ. എന്നാൽ ഒരു കസ്റ്റമൈസ്ഡ് എക്സ്ഹോസ്റ്റ് കൂടി നൽകണമെന്നാണ് ഉടമയുടെ തീരുമാനം. വാഹനത്തിന് ബോഡി റോൾ കുറവായത് കൊണ്ട് വളരെ സ്മൂത്താണ് ഡ്രൈവ് ചെയ്യാൻ എന്നാണ് ഉടമ പറയുന്നത്.
കാറിന്റെ സ്‌റ്റൈലിങ്ങിൽ സെഡാന്റെ സ്‌പോർട്ടി ശൈലി വർധിപ്പിക്കുന്നതിനായി ചില പൊടികൈകൾ ഫോക്‌സ്‌വാഗൺ പ്രയോഗിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ഒരു പ്രത്യേക റേഡിയേറ്റർ ഗ്രില്ലും റെഡ് ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന് പ്രത്യേക ആകർഷണം നൽകുന്നുണ്ട്. ഇതിനു പുറമെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വെർട്ടിസ് ജിടി പ്ലസിന്റെ പുതിയ 'ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനും' ഫോക്‌സ്‌വാഗൺ അവതരിപ്പിക്കും. എന്നാൽ ഇത് പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും കമ്പനി നിർമിക്കുക.

ആക്റ്റീവ് സിലിണ്ടര്‍ ടെക്നോളജി (ACT) ഉള്ള 1.5 ലിറ്റര്‍ TSI EVO എഞ്ചിനും ഈ സെഡാനില്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍ 147 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് DSG ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ആര്‍ഡിഇ കംപ്ലയിന്റ് എഞ്ചിനുകളുള്ള അപ്ഡേറ്റ് ചെയ്ത വെര്‍ട്ടിസിന്റെ വില 1 ശതമാനം ഫോക്‌സ്‌വാഗണ്‍ കൂട്ടിയിരുന്നു.
ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ബ്രാന്‍ഡിന്റെ മോഡുലാര്‍ ആര്‍ക്കിടെക്ചറിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പായ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഒരുക്കിയിരിക്കുന്നത്. അടിക്കടി വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നും സ്പെഷ്യൽ എഡിഷനുകൾ (Special Edition) സമ്മാനിച്ചും ഇപ്പോഴും പുതുമോടികളായി നിൽക്കാനും കമ്പനി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി പ്ലസ് (Virtus GT Plus) സെഡാന്റെയും ടൈഗൂൺ ജിടി പ്ലസ് (Taigun GT Plus) എസ്‌യുവിയുടെയും മാനുവൽ വേരിയന്റുകൾ അവതരിപ്പിച്ചത്.
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ 160 bhp, ടർബോ പെട്രോൾ എഞ്ചിൻ സഹിതം ഹ്യുണ്ടായി വെർണ പുറത്തിറക്കിയതിന് മറുപടിയായാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിലേക്ക് ഈ പുതിയ വേരിയന്റിന്റെ കൂട്ടിച്ചേർക്കൽ. സെഡാന്റെ ടോപ്പ് എൻഡ് ജിടി പ്ലസ് ട്രിമ്മിൽ മാത്രമേ മാനുവൽ ഓപ്ഷൻ ലഭിക്കൂ. ഇതോടൊപ്പം GT ബാഡ്ജുകളും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അലോയ്‌കളും ഉൾപ്പെടുന്ന GT ലൈൻ ട്രീറ്റ്‌മെന്റും പുതിയ മാനുവൽ പതിപ്പുകൾക്കായി മാറ്റിവെക്കും.
ഈ സ്പെഷ്യൽ എഡിഷൻ മോഡുകൾക്ക് ഒരു പ്രത്യേക 'ഡീപ് ബ്ലാക്ക് പേൾ' ഫിനിഷ് ലഭിക്കും. ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ എല്ലാ വകഭേദങ്ങൾക്കും ഒരു പുതിയ 'ലാവ ബ്ലൂ' കളർ ഓപ്ഷനും ബ്രാൻഡ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത് അടുത്തിടെ സ്കോഡ കുഷാഖ്, സ്ലാവിയ എന്നിവയിൽ അവതരിപ്പിച്ചതിനു സമാനമാണ്. ഇന്റീരിയിറിൽ ഫോക്‌സ്‌വാഗൺ പ്ലേയ്‌ക്കൊപ്പം 10.09 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. മുൻ സീറ്റുകൾ വെന്റിലേറ്റഡ് ഫീച്ചറോടെയാണ് ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications








