ഇതൊക്കെയാണ് മേക്കോവർ; ഗ്യാംഗ്സ്റ്റർ ലുക്കിൽ അടിമുടി മാറ്റങ്ങളുമായി കസ്റ്റം മാരുതി ഈക്കോ

ഇന്ത്യയിൽ വാനുകൾക്ക് വളരെയധികം പ്രചാരമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരുപക്ഷേ ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജനപ്രിയമായ മിനിവാനുകളിൽ ഒന്നാണ് മാരുതി ഓമ്‌നി എന്ന് നിസംശയം പറയാം. ഒരു സ്വകാര്യ വാഹനമെന്ന നിലയിലും കൊമേർഷ്യൽ വാഹനം എന്ന നിലയിലും ഇത് വളരെ ജനപ്രിയമായിരുന്നു.

വർഷങ്ങൾ കടന്നു പോയതിനൊപ്പം പ്രാബല്യത്തിൽ വന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങളും, സുരക്ഷാ നിയമങ്ങളും കാരണം, ഓമ്‌നി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു. ഒമ്നിയുടെ ഗ്യാപ്പ് ഫിൽ ചെയ്യാൻ, ഇക്കോയെ മാരുതി അവതരിപ്പിച്ചു, അത് ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട്. സ്വകാര്യ വിഭാഗത്തിലും കുറച്ച് ഉപഭോക്താക്കളുള്ള ഇക്കോ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു കൊമേർഷ്യൽ കാറാണ് എന്ന് നിസംശയം പറയാം.

അടിമുടി മാറ്റങ്ങളുമായി കസ്റ്റം മാരുതി ഈക്കോ

മാരുതി ഇക്കോയുടെ പരിഷ്‌ക്കരിച്ച പതിപ്പുകൾ ഞങ്ങൾ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ, എന്നാൽ ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്ന വീഡിയോയിൽ, ഒരു ഉടമ തന്റെ 2016 മോഡൽ മാരുതി ഇക്കോയെ അകത്തും പുറത്തും അടിമുടി പരിഷ്‌ക്കരിച്ചിരിക്കുന്നത് കാണാം. മിഹിർ ഗലാത്ത് എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നിരവധി കാറുകളുടെ ഉടമകളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീം ജോംഗ എന്ന ഗ്രൂപ്പിനെ നമുക്ക് വീഡിയോയിൽ കാണാം. ഈ ടീമിലുള്ള പല വാഹനങ്ങളും കൊമേർഷ്യലായി ഉപയോഗിക്കുന്നവയാണ്. അത്തരത്തിലുള്ള ഒരു കാറാണ് വീഡിയോയിലെ ഈ മാരുതി ഇക്കോയും. ഗ്രൂപ്പിലെ തന്നെ ഒരാൾ വാങ്ങിയ കാർ പിന്നീട് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. വർഷങ്ങളായി, ഈ മിനിവാൻ പരിഷ്‌ക്കരിക്കുന്നതിന് ടീം അംഗങ്ങൾ പലവിധ ആശയങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

അടിമുടി മാറ്റങ്ങളുമായി കസ്റ്റം മാരുതി ഈക്കോ

മുൻവശത്ത് നിന്ന് തുടങ്ങിയാൽ, മിനിവാന് ഇപ്പോൾ പ്രൊജക്ടർ ലൈറ്റുകളും കസ്റ്റമൈസ്ഡ് എൽഇഡി DRL -കളുമുള്ള കസ്റ്റം ബിൽറ്റ് ഹെഡ്‌ലാമ്പുകളുമായാണ് വരുന്നത്. പ്രൊജക്ടറിന് ചുറ്റുമുള്ള LED സ്ട്രിപ്പുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിറം മാറ്റാൻ കഴിയുന്നതുമാണ്. അതുപോലെ, ഈ വാനിന്റെ ബമ്പറും കസ്റ്റമൈസ് ചെയ്തിരിക്കുന്നതായി കാണാം.

വാഹനത്തിന് ഇപ്പോൾ മാർക്കർ ലാമ്പുകളുള്ള ഒരു ഫ്രണ്ട് ലിപ്പും ലഭിക്കുന്നു. ഈ ഇക്കോയിൽ ഉപഭോക്താക്കൾ കസ്റ്റം ടെയിൽ ലാമ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോയിൽ പരാമർശിക്കുന്നു. ഒരു നിർമ്മാതാക്കളും ഇക്കോയ്ക്ക് വിപണിയിൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകൾ നിർമ്മിക്കാത്തതിനാൽ അവർ ഇഷ്ടാനുസൃതമായ ലൈറ്റുകൾ തെരഞ്ഞെടുത്തത്.

റെഡ് ഔട്ട്ലൈനുള്ള LED ടെയിൽ ലൈറ്റുകൾ സ്റ്റോക്കിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഈ വാനിന്റെ യഥാർത്ഥ നിറം ബ്ലാക്കാണ് എന്ന് ഉടമ വെളിപ്പെടുത്തുന്നു, ഈ കളർ ഓപ്ഷൻ ഡെലിവറി ലഭിക്കാൻ ഏകദേശം ആറ് മാസത്തോളം കാത്തിരിക്കേണ്ടി വന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൊമേർഷ്യൽ മോഡലിൽ വരുന്ന ഈ കളർ ഷെയ്ഡ് പ്രൈവറ്റ് രജിസ്ട്രേഷനായി മാരുതി വാഗ്ദാനം ചെയ്യുന്നില്ല, പക്ഷേ അവർ ഇത് എങ്ങനെയോ നേടിയെടുത്തു. അടുത്തതായി ഈ ഇക്കോയുടെ പ്രധാന ആകർഷണം എന്നത് വീലുകളാണ്. സ്റ്റോക്ക് 13 ഇഞ്ച് വീലുകൾ നീക്കം ചെയ്ത്, ഉടമ ഇപ്പോൾ 17 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് അലോയി വീലുകൾ ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

അടിമുടി മാറ്റങ്ങളുമായി കസ്റ്റം മാരുതി ഈക്കോ

അലോയി വീലുകൾ യഥാർത്ഥത്തിൽ സ്റ്റോക്ക് സെറ്റപ്പിനേക്കാൽ വളരെ വലുതായിരുന്നു, അതിനാൽ അവ ഇൻസ്റ്റാൾ ചെയ്യാൻ സ്‌പെയ്‌സറുകൾ ഉപയോഗിക്കുകയും മറ്റ് ക്രമീകരണങ്ങൾ അവർ ചെയ്യുകയും ചെയ്തു. ശ്രദ്ധിച്ചു നോക്കിയാൽ, അലോയികൾക്കുള്ളിലും LED -കൾ ഉണ്ട്. പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത ഇന്റീരിയർ ഡിസൈനോടെയാണ് കാർ വരുന്നത്.

ഡാഷ്‌ബോർഡ് റെഡ് ഷേഡിൽ ഹൈഡ്രോ-ഡിപ്പ് ചെയ്‌തിരിക്കുന്നു, അതുപോലെ സ്റ്റിയറിംഗ് വീലിലെ ഹോൺ പാഡിനും ഇതേ ട്രീറ്റ്മെന്റ് ലഭിക്കുനന്നു. വിൻഡ്‌സ്‌ക്രീനിൽ റെഡ് & ബ്ലൂ ഫ്ലാഷറുകളും സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ വളരെ ഉച്ചത്തിലുള്ള എയർ ഹോണും വാഹനത്തിലുണ്ട് (വ്യക്തമായ നിയമലംഘനം). ഈ ഇക്കോയിലെ റൂഫ് ലൈനർ പോലും ഉടമ ബ്ലാക്ക് ഫാബ്രിക്ക് കൊണ്ടി മാറ്റിസ്ഥാപിക്കുന്നു.

ഗിയർ നോബിന് പകരം തലയോട്ടിയുടെ ആകൃതിയിലുള്ള യൂണിറ്റാണ് നൽകിയിരിക്കുന്നത്, സീറ്റ് കവറുകളും ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ്. ഈ മിനിവാനിലെ മൊത്തത്തിലുള്ള കളർ തീം ബ്ലാക്ക് & റെഡ് ആണ്. സീറ്റ് കവറുകളും ഇതേ കോമ്പിനേഷനിൽ പൂർത്തിയാക്കിയിട്ടുണ്ട്. അതോടൊപ്പം വാനിലെ സ്പീക്കർ സംവിധാനവും നവീകരിച്ചിട്ടുണ്ട്. ഇത് ഏറ്റവു മികച്ച ഒരു മോഡിഫിക്കഷൻ അല്ലെങ്കിലും കാണാനുള്ള രസകരമായ ഒരു പ്രോജക്റ്റാണിത്.

More from DriveSpark

Article Published On: Sunday, December 3, 2023, 8:49 [IST]
English summary
Modified gangster looking maruti eeco minivan is a head turner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X