ബാർബി പിങ്കിൽ തിളങ്ങി ഹോണ്ട സിവിക്, വൈറൽ വീഡിയോ കാണാൻ മറക്കരുതേ
രാജ്യത്ത് സാധാരണയായി കാണുന്ന പ്രക്രിയയാണ് വാഹനത്തിൻ്റെ നിറം മാറ്റുന്നത്. എന്നാൽ രാജ്യത്ത് ഇതു വരെ ആർക്കും ഇല്ലാത്ത ഒരു കളർ നിങ്ങൾ സ്വന്തമാക്കിയാൽ എങ്ങനെയിരിക്കും. അത്തരത്തിലൊരു കളറാണ് ഹോണ്ട സിവിക് മോഡലിന് ഉടമ നൽകിയിരിക്കുന്നത്. ബാർബി പിങ്ക് വ്റാപ്പുള്ള ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമൈസ് ചെയ്ത ഹോണ്ട സിവിക് ഇതായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യൻ വിപണിയിലെ പ്രീമിയം സെഡാനാണ് സിവിക്. യുട്യൂബിലെ കാർസ്റ്റൈൽ ഇൻ എന്ന ചാനലാണ് വാഹനത്തിൻ്റെ കൂടുതൽ വിശദാശംങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ കാറിൻ്റെ ഏറ്റവും ആകർഷകമായ ഘടകം അതിൻ്റെ ബാർബി പിങ്ക് റാപ് ആണ്. അതിനൊപ്പം തന്നെ, കാർ ഷോപ്പിലെ ജീവനക്കാർ ഗ്ലോസ് ബ്ലാക്ക് ഘടകങ്ങൾ ചേർക്കുകയും ചെയ്തു. ഡീ-ക്രോം ചെയ്ത ഫ്രണ്ട്, റിയർ ഹോണ്ട ബാഡ്ജുകൾ, ഫ്രണ്ട് ഗ്രില്ലിൽ ഗ്ലോസ് ബ്ലാക്ക് സ്ട്രിപ്പ്, ബമ്പറിലേക്ക് ഒരു ബ്ലാക്ക് ഇൻസേർട്ട്, ബ്ലാക്ക് ഫ്രണ്ട് സ്പ്ലിറ്റർ എന്നിവ നിങ്ങൾക്ക് കാണാം. വശങ്ങളിലേക്ക് നോക്കിയാൽ, പിങ്ക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ കറുത്ത അലോയ് വീലുകൾ കാറിന് ലഭിക്കുന്നു.

മാത്രമല്ല, ബ്ലാക്ക് സൈഡ് പില്ലറുകൾ, ഒആർവിഎം, ഡോർ ഹാൻഡിലുകൾ, സൈഡ് ബോഡി പാനലുകൾ എന്നിവയെല്ലാമുണ്ട്. പിൻഭാഗത്ത്, ടെയിൽലാമ്പുകളെ കണക്ട് ചെയ്യിക്കുന്ന ഗ്ലോസ് ബ്ലാക്ക് പാനലുകൾക്കൊപ്പം ഒരു വലിയ ബാക്ക് സ്‌പോയിലറും കാർബൺ ഫൈബർ റാപ് റൂഫും കാറിന് നൽകിയിട്ടുണ്ട്.അകത്ത് മഞ്ഞ, കറുപ്പ് നിറങ്ങളിലാണ് ക്യാബിൻ പൂർത്തിയാക്കിയിരിക്കുന്നത്. മെറ്റീരിയലുകൾക്കൊപ്പം സീറ്റുകൾക്ക് അധിക കുഷ്യനിംഗ് ലഭിക്കും.
സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ, സെൻ്റർ കൺസോൾ, റൂഫ് എന്നിവയുൾപ്പെടെ മുഴുവൻ ക്യാബിനിലും മഞ്ഞ, കറുപ്പ് നിറങ്ങളുടെ കോമ്പിനേഷൻ പ്രവർത്തിക്കുന്നു. അതിനുമുകളിൽ, രാത്രി സവാരിയിൽ വെളിച്ചം നൽകുന്ന രീതിയിൽ റൂഫിൽ ലൈറ്റിങ്ങ് നൽകിയിട്ടുണ്ട്. കൂടാതെ, സെൻ്റർ കൺസോളിൽ ആംബിയൻ്റ് ലൈറ്റിംഗും കാർബൺ ഫൈബർ ഘടകങ്ങളും സിവിക്കിന് ലഭിക്കുന്നു.മഞ്ഞ കളറിൽ പൈപ്പിംഗ് ഉപയോഗിച്ച് അകത്ത് 9 ഡി മാറ്റുകൾ നൽകിയിട്ടുണ്ട്.

ഇലക്ട്രിക് സൺറൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ലെതർ സീറ്റുകള്‍, കൊളീഷന്‍ വാര്‍ണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് സിവികിന്. ഹോണ്ടയുടെ മറ്റ് കാറുകളുടെ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ 2024 സെപ്റ്റംബർ മാസത്തേക്കായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട
വേരിയന്റിനെ ആശ്രയിച്ച് എലിവേറ്റിൽ ഈ മാസം 75,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. 6 എയർബാഗുകൾ, ത്രീ-പോയിൻ്റ് ELR സീറ്റ് ബെൽറ്റുകൾ, അഞ്ച് സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടെയുള്ള അധിക സുരക്ഷാ സാങ്കേതികതകളോടെ എസ്‌യുവി ഏപ്രിലിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

മിഡ്-സൈസ് സെഡാനനായ സിറ്റിയെ അധിക സുരക്ഷാ ഫീച്ചറുകളോടെ ഹോണ്ട അടുത്തിടെ പരിഷ്ക്കരിക്കുകയുണ്ടായി. എലിവേറ്റിനെ പോലെ ഈ അപ്‌ഡേറ്റിന് മുമ്പ് നിർമിച്ച മോഡലുകളുടെ വിറ്റഴിക്കാത്ത സ്റ്റോക്കുകൾക്കാണ് കമ്പനി ഓഫറിട്ടിരിക്കുന്നത്. അതും ഈ മാസം വാങ്ങുകയാണെങ്കിൽ 1.14 ലക്ഷം രൂപ വരെയാണ് ലാഭിക്കാനാവുന്നത്. ഇനി എല്ലാ സജ്ജീകരണങ്ങളുമുള്ള പുതുക്കിയ പതിപ്പ് മതിയെങ്കിൽ 94,000 രൂപ വരെ ഓഫർ ലഭിക്കും.
സിറ്റിയുടെ മൈലേജുള്ള ഹൈബ്രിഡ് സെഡാൻ വാങ്ങുന്നവരെ ഈ മാസം കാത്തിരിക്കുന്നത് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും കോംപ്ലിമെൻ്ററിയായി 20,000 രൂപയുടെ 3 വർഷത്തെ സർവീസ് പാക്കേജുമാണ്. 19 ലക്ഷം രൂപ മുതൽ വിലയുള്ള സിറ്റി ഹൈബ്രിഡിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെന്നതിനാൽ വാങ്ങിയിട്ടാൽ മുതലാണ് കേട്ടോ. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇ-സിവിടി ഗിയർബോക്സും ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








