റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

രാജ്യത്തെ ഏറ്റവും ഐതിഹാസികമായ വാഹനങ്ങളിൽ ഒന്നാണ് മാരുതി 800. ഇന്ത്യയിലെ മിക്ക ആളുകളും ഒരിക്കൽ എങ്കിലും തങ്ങളുടെ കുടുംബത്തിൽ ഒരു 800 സ്വന്തമാക്കിയിട്ടുള്ളവരാണ്. മാരുതി 800 -ന് 31 വർഷം ഉത്പാദനം ഉണ്ടായിരുന്നു, 2014 വരെ ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ, ഇപ്പോഴും ഒരു കേടുപാടും ഇല്ലാതെ പ്രവർത്തിക്കുന്ന 800 നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. വാഹനത്തിന്റെ പരിഷ്കരിച്ച പല മോഡലുകളും ഇതിനകം നാം കണ്ടിട്ടുണ്ട്, ഈ ലേഖനത്തിലും അത്തരത്തിൽ വിപുലമായി പരിഷ്കരിച്ച ഒരു മാരുതി 800 ആണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ചിത്രങ്ങളിൽ നിന്ന് ഈ 800 ഇപ്പോൾ ബ്രൈറ്റ് റെഡ് ഷേഡിലും റൂഫ് ബ്ലാക്ക് നിറത്തിലുമാണ് പൂർത്തിയാക്കിയിരിക്കുന്നക് എന്ന് നമുക്ക് കാണാൻ കഴിയും. വാഹനത്തിന്റെ ഫ്രണ്ട് ബമ്പർ പുതിയ യൂണിറ്റാണ്, അത് ഇപ്പോൾ കൂടുതൽ ഡീപ്പും കൂടുതൽ അഗ്രസ്സീവുമാണ്. ഇരുവശത്തും എംബെഡി ചെയ്ത നാല് എൽഇഡികളും ഇതിൽ ഉണ്ട്.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ഹാച്ച്ബാക്കിൽ കൂടുതൽ സ്പോർട്ടി ആയി തോന്നിക്കുന്ന ഒരു ഫ്രണ്ട് സ്പ്ലിറ്ററും ചേർത്തിട്ടുണ്ട്. ഹ്യുണ്ടായി i20 -ൽ നിന്നാണ് ഈ സ്പ്ലിറ്റർ എടുത്തിരിക്കുന്നത്. 800 -ന്റെ ഗ്രില്ല് ഇപ്പോൾ ബ്ലാക്ക് നിറത്തിൽ തീർത്തിരിക്കുന്നു, ഹെഡ്‌ലാമ്പുകൾക്ക് സ്മോക്ക്ഡ് ഇഫക്റ്റും നൽകിയിരിക്കുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

വശങ്ങളിൽ വാഹനത്തിന് സൈഡ് സ്കേർട്ടുകളും വിൻഡോകൾക്ക് ബ്ലാക്ക് ടിന്റും നൽകിയിരിക്കുന്നു. സ്റ്റോക്ക് മാരുതി 800 -ൽ വരുന്ന സ്റ്റീൽ റിമ്മുകൾ ഉടമ ക്രോം അലോയി വീലുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചിരിക്കുന്നു. 13 ഇഞ്ച് വലിപ്പവും 175 സെക്ഷൻ ടയറുകളും ഉപയോഗിക്കുന്ന 8J റിമ്മുകളാണ് ഇപ്പോൾ ഈ 800 -ൽ വരുന്നത്.

Image Courtesy: Mr. Midhun And modified_car_lover_

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

വാഹനത്തിന്റെ എഞ്ചിന് പരിഷ്കരണം ഒന്നു ലഭിച്ചിട്ടില്ല. അതിനാൽ, ഇത് ഇപ്പോഴും 796 സിസി, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. എഞ്ചിൻ 37 bhp കരുത്തും 59 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് നാല് സ്പീഡ് മാനുവൽ ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ഇത് കൂടാതെ മാരുതി പിന്നീട് 45 bhp വരെ കരുത്ത് വർധിപ്പിക്കുകയും ഒരു അഞ്ച്-സ്പീഡ് ഗിയർബോക്സ് യൂണിറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

1983 -ലാണ് 800 രാജ്യത്ത് പുറത്തിറക്കിയത്, ഇത് ഏറ്റവും കൂടുതൽ കാലം ഉൽപ്പാദിപ്പിക്കപ്പെട്ട കാറുകളിൽ ഒന്നായി മാറി. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് വാഹനം കൂടിയായിരുന്നു ഇത്.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ഈ സവിശേഷത 800 -ന്റെ വില ഗണ്യമായി കുറച്ചു. അതിനാൽ, നിർമ്മാതാക്കൾക്ക് വാഹനത്തിന് വളരെ മത്സരാധിഷ്ഠിതമായ വില നൽകാൻ കഴിഞ്ഞു. ഇന്ത്യയിലെ പല വീടുകളിലും ആദ്യത്തെ വാഹനമായിരുന്നു 800.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ആദ്യം, 800 CKD അഥവാ കംപ്ലീറ്റ്ലി നോക്ക് ഡൗൺ യൂണിറ്റായി ഇന്ത്യയിലേക്ക് കൊണ്ടുവന്നു, ഇതിന് ഏകദേശം 47,500 രൂപ വിലയുണ്ടായിരുന്നു. 800 -ന്റെ ആദ്യ തലമുറ സുസുക്കി ഫ്രോണ്ടെ SS80 അടിസ്ഥാനമാക്കിയുള്ളതാണ്.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ഹിന്ദുസ്ഥാൻ അംബാസഡർമാർ, പ്രീമിയർ പദ്മിനി തുടങ്ങിയ വാഹനങ്ങൾക്കെതിരെയാണ് മാരുതി 800 മത്സരിച്ചത്. എന്നിരുന്നാലും, 800 കൂടുതൽ താങ്ങാവുന്നതും ഇന്ധനക്ഷമതയുള്ളതും ഡ്രൈവ് ചെയ്യാൻ എളുപ്പവും താരതമ്യേന കൂടുതൽ ആധുനിക സവിശേഷതകളുമായാണ് വന്നത്.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

മാരുതി 800 -നെ ഒടുക്കിയത് സഹോദരങ്ങളുടെ മത്സരമാണ്. മാരുതി സുസുക്കിയുടെ മോഡൽ നിരയിൽ ആൾട്ടോയും ഉണ്ടായിരുന്നു, പക്ഷേ 800 -നെ അപേക്ഷിച്ച് ആൾട്ടോ നന്നായി വിറ്റു പോയില്ല.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

ട്രസ്റ്റ് ഫാക്ടർ കാരണം ആളുകൾ അപ്പോഴും 800 വാങ്ങിക്കൊണ്ടിരുന്നു, കൂടാതെ അതിന്റെ വില ആൾട്ടോയേക്കാൾ കുറവുമായിരുന്നു. 800 -ന്റെ F8D എഞ്ചിന്റെ ശക്തമായി പുനർനിർമ്മിച്ച പതിപ്പാണ് ആൾട്ടോ ഉപയോഗിച്ചത്. ഇത് 47 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

മാരുതി സുസുക്കി ഇപ്പോൾ സെലേറിയോയുടെ പുതിയ തലമുറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നവംബർ 10 -ന് ഇത് ഇന്ത്യയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

പുതിയ സെലറിയോ കമ്പനിയുടെ ആധുനിക HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, നിലവിലെ സെലെറിയോയിൽ നാം ഇതുവരെ കണ്ട ടോൾ ബോയ് രൂപകൽപ്പന നിർമ്മാതാക്കൾ ഉപേക്ഷിക്കും.

റെഡ് ഷേഡിൽ ലോ റൈഡിംഗ് ഡ്രമാറ്റിക് ലുക്കിൽ പരിഷ്കരിച്ച Maruti 800

പുറംഭാഗം വളരെയധികം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, ഹാച്ച്ബാക്കിന്റെ അളവുകളും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയിൽ വരുന്ന K10 C പെട്രോൾ എഞ്ചിനിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യുകയുള്ളൂ. ഹാച്ച്ബാക്കിന്റെ മൈലേജ് ലിറ്ററിന് ഏകദേശം 26 കിലോമീറ്റർ ആയിരിക്കും.

Most Read Articles

Malayalam
English summary
Modified maruti 800 looks mindblowing with dramatic looks in bright red shade
Story first published: Friday, October 22, 2021, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X