മാരുതി പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല, കസ്റ്റമൈസ് ചെയ്ത ബ്രെസ കണ്ടാൽ കണ്ണുതളളും
മാരുതി സുസുക്കിയുടെ രാജ്യത്തെ മികച്ച വിൽപ്പനയുളള മോഡലുകളിൽ മുന്നിൽ തന്നെയാണ് ബ്രെസയുടെ സ്ഥാനം. എല്ലാ തികഞ്ഞ ഒരു എസ്‌യുവി എന്ന രീതിയിലും ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV3XO എന്നീ മോഡലുകൾക്കെതിരെ മത്സരിച്ച് നിൽക്കുന്നുമുണ്ട്. കസ്റ്റമൈസേഷൻ്റെ കാര്യത്തിൽ ഇന്ത്യ വേറെ ലെവലാണെന്ന് അറിയാമല്ലോ. പല കസ്റ്റമൈസേഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്തരത്തിലൊരു മാരുതി സുസുക്കി ബ്രെസയുടെ കസ്റ്റമൈസേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മുൻവശത്തായി, ബ്ലാക്കിൽ തീർത്ത ബോണറ്റാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്, ഹണികോമ്പ് പാറ്റേണുള്ള പുതിയ വീതിയുള്ള ഗ്രിൽ, ഓക്സിലറി എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാം ഉണ്ട്. വശങ്ങളിലേക്ക് നോക്കിയാൽ ഡോർ പാനലുകളിൽ ഉറപ്പുള്ള സ്കിർട്ടുകളും, മനോഹരമായ 17 ഇഞ്ച് ആഫ്റ്റർമാർക്കറ്റ് അലോയ്കൾ, ബോഡി ഗ്രാഫിക്സ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്. പിന്നിൽ, ഇതിന് പുതിയതും വലിപ്പമുളള റൂഫ്-മൗണ്ടഡ് സ്‌പോയിലർ, സി-പില്ലർ-മൗണ്ടഡ് എൽഇഡി ടെയിൽലാമ്പുകൾ, ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഡിഫ്യൂസറുള്ള വളരെ സ്‌പോർട്ടി ബമ്പർ എന്നിവ ലഭിക്കുന്നുണ്ട്.

550 ലിറ്റർ സ്റ്റോറേജ് സ്‌പേസ് കൂടി ചേർക്കുന്നതിന് വേണ്ടി റൂഫിൽ ഒരു സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. എസ്‌യുവിക്ക് പുതിയ കസ്റ്റം ലെതർ സീറ്റുകളും ആർപിഎം, ബാറ്ററി, താപനില എന്നിവയ്‌ക്കായി എ-പില്ലർ-മൗണ്ടഡ് ഡിസ്‌പ്ലേകളും അകത്ത് നൽകിയിട്ടുണ്ട്. ആഫ്റ്റർമാർക്കറ്റ് ആൻഡ്രോയിഡ് ടച്ച്‌സ്‌ക്രീൻ, 4K റെക്കോർഡിംഗുള്ള ഫ്രണ്ട് ആൻഡ് ബാക്ക് ഡാഷ്‌ക്യാം, എയർ സസ്‌പെൻഷൻ ബട്ടണുകൾ എല്ലാം നൽകിയിട്ടുണ്ട്.
2023 ജൂലൈയിൽ, മാരുതി ബ്രെസ ശ്രേണിയെ വളരെ നിശബ്ദമായി പുനർനിർമ്മിക്കുകയും കോംപാക്ട് എസ്‌യുവിയുടെ മാനുവൽ പതിപ്പുകളിൽ നിന്ന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നീക്കം ചെയ്യാൻ ഈ അവസരം മുതലെടുക്കുകയും ചെയ്തു. കമ്പനി ഇന്ധനം ലാഭിക്കുന്ന സാങ്കേതികവിദ്യ വീണ്ടും അവതരിപ്പിച്ചിരുന്നു. 11.05 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മൈൽഡ് ഹൈബ്രിഡ് ടെക്ക് വാഗ്ദാനം ചെയ്യുന്നത്.
ബ്രെസയുടെ ടോപ്പ് സ്പെക്ക് ZXi, ZXi+ മാനുവൽ വേരിയന്റുകളിൽ മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജി വീണ്ടും അവതരിപ്പിക്കാൻ മാരുതി തീരുമാനിച്ചു, യഥാക്രമം 11.05 ലക്ഷം രൂപയും 12.48 ലക്ഷം രൂപയുമാണ് ഇവയുടെ എക്സ്-ഷോറൂം വില. മുമ്പ് ഈ സംവിധാനം, VXi AT (11.15 ലക്ഷം രൂപ), ZXi AT (12.55 ലക്ഷം രൂപ), ZXi + AT (13.98 ലക്ഷം രൂപ) എന്നീ വേരിയന്റുകളിലും ലഭ്യമായിരുന്നു.
ടോപ്പ് സ്പെക്ക് ബ്രെസയുടെ മൈലേജ് കണക്കുകൾ ലിറ്ററിന് 17.38 കിലോമീറ്ററിൽ നിന്ന് ലിറ്ററിന് 19.89 കിലോമീറ്റർ ആയി വർധിച്ചു. ബ്രെസയുടെ 103 bhp പവർ പുറപ്പെടുവിക്കുന്ന K15C എഞ്ചിൻ നിർത്തുന്നതിന് മുമ്പ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ വിതരണം ചെയ്തിരുന്ന ലിറ്ററിന് 20.5 കിലോമീറ്റർ എന്ന മൈലേജിനേക്കാൾ വളരെ കുറവാണ് ഈ കണക്ക് എന്നത് ശ്രദ്ധേയമാണ്.

ഈ പതിപ്പിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോ ഓട്ടോമാറ്റിക് ഓപ്ഷനോ ലഭിക്കുന്നില്ലെങ്കിലും ബ്രെസ സിഎൻജി രൂപത്തിലും ലഭ്യമാണ്. ബ്രെസയുടെ എതിരാളികളായ കിയ സോനെറ്റ് പെട്രോൾ മാനുവലിയ ലിറ്ററിന് 18.83 കിലോമീറ്ററും, ടർബോ പെട്രോൾ മാനുവലിൽ 18.7 കിലോമീറ്ററും, ടർബോ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിൽ 19.2 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








