താക്കീതില്ല, ഓണ്‍ലി ആക്ഷന്‍... മോഡിഫൈഡ് സൈലന്‍സറുള്ള ബുള്ളറ്റുകള്‍ പൊലീസ് ചെയ്തത് കണ്ടോ

ഇന്ത്യയില്‍ വാഹന മോഡിഫിക്കേഷന് പേരുകേട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം. ഫൈനും മറ്റ് ശിക്ഷാനടപടികളും എത്ര കര്‍ശനമാക്കിയാലും നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്ന പ്രവണതക്ക് വലിയ കുറവൊന്നുമില്ല. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സ്ഥിരമായി കണ്ട് വരുന്ന ഒരു മോഡിഫിക്കേഷനാണ് സൈലന്‍സര്‍ മാറ്റുന്നത്.

ഐക്കണിക് എക്‌സ്‌ഹോസ്റ്റ് നോട്ട് കൊണ്ട് പ്രശ്‌സ്തമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ സൈലന്‍സറുകളാണ് പലപ്പോഴും കൂടുതല്‍ പരിഷ്‌ക്കരിക്കാരങ്ങള്‍ക്ക് വിധേയമാകാറുള്ളത്. വളരെയധികം ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന മലിനീകരണം കൂട്ടുന്ന ഇത്തരം സൈലന്‍സറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പൊതുജനങ്ങള്‍ക്ക് ശല്യമാണെന്നത് പറയേണ്ടതില്ലെല്ലോ. ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ സൈലന്‍സറുകള്‍ പരിഷ്‌കരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

pune traffic police crushes 571 illegal silencers

എന്നാല്‍ നിയമം കാറ്റില്‍ പറത്തി ഇപ്പോഴും നല്ല 'പൊട്ടുള്ള' സൈലന്‍സറുകള്‍ ബൈക്കില്‍ ഘടിപ്പിക്കുന്ന ഒത്തിരി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നമുക്ക് ചുറ്റുമുണ്ട്. എത്ര ശിക്ഷിച്ചിട്ടും പഠിക്കാത്ത ഇത്തരക്കാര്‍ക്കെതിരെ അധികാരികള്‍ ഇപ്പോള്‍ കര്‍ശന നടപടികള്‍ സ്വീകരച്ച് വരികയാണ്. പലപ്പോഴും അനധികൃത സൈലന്‍സറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ചുമത്തി വിട്ടയക്കാറാണ് പതിവ്. എന്നാല്‍ ഇത്തരക്കാര്‍ സൈലന്‍സര്‍ മാറാന്‍ തയാറാകാതെ അടുത്ത തവണ പിടിക്കപ്പെടുന്നത് വരെ സൈ്വര വിഹാരം നടത്തുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പൂനെ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അനധികൃത സൈലന്‍സറുകള്‍ ഘടിപ്പിച്ച 571 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ ബൈക്കുകള്‍ പിടികൂടിയെന്ന് മാത്രമല്ല അവയില്‍ ഘടിപ്പിച്ച സൈലന്‍സറുകള്‍ അഴിച്ചുമാറ്റി നശിപ്പിക്കുകയും ചെയ്തു. പിടികൂടിയ ബൈക്കുകളില്‍ നിന്ന് അഴിച്ചുമാറ്റിയ സൈലന്‍സറുകള്‍ നിരത്തിവെച്ച് അവക്ക് മുകളിലൂടെ റോഡ് റോളര്‍ കയറ്റി ഇറക്കുകയായിരുന്നു.

pune traffic police crushes 571 illegal silencers

സൈലന്‍സറുകള്‍ നശിപ്പിച്ച് കഴിഞ്ഞ ശേഷം പൊലീസ് പരിപാടി അവിടെ അവസാനിപ്പിച്ചുവെന്ന് കരുതിയാല്‍ തെറ്റി. അവര്‍ സൈലന്‍സര്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ചു. ഈ ദൃശ്യങ്ങള്‍ വൈറലായി മാറി. നിയമവിരുദ്ധമായ സൈലന്‍സറുകള്‍ ഉപയോഗിച്ച് ഇനി ആരും ബൈക്ക് ഓടിക്കാതിരിക്കാനാണ് പൊലീസ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എന്നീ ബൈക്കുകളാണ് പൂനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മാത്രമല്ല മോഡിഫൈഡ് സൈലന്‍സറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പൊതുജനങ്ങള്‍ക്കായി പുതിയ വാട്‌സ്ആപ്പ് നമ്പറും പൂനെ പൊലീസ് ആരംഭിച്ചു. ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകളുള്ള മോട്ടോര്‍സൈക്കിളുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് പൊതുജനങ്ങള്‍ ചെയ്യേണ്ടത്.

pune traffic police crushes 571 illegal silencers

ഇതാദ്യമായല്ല റോഡ് റോളര്‍ സൈലന്‍സറുകള്‍ നശിക്കുന്നത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ അധികാരികള്‍ മോഡിഫൈഡ് സൈലന്‍സറുകള്‍ക്കെതിരെ ഇത്തരം കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ ആയിരത്തോളം വാഹനങ്ങളുടെ സൈലന്‍സര്‍ നശിപ്പിച്ചാണ് ഹൈദരാബാദ് പൊലീസ് ബൈക്കുടമകള്‍ക്ക് ശക്ത്മായ താക്കീത് നല്‍കിയത്. സമാനമായ രീതിയില്‍ ഗോവ പൊലീസും 40 മോട്ടോര്‍സൈക്കിളുകള്‍ പിടികൂടിയിരുന്നു.

അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും ഈ പ്രവണതക്ക് കുറവ് വരുന്നില്ലെന്നതാണ് സങ്കടകരം. പൂനെയിലെ പൊലീസ് ഗതാഗത വകുപ്പും സ്വീകരിച്ച നടപടി തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. നിയമവിരുദ്ധമായ സൈലന്‍സറുകള്‍ ഉപയോഗിച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്കിടയില്‍ ഇത് അവബോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ നടപടികള്‍ പൂനെയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ സാധ്യതയില്ല. വരും ദിവസങ്ങളില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ നടപടികള്‍ ഉണ്ടായേക്കാം.

അതുകൊണ്ട് നിങ്ങളുടെ ബൈക്കുകളില്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത സൈലന്‍സറുകളാണുള്ളതെങ്കില്‍ ഉടന്‍ തന്നെ അഴിച്ചുമാറ്റുന്നതാണ് നല്ലത്. പൊലീസ് പിടികൂടിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാവില്ല. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് ഈ വിവരം അറിയില്ലെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ. മാത്രമല്ല പൊലീസിന്റെ ഈ ഒരു നടപടിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, February 15, 2024, 17:45 [IST]
English summary
Modified motorcycle silencers crushed by pune police using road roller viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X