ട്രാക്ടര്‍ ടയറുമായൊരു ബുള്ളറ്റ് — വീഡിയോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഡിഫൈ ചെയ്യപ്പെടുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണെന്നതില്‍ സംശയമില്ല. നിങ്ങള്‍ കാണുന്ന ഏതൊരു എന്‍ഫീല്‍ഡ് ബൈക്കുടമയും ഏതെങ്കിലും തരത്തില്‍ തന്റെ ബൈക്ക് മോഡിഫൈ ചെയ്തിട്ടുണ്ടാവും. പോയ കുറെ വര്‍ഷങ്ങളായി രാജ്യത്തെ മോഡിഫിക്കേഷന്‍ ഗ്യാരേജുകളെല്ലാം തന്നെ കസ്റ്റമൈസ് ചെയ്തതും മോഡിഫൈ ചെയ്തതുമായ ഒരുപിടി നല്ല ബൈക്കുകളെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തുകളിലൂടെ പോവുമ്പോള്‍ മറ്റുള്ളവര്‍ അസൂയയോടെ മാത്രം നോക്കുന്ന ചുരുക്കം ചില മോഡിഫൈഡ് ബൈക്കുകള്‍ മാത്രമെ കാണൂ.

ട്രാക്ടര്‍ ടയറുമായൊരു ബുള്ളറ്റ് — വീഡിയോ

അത്തരത്തിലൊന്നാണ് താഴെയുള്ള വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. നമ്മള്‍ ഇതുവരെ കണ്ട എന്‍ഫീല്‍ഡ് ബൈക്കുകളെക്കാളും വലിയ ടയറുകളാണ് ഈ ബൈക്കിനുള്ളത്. ഇത് തന്നെയാണ് ഈ ബൈക്കിന് കാഴ്ചയില്‍ രാജകീയമായ പ്രൗഢി നല്‍കിയിരിക്കുന്നതും. മണി ഗില്‍ എന്ന വ്യക്തിയുടേതാണ് വീഡിയോയില്‍ കാണുന്ന ഈ ബൈക്ക്.

ട്രാക്ടര്‍ ടയറുമായൊരു ബുള്ളറ്റ് — വീഡിയോ

സ്വിംഗ്ആം, എഞ്ചിന്‍ എന്നിവ ഒഴികെയുള്ള ബൈക്കിന്റെ മിക്ക ഭാഗങ്ങളും മോഡിഫൈ ചെയ്തിരിക്കാനാണ് സാധ്യത. ബൈക്കിന്റെ വീലായി ഉപയോഗിച്ചിരിക്കുന്നത് ട്രാക്ടറിന്റെ ടയറാണെന്നിരിക്കെ പ്രധാനമായും ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകവും ഇത് തന്നെയാണ്.

ട്രാക്ടര്‍ ടയറുമായൊരു ബുള്ളറ്റ് — വീഡിയോ

ഭീമാകരാമായ ടയറുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ തന്നെയാണ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റാണ് ഹെഡ്‌ലാമ്പ്. ഹാന്‍ഡില്‍ബാറാകട്ടെ 'C' ആകൃതിയുള്ളതും. ബൈക്കിലെ മറ്റു ഘടകങ്ങള്‍ പരിഷ്‌ക്കരിച്ചത് പോലെ ഇന്ധന ടാങ്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹാര്‍ലി പീനട്ട് ടാങ്ക് ശൈലിയിലാണ് ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.

ട്രാക്ടര്‍ ടയറുമായൊരു ബുള്ളറ്റ് — വീഡിയോ

ആകാരത്തിനനുസരിച്ചുള്ള ശബ്ദം ലഭിക്കുന്ന രീതിയിലാണ് എക്‌സോസ്റ്റ് സംവിധാനം കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. സിയാന്‍ - വൈറ്റ് കോമ്പിനേഷനാണ് ബൈക്കിന്റെ നിറം. ഏതായായും ഇത്തരത്തിലുള്ള ഭീമാകാരമായ മോഡിഫിക്കേഷനുകള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. വലിയ ടയറുകള്‍ ബൈക്ക് നിയന്ത്രിക്കുന്നതില്‍ റൈഡറെ ബുദ്ധിമുട്ടിക്കും എന്ന് മാത്രമല്ല ബൈക്കിന്റെ ഇന്ധക്ഷമത കുറയക്കുകയും ചെയ്യും.

തിരക്കുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതിന്റെ വൈഡ് ഹാന്‍ഡില്‍ബാര്‍ നല്‍കുന്ന തലവേദന വേറെ. ഈ ഭീമന്‍ ബൈക്ക് കൊണ്ട് തിരക്കുള്ള റോഡില്‍ ഇറങ്ങിയാല്‍ ഒരു ചെറിയ അബദ്ധം പോലും വലിയ അപകടങ്ങള്‍ക്ക് വഴിവച്ചേക്കാം. എന്നാല്‍ ബൈക്ക് മോഡിഫൈ ചെയ്യുന്നത് നല്ലതല്ല എന്നല്ല പറയുന്നത്. മികച്ചൊരു മെക്കാനിക്കിനെ ഉപയോഗിച്ച് നിങ്ങളുടെ അഭിരുചിയ്‌ക്കൊത്ത് ബൈക്ക് മോഡിഫൈ ചെയ്യുക. എക്‌സ്ട്രീം മോഡിഫിക്കേഷനുകള്‍ കഴിവതും ഒഴിവാക്കുക.

Source: Cartoq

Most Read Articles

Malayalam
English summary
here's the royal enfield bike with tractotr tyres: read in malayalam
Story first published: Tuesday, February 12, 2019, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X