കഴുത്തറ്റം വെളളത്തിൽ പോലും രക്ഷകനായി ഈ ബൊലേറോ എത്തും, എംവിഡി മാമൻമാർ ഇവരെ ക്രൂശിക്കരുതേ

4x4 വാഹനം എന്ന് കേട്ടാൽ മലയും കുന്നും കയറിപോകാൻ കഴിയുന്ന വാഹനമെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ജീവൻ രക്ഷിക്കാൻ പോലും അതിന് സാധിക്കുമെന്ന് ആരും വിചാരിക്കില്ല. വലിയ വീലും, കണ്ണടിച്ചു പോകുന്ന തരത്തിലുളള ലൈറ്റുകളും ഘടിപ്പിച്ച് നാട്ടുകാരെ ശല്യം ചെയ്യുന്നവരാണ് ഓഫ്റോഡ് വാഹനമുടമകൾ എന്ന ചിന്ത മാറ്റിയെഴുതിച്ചത് 2018 -ലെ പ്രളയമായിരുന്നു. പലയിടത്തും കുടുങ്ങിപോയവരെ സ്വന്തം ജീവൻ പോലും നോക്കാതെ വാഹനവുമായി പോയി രക്ഷപ്പെടുത്തയവരാണ് അവർ. എംവിഡി മാമൻമാർ അനധികൃത കസ്റ്റമൈസേഷൻ എന്ന് പറഞ്ഞ് പിഴയടപ്പിച്ചവർ തന്നെ അവരുടെ സഹായം അഭ്യർത്ഥിക്കേണ്ടി വന്നു.

ആരേയും കുറപ്പെടുത്തുകയല്ല, ആവശ്യം കഴിഞ്ഞ് അവരെ അവഗണിച്ചു എന്ന തോന്നലുണ്ടാക്കരുത്. വയനാട്ടിലെ ദുരന്തത്തിലും ഓഫ്റോഡ് വാഹനമുടമകൾ തന്നാൽ കഴിയുന്ന വിധത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോൾ നിരവധി ഓഫ്റോഡ വാഹനമുടമകൾ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയിൽ ചിലതൊക്കെ നിങ്ങളുടെ ശ്രദ്ധയിപെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.തുടർന്ന് വായിക്കാൻ മറക്കരുതേ.

വിവിധ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യത്തെ വീഡിയോയിൽ, പഴയ തലമുറയിലെ മഹീന്ദ്ര ബൊലേറോ വെള്ളം നിറഞ്ഞ റോഡിലൂടെ കാണആം. സ്‌നോർക്കൽ ഉപയോഗിച്ചാണ് എസ്‌യുവി പരിഷ്‌കരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു പ്രശ്നവുമില്ലാതെ എസ്‌യുവി വെള്ളത്തിലൂടെ പോകുന്നുണ്ട്. എസ്‌യുവിക്കുള്ളിൽ കുറഞ്ഞത് നാല് പേരെങ്കിലും ഉണ്ട്. വെള്ളം നിറഞ്ഞ ഒരു വീടിൻ്റെ പൂമുഖത്തേക്ക് എസ്‌യുവി പോകുന്നത്.

മഹീന്ദ്ര ബൊലേറോയുടെ വിൻഡോ ലൈൻ വരെ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ക്യാബിനിലേക്ക് കയറിയെങ്കിലും ഇത് വളരെ കുറച്ച് ഇലക്ട്രോണിക്സ് ഉള്ള വളരെ പഴയ മോഡലായതിനാൽ, ഉടമയ്ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. അവൻ അനായാസമായി എസ്‌യുവി ഓടിക്കുന്നുണ്ട്. ബൊലേറോ ഓടിച്ച് വീട്ടിലെത്തുകയും അവിടെ താമസിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്നുണ്ട്. വെള്ളത്തിന് ആഴം കൂടിയതിനാൽ എസ്‌യുവിയുടെ മേൽക്കൂരയിലും ബോണറ്റിലും താമസക്കാരെ ഇരുത്തി റോഡിലേയ്ക്കെത്തിച്ചു.

കൂടുതലും ആളുകൾ മഹീന്ദ്രയുടെ വാഹനങ്ങളാണ് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് അനധികൃത മോഡിഫിക്കേഷൻ സാധ്യമല്ല, എന്നാൽ ഇത്തരം പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ ഇത്തരം വാഹനങ്ങളാണ് കൂടുതൽ സഹായകരമാകുന്നത്. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോൾ സഹായിക്കാൻ ഓഫ്-റോഡേഴ്‌സ് കമ്മ്യൂണിറ്റി ഒത്തുചേരുന്നത് ഇതാദ്യമായല്ല കാണുന്നത്. 2018 ൽ, കേരളം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചപ്പോൾ, നിരവധി 4×4 ഉടമകൾ ചെളി ട്രാക്കുകളുള്ള മലയോര പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അവരുടെ വാഹനങ്ങൾ ഉപയോഗിച്ചു.

ബൊലെറോയുടെ വിവരങ്ങളിലേക്ക് കൂടി നോക്കിയാൽ ഒരുകാലത്ത് ഫോർ വീൽ ഡ്രൈവ് സിസ്റ്റം ലഭിച്ചിരുന്ന ബൊലേറോയ്ക്ക് ഇപ്പോൾ ഇത് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം. നിലവിൽ ഒരു റിയർ വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് എസ്‌യുവി എത്തുന്നത്. കൂടാതെ 75 bhp മാക്സ് പവറും 210 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ത്രീ സിലിണ്ടർ mHawk75 ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഫാൻസി കംഫർട്ട് ഫീച്ചറുകളും ഹൈൻ എൻഡ് സേഫ്റ്റി എക്യുപ്മെന്റുകളും ഒന്നും തന്നെയില്ലെങ്കിലും ഇന്നും മഹീന്ദ്ര ബൊലേറോ ഇന്ത്യൻ വിപണിയിലെ വളരെ ജനപ്രിയമായ ഒരു മോഡലായി ഇന്നും തുടരുന്നു. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കുന്ന കമ്പനിയുടെ നിരയിലെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നാണ് ബൊലേറോ. രാജ്യത്തിന്റെ എല്ലാ കോണിലും സാന്നിധ്യം അറിയിച്ച് പാറിപ്പറന്നു നടക്കുന്ന മോഡൽ അൽപം പഴഞ്ചനാണെങ്കിലും വർക്ക്ഫോഴ്‌സായാണ് ഇന്നും അറിയപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 3, 2024, 18:00 [IST]
English summary
Modified suvs rescuing people trapped in flood video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X