ചിറകു വിരിച്ച് മനം നിറച്ച് ലംബോ ഡോറുകളുമായി മോഡിഫൈഡ് ടൊയോട്ട ഗ്ലാൻസ
ലംബോർഗിനി സിസർ ഡോറുകൾ എന്നത് വാഹന ലോകത്തെ ഏതുതരം ഡോറുകളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന വളരെ ഐക്കണിക്കായ ഒന്നാണ് എന്ന് നമുക്ക് നിസംശയം പറയാം. ഈ സിസർ ഡോറുകൾ എല്ലായ്‌പ്പോഴും, കാണുന്ന എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിട്ടുള്ളവയാണ്.
ആദ്യ കാലങ്ങൾ മുതൽ തന്നെ ഇവയ്ക്ക് ഒരു പ്രത്യേക ഫാൻബേസാണുള്ളത്. ഇവ പൊതുവേ കാണപ്പെടുന്നത് വളരെ ചെലവേറിയ ലംബോർഗിനി V12 സൂപ്പർകാറുകളിലാണ് എന്നത് ഈ ഐക്കണിക് ഡോറുകളെ വളരെ എക്സ്ക്ലൂസീവാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു കുട്ടി വീഡിയോ ഈ ഐക്കണിക് ഡോറുകളാൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ടൊയോട്ട ഗ്ലാൻസയെ പരിചയപ്പെടുത്തി.

ഈ മുൻ തലമുറ ടൊയോട്ട ഗ്ലാൻസയുടെ വീഡിയോ പെട്രോൾഹെഡ് .01 ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിത്. പൂർണ്ണമായും കസ്റ്റമൈസ് ചെയ്തു നിർമ്മിച്ച ടൊയോട്ട ഗ്ലാൻസയെ നമുക്ക് വീഡിയോയിൽ കാണാം. വീഡിയോയിൽ കാണപ്പെടുന്ന കാർ ജപ്പാനിൽ നിന്നുള്ള JDM കാറുകൾ പോലെയാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. ലാംബോ സിസർ ഡോറുകളുടെ ഏറ്റവും വലിയ അപ്പ്ഗ്രേഡിനൊപ്പം കാറിന് കസ്റ്റം ഗ്ലോസ് പ്ലം പർപ്പിൾ റാപ്പും ലഭിക്കുന്നതായി കാണാം.
കാറിന് മറ്റ് ചില സൗന്ദര്യ വർധക പരിഷ്കരണങ്ങളും നൽകിയിട്ടുണ്ടെന്ന് നമുക്ക് ശ്രദ്ധിക്കാം. ഈ അപ്പ്ഡേറ്റുകളുടെ ലിസ്റ്റിൽ അഗ്രസ്സീവായി കാണപ്പെടുന്ന ഓൾ-റെഡ് ഹെഡ്‌ലാമ്പുകളും ഗോൾഡൻ സ്റ്റെപ്പ് ലിപ്പിനൊപ്പം സിൽവർ ഷെയ്ഡിൽ ഫിനിഷ് ചെയ്‌ത ഒരു സെറ്റ് ബെസ്‌പോക്ക് അലോയി വീലുകളും ഉൾപ്പെടുന്നു. പ്രസിദ്ധമായ BBS ബ്രാൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് വീലുകൾ എന്ന് നമുക്ക് കാണാനാകും.
കൂടാതെ, കാർ കസ്റ്റമൈസേഷൻ ഷോപ്പ് വാഹനത്തിലെ എല്ലാ ക്രോം ഘടകങ്ങളും മാറ്റിയിട്ടുണ്ടെന്നും നമുക്ക് ശ്രദ്ധിക്കാം. അതോടൊപ്പം, കാറിന് കൂറ്റൻ സ്‌കൂപ്പിനൊപ്പം ഒരു കസ്റ്റമൈസ്ഡ് ബോണറ്റ് ലഭിക്കുന്നു എന്നതും നമുക്ക് വീഡിയോയിൽ കാണാം. ബമ്പറിന്റെ താഴത്തെ ഭാഗത്ത് മുൻവശത്ത് ഒരു എക്സ്ട്ര അഗ്രസീവ് ഫ്രണ്ട് സ്പ്ലിറ്ററും നൽകിയിട്ടുണ്ട്. അതോടൊപ്പം പിൻഭാഗത്ത് ഒരു കസ്റ്റം ഡെക്ക്ലിഡ് മൗണ്ടഡ് സ്‌പോയിലറും ആഫ്റ്റർ മാർക്കറ്റ് ടെയിൽലാമ്പ് സെറ്റും നൽകിയിട്ടുണ്ട്.
മൊത്തത്തിൽ, കാർ പരമാവധി മോഡിഫൈ ചെയ്യുകയും അത്യധികം അഗ്രസ്സീവായി കാണപ്പെടുകയും ചെയ്യുന്നു. എഞ്ചിനിലും പെർഫോമെൻസിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് നമുക്ക് വ്യക്തമല്ല. ഈ ജനറേഷൻ മോഡലിൽ ലഭ്യമായ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഏതാണ് ഈ പ്രത്യേക ഗ്ലാൻസയ്ക്ക് കരുത്ത് പകരുന്നത് എന്നും വീഡിയോ വെളിപ്പെടുത്തുന്നില്ല.

ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ 2019 -ലാണ് ഗ്ലാൻസ പ്രീമിയം ഹാച്ച് പുറത്തിറക്കിയത്. രണ്ട് 1.2 ലിറ്റർ പെട്രോൾ യൂണിറ്റുകളും മാരുതി സുസുക്കിയിൽ നിന്ന് കടമെടുത്തതാണ്, ബലേനോയിൽ വരുന്ന ഓപ്ഷനുകൾക്ക് സമാനമാണ്. ആദ്യ ഓപ്ഷൻ 1.2 ലിറ്റർ പെട്രോൾ 82 bhp പവറും 112 Nm torque ഉം പുറപ്പെടുവിക്കുന്നു.
മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.2 ലിറ്റർ, K12C ഡ്യുവൽ ജെറ്റ് എഞ്ചിൻ ആയിരുന്നു രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ, ഇത് 89 bhp കരുത്തും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നോൺ-ഹൈബ്രിഡ് എഞ്ചിന് CVT ഗിയർ ബോക്സും ലഭിക്കുന്നു.

ഗ്രാൻഡ് വിറ്റാരയും അർബൻ ക്രൂയിസർ ഹൈറൈഡറും പോലെ ടൊയോട്ട ഗ്ലാൻസയും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്ന് ടൊയോട്ട കടമെടുത്ത മോഡലാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. കഴിഞ്ഞ വർഷം, മാരുതി സുസുക്കി ബലേനോയുടെ ഏറ്റവും പുതിയ തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസയുടെ ന്യൂ ജോൻ മോഡലും കമ്പനി പുറത്തിറക്കി.
മാരുതി സുസുക്കി ബലേനോയെ പോലെ, പുതിയ ഗ്ലാൻസയും അതേ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്. എഞ്ചിൻ പരമാവധി 90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT ട്രാൻസ്മിഷനുമായാണ് ഗ്ലാൻസ ലഭ്യമാകുന്നത്, 6.66 ലക്ഷം രൂപയാണ് പ്രീമിയം ഹാച്ചിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








