'എന്താ മോനേ', 2255 നമ്പർ സ്വന്തമാക്കി മോഹൻലാൽ; ഹൈക്രോസ് ഇനി സൂപ്പർസ്റ്റാർ

2255 എന്ന നമ്പർ കൊച്ചുകിട്ടികൾക്ക് പോലും കാണാപാഠമാണ്. മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഒറ്റ ഡയലോഗിലൂടെ മോഹൻലാൽ ഒരുനമ്പർ സീരീസ് തന്നെയാണ് സ്വന്തമാക്കിയത്. മോഹൻലാലിൻ്റേത് മാത്രമാക്കി എടുത്ത ഒരു നമ്പർ. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1.90 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ തൻ്റെ ഹൈക്രോസിന് വേണ്ടി ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുന്നത്.കെഎൽ07 ഡിജെ 2255 എന്നാണ് പുതയ ഹൈക്രോസിൻ്റെ നമ്പർ. നേരത്തെ ആൻ്റണി പെരുമ്പാവൂർ തൻ്റെ വോൾവോയ്ക്ക് വേണ്ടി3.20 ലക്ഷം മുടക്കി നമ്പർ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഹൈക്രോസിൻ്റെ വിശേഷങ്ങളിലേക്ക് കൂടി നോക്കിയാൽ ജിഎസ്ടി ഇളവുകൾ വന്നതോടെ ഗംഭീര വിൽപ്പനയും വില കഉറവുമായിരുന്നു വാഹനത്തിന്.ഏകദേശം 1 ലക്ഷം രൂപയ്ക്ക് മുകളിൽ വാഹനത്തിൻ്റെ വിലയിൽ കുറവ് വന്നിരുന്നു. കാലത്തിനൊത്ത മാറ്റങ്ങളുമായാണ് ഹൈക്രോസ് അരങ്ങുവാഴുന്നത്. നല്ല സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ADAS ടെക് അങ്ങനെ ആധുനിക കാലത്തിനൊത്ത് മാറാൻ ഇന്നോവയ്ക്ക് സാധിച്ചിട്ടുണ്ടെന്നുളളത് കൊണ്ട് തന്നെയാണ് തലമുറകൾ മാറി വന്നിട്ടും ഇന്നും പുത്തൻ മോഡലിനും ആവശ്യക്കാരേറെയാണ്.

Mohanlal fancy number 2255 auction

ടൊയോട്ട ഇന്നോവ ഹൈക്രോസ് 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്നോവ ഹൈക്രോസിന് ലിറ്ററിന് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. ഹൈക്രോസിന് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സിസ്റ്റവും 173 bhp പവറും 209 Nm ടോര്‍ക്കും നല്‍കുന്നു. e-CVT ഗിയര്‍ബോക്സ് വഴിയാണ് വീലുകളിലേക്ക് പവര്‍ അയക്കുന്നത്.

വിശാലവും പ്രീമിയവുമായ ഇന്റീരിയറിനൊപ്പം നിരവധി സുരക്ഷാ, സുഖസൗകര്യ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് അതിന്റെ സെഗ്മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. ലെവല്‍ 2 ADAS, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ എന്നിവയാണ് കാറിന്റെ പ്രധാന സേഫ്റ്റി ഫീച്ചറകള്‍. ക്യാബിനില്‍ ഒരു പനോരമിക് സണ്‍റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ് എന്നീ ഫീച്ചറുകളും കാറിലുണ്ട്.

Mohanlal fancy number 2255 auction

അതേസമയം സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്‌സിക്കാര്‍ക്കും പ്രിയപ്പെട്ട ഇന്നോവക്രിസ്റ്റ നിലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ക്രിസ്്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ മാത്രമല്ല ക്രിസ്റ്റയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്നില്ല. എംപിവിയുടെ അകത്തളത്തിലും ഫീച്ചറുകള്‍ക്ക് പഞ്ഞമില്ല.

ഇന്നോവ ക്രിസ്റ്റയില്‍ വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നു.

Mohanlal fancy number 2255 auction

പുതുവർഷം പിറന്നതോടെ വാഹന നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് ടൊയോട്ടയും. ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, ഫോർച്യൂണർ ലെജൻഡർ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വില ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് ടൊയോട്ട ആളുകളെ സങ്കടത്തിലാക്കിയിരിക്കുന്നത്. പുത്തനൊരു ജാപ്പനീസ് കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്നവരെല്ലാം ഇനി കൈയിൽ അധികം പണം കണ്ടത്തേണ്ട അവസ്ഥയിലാണ്. GX(O) വേരിയൻ്റുകൾക്ക് ഇപ്പോൾ 31,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എംപിവിയുടെ VX ട്രിമ്മിൽ ആരംഭിക്കുന്ന ഹൈക്രോസ് ഹൈബ്രിഡ് ശ്രേണിയുടെ വില ഏകദേശം 40,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 13, 2026, 12:11 [IST]
English summary
Mohanlal 2255 fancy number new car rto auction
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X