'ലാലേട്ടൻ' നമ്പർ പ്ലേറ്റുമായി ജിജിൻ, ആരാധകൻ്റെ മനസ് നിറയ്ക്കാൻ മോഹൻലാൽ ഓടിയെത്തി

മലയാളത്തിൻ്റെ സൂപ്പർസ്റ്റാറുകളോടുളള ആരാധന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പച്ചകുത്തിയും, പാലഭിഷേകം നടത്തിയും പല രീതിയിലാണ് താരങ്ങളോടുളള ആരാധന ഫാൻസ്കാർ പ്രകടിപ്പിക്കുന്നത്. സ്വന്തം വാഹനത്തിന് താരത്തിൻ്റെ പേരിൽ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ ഒരു മോഹൻലാൽ ആരാധകൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ്. തൃശൂർ സ്വദേശിയായ ജിജിൻ ആണ് തൻ്റെ വാഹനത്തിന് ലാലേട്ടൻ എന്ന് സ്വന്തമാക്കിയത്.

അമേരിക്കയിലെ സാൻ്റാഫേയിലാണ് ജിജിൻ ഉളളത്. അവിടെ നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് നമ്പർ പ്ലേറ്റിൽ അക്ഷരങ്ങൾ വയ്ക്കാൻ സാധിക്കും. കേരളം എന്നും, കോട്ടയം എന്നും അങ്ങനെ നിരവധി നമ്പർപ്ലേറ്റുകളുടെ വീഡിയോ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്.തൻ്റെ ആരാധകനെ കാണാൻ മോഹൻലാൽ എത്തുകയും ചെയ്തു കേട്ടോ. എംമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങ് സാൻ്റാഫേയിൽ നടക്കുന്നതിനിടയിലാണ് ജിജിൻ്റെ കാർ മോഹൻലാലിൻ്റെ ശ്രദ്ധയിൽപ്പെടുന്നതും ആരാധകനെ കാണാൻ പോകാം എന്ന് തീരുമാനിക്കുന്നതും.

ലാലേട്ടൻ നമ്പർ പ്ലേറ്റുമായി ആരാധകൻ

യുഎസ്എ, ഓസ്ട്രിയ, അൻഡോറ, ബെൽജിയം, കാനഡ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഹോങ്കോംഗ്, ലാത്വിയ, ലക്സംബർഗ്, മാൾട്ട, നോർവേ, പോളണ്ട്, സ്ലോവേനിയ, ഐസ്‌ലാൻഡ്, ഈ രാജ്യങ്ങളിലെല്ലാം കൂടുതൽ ഫീസ് അടച്ചാൽ ആർക്കും വാനിറ്റി നമ്പർ പ്ലേറ്റ് ലഭിക്കുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ അമേരിക്കൻ മലയാളികളുടെ പേജിൽ അവരുടെ വാഹനത്തിൻ്റെ പ്ലേറ്റിൽ കോട്ടയം എന്നും പല ജില്ലകളുടെ പേരും കാണുന്നത് പതിവാണ്.

കേരളം പോലെയൊരു സംസ്ഥാനത്ത് ഇത്തരം വാനിറ്റി നമ്പർ പ്ലേറ്റുകൾ പ്രായോഗികമല്ല എന്ന് വേണം പറയാൻ. കേരളത്തിൽ വാഹനങ്ങളിലെ താൽക്കാലിക നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട് പുതിയ നിർദേശം വന്നിരുന്നു. ആറു മാസം വരെയാണ് താൽക്കാലിക നമ്പർ പ്ലേറ്റിൻ്റെ കാലാവധി. എന്നാൽ മുന്നിലും പിന്നിലും വ്യക്തമായി കാണാവുന്ന തരത്തിൽ നമ്പർ പ്രദർശിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ലാലേട്ടൻ നമ്പർ പ്ലേറ്റുമായി ആരാധകൻ

വാഹനം അപകടത്തില്‍ പെട്ടാലോ, അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയാലോ വാഹനത്തെ തിരിച്ചറിയുന്നതിനും കൃത്യമായി വായിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നമ്പര്‍ പ്രദർശിപ്പിക്കണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ. അപകടത്തിൽപ്പെട്ടാൽ ഈ നമ്പർ ആണ് പരാതിയിൽ ചേർക്കേണ്ടത്, എന്നാൽ പരിവാഹനിൽ ഈ നമ്പർ ലഭിക്കില്ല. ഫാൻസി നമ്പർ ലഭിക്കാൻ ചിലപ്പോൾ ഒരുപാട് മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

ആഗ്രഹിക്കുന്ന നമ്പർ ലഭിക്കാത്ത സാഹചര്യം വന്നപ്പോഴാണ് ഒരു കൂട്ടം ആളുകൾ സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയത്.ഫാന്‍സി നമ്പര്‍ കിട്ടുമ്പോള്‍ താത്കാലിക നമ്പര്‍ മാറ്റുകയും ചെയ്യും. ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് കാഴ്ച്ചയിൽ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. വ്യക്തികൾക്ക് ഇഷ്ടമുളള നമ്പറുകൾ ലേലത്തിലൂടെ വാങ്ങുന്ന നമ്പറുകൾക്കാണ് ഫാൻസി നമ്പറുകൾ എന്ന് പറയുന്നത്. ഈ ഫാൻസി നമ്പർ പ്ലേറ്റുകൾ പലപ്പോഴും അവയുടെ ഡിസൈനിലും വലിപ്പത്തിലും തനതായ സ്റ്റൈലുകളോ ഫോണ്ടുകളോ ഉപയോഗിച്ചു വരുന്നവയാണ്.

വെളുത്ത അക്ഷരങ്ങളുള്ള പച്ച നമ്പർ പ്ലേറ്റ് സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് കാറുകൾക്ക് മാത്രമുള്ളതാണ് ഈ നമ്പർ പ്ലെയ്റ്റുകൾ. ഇലക്ട്രിക്ക് വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രെജിസ്റ്റർ ചെയ്യുമ്പോൾ പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങളാണ് പതിപ്പിക്കേണ്ടത്. ഇത്തരത്തിലുളള നമ്പർ പ്ലേറ്റുകൾ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണല്ലോ.

നിങ്ങൾ പരിവാഹൻ സൈറ്റിൽ കയറിയാൽ നിങ്ങളുദ്ദേശിക്കുന്ന നമ്പർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. അതിന് മുൻപായി നിങ്ങൾ പരിവാഹൻ സൈറ്റിൽ നിങ്ങളുടെ പ്രൊഫൈൽ ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ നിങ്ങൾക്ക് സൈറ്റിൻ്റെ സേവനങ്ങൾ ലഭ്യമാകുകയുളളു. നിങ്ങളുടെ വിവരങ്ങളും ഫോൺ നമ്പറും നൽകിയാൽ പെട്ടെന്ന് തന്നെ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് പോർട്ടലിൽ കയറാം. അതിന് ശേഷം നിങ്ങൾ ഏത് ആര്‍ടിഒക്ക് കീഴിലാണ് എന്നത് തെരഞ്ഞെടുത്താൽ മാത്രമേ അതിന് കീഴിലുളള നമ്പർ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കു. ഇതിന് മുൻപ് വിറ്റു പോകാത്ത ഫാൻസി നമ്പറുകൾ പോലും നിങ്ങൾക്ക് അറിയാനുളള സംവിധാനം പോർട്ടിലുണ്ട്. ഓരോ സീരിസുകൾക്കും പല വിലയായിരിക്കും എന്ന കാര്യം ഓർക്കുക. നമ്പർ സെലക്ഷൻ വിഭാഗത്തിലാണ് ഈ വിവരങ്ങൾ അറിയാൻ സാധിക്കുക.

More from DriveSpark

Article Published On: Wednesday, February 28, 2024, 8:30 [IST]
English summary
Mohanlal fan owns number plate named lalettan details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X